നിലം തുടക്കുന്ന ഡച്ചു പ്രധാനമന്ത്രി ; സോഷ്യല്‍ മീഡിയയുടെ ബഹുമാന്യ താരമായി

ആംസ്റ്റര്‍ഡാം: വീട്ടിലായാലും ഓഫീസിലായാലും കേീഴുദ്യോഗസ്ഥരെകൊണ്ട് സ്വന്തം ചെരിപ്പും തറയും തുടപ്പിക്കുകയും കുടപിടിപ്പിക്കുകയും എച്ചില്‍ പാത്രം പോലും കഴുകിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ കണ്ടു പഠിക്കണം ഹോളണ്ടിന്റെ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിനെ.
മറ്റൊരു ഭരണാധികാരിയും ചെയ്യാനിടയില്ലാത്ത കാര്യമാണ് മാര്‍ക്ക് റൂട്ട് ചെയ്തത്. ക്യാബിനറ്റു മീറ്റിങ്ങിനായി സഹപ്രവര്‍ത്തകനുമൊത്ത് പാര്‍ലമെന്റു മന്ദിരത്തിലേക്കു പോയ പ്രധാനമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന കാപ്പി കപ്പ് പ്രധാന വാതിലില്‍ തട്ടി നിലത്തു വീണു. ഉടന്‍ തന്നെ തൂപ്പുകാരിയെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കാതെ അവരുടെ കൈയ്യിലുണ്ടായിരുന്ന ചൂല്‍ വാങ്ങി തറയില് വീണ കാപ്പി മുഴുവന്‍ അദ്ദേഹം തുടച്ചു നീക്കി.
ഇത് കണ്ടുനിന്ന ജോലിക്കാര്‍ അദ്ദേഹത്തെ കൈയടി അഭിനന്ദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ ലോകം കണ്ടതോടെ വ്യാപകമായ പ്രചാരം കിട്ടി. അഭിനന്ദനങ്ങളും പ്രവഹിക്കാന്‍ തുടങ്ങി.
ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് കാര്‍ഡ് സ്വൈപ് ചെയ്താനായി കപ്പ് മേശപ്പുറത്ത് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പ് താഴെ വീണത്.
ഉടന്‍ തന്നെ മറ്റേ കയ്യിലിരുന്ന ബുക്കുകള്‍ മേശയില്‍ വെച്ച ശേഷം ശുചീകരണ തൊഴിലാളിയില്‍ നിന്ന് മോപ് വാങ്ങി അദ്ദേഹം സ്വന്തമായി തറ തുടച്ച് വൃത്തിയാക്കുകയായിരുന്നു.

 

Top