മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല, അതൊന്നും ആർക്കും വിഷയം അല്ല ; ഷഹിൻ ജോജോ പറയുന്നു

സൈബർ ലോകത്തെ ഇരട്ടത്താപ്പ് തുറന്നുകാട്ടിക്കൊണ്ട് ഫേസ്‌ബുക്കിൽ ഷഹിൻ കുറിച്ച പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പണ്ട് പണ്ടൊരിക്കൽ നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് യുദ്ധം പ്രഖ്യാപിച്ചെത്തിയ കൊച്ചാപ്പാ, മൂത്താപ്പമാരുടെയൊക്കെ ഇപ്പോഴത്തെ മുറവിളിയെ കുറിച്ചായിരുന്നു ഷഹിൻ ജോജോയെന്ന ഡിവൈഎഫ്ഐ നേതാവ് ഫേസ്‌ബുക്കിൽ എഴുതിയത്. എന്തൊക്കെ സംഭവിച്ചാലും ശരി…നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഹാലിളകിയിരുന്ന ബന്ധുക്കൾ ഇപ്പോൾ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയിലാണ്… എന്നായിരുന്നു ഷഹിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കാതൽ.

ഷഹിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്തായാലും നിമിഷനേരം കൊണ്ടാണ് വൈറലായത്. ആലുവയിലെ ഡിവൈഎഫ്‌ഐയുടെ നേതാവ് കൂടിയാണ് ഷഹിൻ. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി നിലപാട് സ്വീകരിക്കുന്ന അവർ ഫേസ്‌ബുക്കിൽ ഇത്തരമൊരു പോസ്‌റ്റെഴുതാൻ ഇടയാക്കിയ സാഹചര്യവും വ്യക്തമാക്കി.

കേരളത്തിൽ ഫ്‌ളാഷ് മോബും തട്ടവുമൊക്കെ ഒരു പ്രശ്‌നമായി മാറുന്നത് സാധാരണക്കാരായ പെൺകുട്ടികളുടെ കാര്യം വരുമ്പോൾ മാത്രമാണെന്നാണ് ഷെഹിൻ വ്യക്തമാക്കുന്നത്. സമൂഹത്തിലെ ഉന്നതരായവരെ ഈ പ്രശ്‌നമൊന്നും ബാധിക്കാറില്ലെന്ന കാര്യം അവർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല. അതൊന്നും ആർക്കും വിഷയം അല്ല. എന്നാൽ ഒരു സാധാരണ പെൺകുട്ടി തട്ടം ഇടാതെ നടന്നു നോക്കട്ടെ എന്നാണ് ഷെഹിൻ പറയുന്നത്. എന്തേ തട്ടമിടാത്തത് എന്ന ചോദ്യവും വിറകു കൊള്ളി പരാമർശവുമായൊന്നും എന്റെ അടുത്ത് ആരും വരാറില്ല. കാരണം പാർട്ടിയുടെ സംരക്ഷണത്തിൽ ജീവിക്കുന്ന ഒരാളാണ് താനെന്നും ഷാഹിൻ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുകയും ചെയ്തു ഷാഹിൻ. സംഘിയെ അല്ല സുഡാപ്പികളെയാണ് നമ്മൾ കൂടുതൽ പേടിക്കേണ്ടത് എന്ന് വ്യക്തമായി പറയുകയാണ് ഷഹിൻ. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടും മതത്തിന്റെ വിലക്കിനേയും മാതാപിതാക്കളുടെ എതിർപ്പിനേയും തുടർന്ന് ആ ഇഷ്ടം മറക്കേണ്ടി വന്ന മുസ്ലിം പെൺകുട്ടികളെ എനിക്കറിയാം. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആളുകളെല്ലാം സ്വന്തം വീട്ടിൽ ഈ പ്രശ്നം വന്നു കഴിയുമ്പോൾ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു എന്ന് ഷഹിൻ പറയുന്നത്.

അന്യ മതസ്ഥനെ വിവാഹം കഴിച്ചതിന് നിങ്ങളെയാരും പൂട്ടിയിട്ടിട്ടില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളെ വീട്ടിൽ കയറ്റുന്നില്ല എന്നത് പോലെയല്ല ഹാദിയയെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് അവരുന്നയിക്കുന്ന വാദം. ഈ മതത്തിൽ നിന്നും അവരെന്നെ നടതള്ളിയിരിക്കുകയാണ്. എന്നാൽ ആ നട തള്ളലിൽ ഞാൻ എത്ര സന്തുഷ്ടയാണെന്ന് പറയാൻ വയ്യ. നട തള്ളിയില്ലായിരുന്നു എങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നതെന്നും ഷഫിൻ ഫേസ്‌ബുക്ക് പോസ്റ്റിനെ കുറിച്ച് വ്യക്തത വരുത്തിക്കൊണ്ട് പറഞ്ഞു.

തന്നെയും ഹാദിയയേയും ഒരിക്കലും കൂട്ടി കുഴയ്ക്കരുതെന്നും ഷഹിൻ അഭിമുഖത്തിൽ വ്യക്തമാക്കി. എന്റെ സീനിയർ ആയ ഒരു വ്യക്തിയെ, കൂറേ നാൾ കണ്ട് ഇഷ്ടപ്പെട്ട് ഞങ്ങൾ തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. മാമോദിസ കഴിഞ്ഞ് പള്ളിയിൽ പോവാത്ത ഒരു വ്യക്തിയായിരുന്നു അത്. അങ്ങിനെ ഒരാളെ വിവാഹം കഴിക്കാൻ വേണ്ടി ഞാൻ വീട് ഉപേക്ഷിച്ചു,മതവും. അല്ലാതെ മറ്റൊരു മതം സ്വീകരിക്കാൻ വേണ്ടി പെട്ടെന്ന് പോയി ഒരാളെ വിവാഹം കഴിക്കുകയല്ല ഞാൻ ചെയ്തത്. ഹാദിയ മതത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്തതാണ്. ഞാൻ എന്റെ ആൾക്ക് വേണ്ടി എന്റെ മതം ഉപേക്ഷിച്ചതാണ്. ഹാദിയയ്ക്ക് അവളുടെ മതമായിരുന്നു വലുത്. ഷെഫിൻ ജഹാൻ എന്ന വ്യക്തി ആ മതത്തിലേക്ക് മാറുന്നതിന് അവൾക്കൊരു ഉപകരണം ആയിരുന്നു.- ഷഹിൻ വ്യക്തമാക്കി.

ഫൽഷ് മോബിനായി ഇറങ്ങിയ പെൺകുട്ടികൾക്ക് നേരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞവർക്കെതിരേയുമുള്ള നിലപാട് ഷെഫിൻ പറയുന്നു. ഫ്ലാഷ് മോബിൽ എന്താണ് ഇത്ര പ്രശ്നം? പെൺകുട്ടികൾക്ക് പിന്തുണയുമായി എത്തിയ ആർജെ മാപ്പ് പറഞ്ഞ് പിൻവാങ്ങിയത് കണ്ടു. എന്നാൽ നമ്മൾ ഇതുപോലെ പിൻവാങ്ങിയാൽ, പ്രതികരിക്കാൻ തയ്യാറാകാതിരുന്നാൽ ഇതിനൊക്കെ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും. മിഡിൽ ക്ലാസ് ആയിട്ടുള്ള പെൺകുട്ടികൾക്കാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്. സാമ്പത്തികമായി വലിയ നിലയിൽ അല്ലാത്ത കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് മതത്തിന്റെ പേര് പറഞ്ഞ് അവർ തളച്ചിടുന്നത്. മതത്തിന്റെ പേരിലുള്ള ദ്രോഹങ്ങൾ മുഴേവൻ സാധാരണക്കാരുടെ മക്കളോടാണ്. സാധാരണ കുടുംബത്തിൽ പിറന്നിട്ടാണ് അവളുടെ അഹങ്കാരം എന്നാണ് അധിക്ഷേപിക്കുന്നവർ പറയുന്നത്.

ഒരു നിലവാരവുമില്ലാത്ത, അമ്പേ പരാജയമായ പ്രതികരണങ്ങളാണ് മുസ്ലിം നിയമങ്ങൾ പടച്ചു വരുന്ന ഇവർ നടത്തുന്നതെന്നും ഷഹിൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സന്തോഷം നൽകുന്ന കാര്യം ഇവരെ എതിർക്കുന്നവർ ഏറെയും മുസ്ലിം വിഭാഗക്കാരാണ്. ഹിന്ദുവാണ് ഇവർക്കെതിരെ പ്രതികരിക്കുന്നത് എങ്കിൽ ഉടനെ ജാതി പറഞ്ഞ് ഹിന്ദുവിന്റെ നാവടപ്പിക്കും. എന്നാൽ മുസ്ലിം പേരുള്ള വ്യക്തിയിൽ നിന്നുതന്നെ വമർശനം ഉയരുമ്പോൾ അതവരെ പ്രതിരോധത്തിലാഴ്‌ത്തുമെന്നും ഷഹിൻ പറയുന്നു.

Top