മകള്‍ക്ക് അന്യമതത്തില്‍പ്പെട്ട യുവാവുമായി പ്രണയം ; മകളെ പിതാവ് വെട്ടി നുറുക്കി കൊലപ്പെടുത്തി

പെരുവള്ളൂര്‍: മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയശഷം പിതാവ് പോലീസില്‍ കീഴടങ്ങി. മലപ്പുറം പെരുവള്ളൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് ക്രൂരമായ സംഭവം അരങ്ങേറിയത് . പറങ്കിമാവില്‍ വീട്ടില്‍ ശശിയുടെ മകള്‍ ശാലു (18)ആണ് പിതാവിന്റെ ക്രൂരക്ൃത്യത്തിനു ഇരയായത്.

മകള്‍ക്ക് അന്യമതത്തില്‍പ്പെട്ട ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവിന്റെ ക്രൂരകൃത്യം. പുലര്‍ച്ചയോടെയോ ആകാം കൊലപാതകം നടന്നതെന്നാണ് സൂചന. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയാണ് ശശി. പാലക്കാട് പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്.

ശാലുവിന്റെ മാതാവ് ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണു സംഭവം. വ്യാഴാഴ്ച രാവിലെയാണ് ശശി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു. ശശിയെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു.

Top