കൊച്ചി: സ്വവർഗ്ഗ രതി കുറ്റകൃത്യം അല്ലെന്നും താല്പര്യമുള്ള പൗരന്മാർക്ക് അതിന്‌ അവകാശമുണ്ടെന്നും ഡി.വൈ.എഫ്.ഐ.ഇതിനെതിരായി നിലകൊള്ളുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377മത് വകുപ്പ് റദ്ദ് ചെയ്യണം.ഡി.വൈ.എഫ്‌.ഐ. പത്താം ദേശീയ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഓരോ പൗരനും സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യ വിരുദ്ധമായ സമീപനത്തിനു മാറ്റമുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പൗരന്മാരുടെ തീർത്തും സ്വകാര്യമായ കാര്യങ്ങളിൽ നിയമവുമായി പോലീസും കോടതിയും ഇടപെടുന്നത് ശരിയല്ലന്നും പറയുന്നു.''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''SIMILAR ARTICLES