ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിച്ച് ഒരു ഡോക്ടറുടെ കുറിപ്പ്

രാജ്യത്ത് വലിയ ദുരന്തം വിതച്ചേക്കുമായിരുന്ന നിപ്പാ വൈറസിന്റെ സാന്നിധ്യം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും, പ്രതിരോധ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ കൂട്ടത്തില്‍ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയാണ് ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയാണ് അദ്ദേഹം.

നിപ്പാ ഭീതിയില്‍ നിന്ന് കേരളം മോചനം പ്രാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, രോഗകാരണങ്ങളായ വൈറസുകളെ പൂര്‍ണ്ണമായും തുരത്തിയിരിക്കുന്ന സാഹചര്യത്തില്‍, അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തത്തെ ഒഴിവാക്കാന്‍ തന്നോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡോ അനൂപ് കുമാര്‍. അക്കൂട്ടത്തില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി… K K Shylaja teacher.
ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം… The iron lady… വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്‌നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു…

ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു… ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു.

Top