Pravasishabdam http://www.pravasishabdam.com Pravasishabdam news Sun, 19 Aug 2018 21:59:54 +0000 en-US hourly 1 https://wordpress.org/?v=4.9.8 വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് വേണ്ട മുൻകരുതലുകൾ (Dr. സുരേഷ് സി പിള്ള ) http://www.pravasishabdam.com/dr-suresh-c-pillai/ Sun, 19 Aug 2018 21:59:54 +0000 http://www.pravasishabdam.com/?p=159007 വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് തിരക്കു കൂട്ടാതെ വേണ്ട വിധം മുൻകരുതലുകൾ എടുത്ത ശേഷം മാത്രം താമസം മാറ്റുക. അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ ആണ് താഴെ പറയുന്നത്. 1. സേഫ്റ്റി ഫസ്റ്റ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, പ്രളയ ദുരിതത്തിൽ പെട്ട വീട്ടിൽ സുരക്ഷിതമായി തുടർന്ന് താമസിക്കാൻ എന്തൊക്കെ ചെയ്യണം ന്നുള്ളതാണ്. വെള്ളം കയറിയ വീടുകളിൽ ഇലക്ട്രിക്ക് വയറിങ്ങുകൾ സുരക്ഷിതമല്ലാത്ത വിധം ചീത്തയാകാൻ സാധ്യത ഉണ്ട്. മെയിൻ സ്വിച്ച് ഓഫ് ആക്കിയതിനു ശേഷം ഇലക്ട്രിക്ക് […]

The post വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് വേണ്ട മുൻകരുതലുകൾ (Dr. സുരേഷ് സി പിള്ള ) appeared first on Pravasishabdam.

]]>
വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് തിരക്കു കൂട്ടാതെ വേണ്ട വിധം മുൻകരുതലുകൾ എടുത്ത ശേഷം മാത്രം താമസം മാറ്റുക.

അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ ആണ് താഴെ പറയുന്നത്.

1. സേഫ്റ്റി ഫസ്റ്റ്

ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, പ്രളയ ദുരിതത്തിൽ പെട്ട വീട്ടിൽ സുരക്ഷിതമായി തുടർന്ന് താമസിക്കാൻ എന്തൊക്കെ ചെയ്യണം ന്നുള്ളതാണ്. വെള്ളം കയറിയ വീടുകളിൽ ഇലക്ട്രിക്ക് വയറിങ്ങുകൾ സുരക്ഷിതമല്ലാത്ത വിധം ചീത്തയാകാൻ സാധ്യത ഉണ്ട്. മെയിൻ സ്വിച്ച് ഓഫ് ആക്കിയതിനു ശേഷം ഇലക്ട്രിക്ക് വയറിങ്ങുകളും മറ്റ് വർക്കുകളും സുരക്ഷിതമാണോ എന്ന് ഒരു അംഗീകാരമുള്ള ഇലക്ട്രീഷ്യനെ കൊണ്ട് ചെക്ക് ചെയ്യിക്കുക ആണ് ആദ്യം ചെയ്യേണ്ടത്. ആദ്യമായി വീട്ടിൽ കയറുമ്പോൾ ചെരിപ്പിട്ടു വേണം കയറാൻ. കഴിയുമെങ്കിൽ ബൂട്ട് ഉപയോഗിക്കുക. വെള്ളത്തിന്റെ കൂടെ കൂർത്ത വസ്തുക്കളോ വസ്തുക്കളോ, ആണിയോ, ഷാർപ് ആയ കല്ലുകളോ, കക്കൂസ് മാലിന്യങ്ങളോ ഒക്കെ വീടിന്റെ ഉള്ളിൽ കാണാം.

2. ക്ഷുദ്ര ജീവികൾ, ഇഴ ജന്തുക്കൾ

വെള്ളപ്പാച്ചിലിൽ നിന്നും രക്ഷ നേടാനായി ഇഴജന്തുക്കളും, മറ്റു ക്ഷുദ്ര ജീവികളും വീട്ടിലെ അലമാരയുടെ ഉള്ളിലോ, കട്ടിലിന്റെ അടിയിലോ, മേശയിലോ, അടുക്കളയുടെയോ, വീടിന്റെ മറ്റു മുറികളിലോ, തട്ടിൻപുറത്തോ ഒക്കെ അഭയം തേടിയിരിക്കാം. വീട്ടിലെ മുതിർന്ന ആൾ ഒരു നീണ്ട വടിയും ആയി വീടിന്റെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ മറ്റുള്ളവർ വീട്ടിലേക്ക് പ്രവേശിക്കാവൂ. പാമ്പുകളെ വീട്ടിൽ കണ്ടാൽ ഉടനെ വനം വകുപ്പിനെ വിവരം അറിയിക്കുക. മറ്റുള്ള ക്ഷുദ്ര ജീവികളെ സുരക്ഷിതമായി വീടിനു വെളിയിൽ ആക്കുക.

3 വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ

പ്രളയ ജലവും ആയി സമ്പർക്കത്തിൽ വന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ (അരി ഉൾപ്പെടെ) എല്ലാം തന്നെ നശിപ്പിച്ചു കളയുന്നതാണ് ഉത്തമം. മലിനജലവും, കക്കൂസ് മാലിന്യങ്ങളും ആയി സമ്പർക്കം ആയ വസ്തുക്കൾ പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എത്ര കഴുകിയാലും ഇ.കോളി പോലുള്ള ബാക്ടീരിയകൾ നശിക്കില്ല.

4. ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ

ഉപയോഗ ശൂന്യമായ ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ, വിരിപ്പ് ഇവ കളയുക. ബാക്കിയുള്ള ഉപയോഗ യോഗ്യമായ ഫർണീച്ചറുകൾ വീടിനു പുറത്തേക്കു മാറ്റിയാൽ ക്ലീനിങ് എളുപ്പം ആകും.

5. വീട്ടിനുള്ളിലെ വെള്ളം, ചെളി

ഒരു വീതിയുള്ള മണ്വെട്ടി (shovel) ഉപയോഗിച്ച് മണ്ണും ചെളിയും നീക്കുക ആണ് പിന്നീട് ചെയ്യേണ്ട ജോലി. കൂടുതൽ വെള്ളം ഉണ്ടെങ്കിൽ പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും. കയ്യിൽ പറ്റുമെങ്കിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക. അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ഗ്ലൗസ് വാങ്ങാൻ കിട്ടും. ഗ്ലൗസ് ഉപയോഗത്തിനു ശേഷം കളയുക. വീട് ക്ലീൻ ചെയ്യുമ്പോൾ ചെരിപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
6. സോപ്പ് വെള്ളത്തിൽ കഴുകുക
വെള്ളവും ചെളിയും പൂർണ്ണമായും മാറ്റിയതിനു ശേഷം ആദ്യം വെള്ളത്തിൽ കഴുകുക, പിന്നീട് നീണ്ട ഒരു ബ്രഷ് ഉപയോഗിച്ചു പല പ്രാവശ്യം സോപ്പു വെള്ളത്തിൽ കഴുകുക. കഴുകുമ്പോൾ പറ്റുമെങ്കിൽ കയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക.

7. അണു നശീകരണം.

നമുക്ക് നാട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ അണു നശീകരണ ഉപാധിയാണ് ബ്ലീച്ചിങ് പൗഡർ അഥവാ Calcium hypochlorite [Ca(ClO)2]. ഇത് വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ ക്ലോറിൻ ഗ്യാസ് ഉണ്ടാക്കുകയും അത് അണു നാശിനി ആയി ഭവിക്കുകയും ചെയ്യും. Ca(OCl)Cl+H2O —> Ca(OH)2+Cl2. അതായത് ഇത് വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല എന്നർത്ഥം. 1 % ആക്റ്റീവ് ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം. ഒരു വലിയ ടേബിൾ സ്പൂൺ / അല്ലെങ്കിൽ മൂന്നു, നാല് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് വച്ചതിനു ശേഷം ഈ ലായനി നിലം തുടയ്ക്കാനായി ഉപയോഗിക്കാം. (Ref. Collecting, preserving and shipping specimens for the diagnosis of avian influenza A(H5N1) virus infection, Guide for field operations, October 2006 ).

8. പാത്രങ്ങൾ, കുക്കിങ് വെസ്സലുകൾ

പാത്രങ്ങൾ കുക്കിങ് വെസ്സലുകൾ എന്നിവ ആദ്യം തണുത്ത വെള്ളത്തിൽ കഴുകി, ചെളി കളയുക. തുടർന്ന് സോപ്പും, വിം പോലുള്ള ക്ലീനിങ് പൗഡറുകൾ ഉപയോഗിച്ചു നന്നായി കഴുകിയതിനു ശേഷം, ഉണക്കി തിളച്ച വെള്ളത്തിൽ ഒന്നു കൂടി കഴുകി അണു വിമുക്തം ആക്കിയതിനു ശേഷമേ ഉപയോഗിക്കാവൂ.

ആകെ ക്ലീനിങ്ങുനുള്ള സമയം പതിനെട്ടു മുതൽ ഇരുപതു മണിക്കൂർ വരെ വേണ്ടി വരും. അതായത് രണ്ടു മൂന്നു ദിവസം. അമേരിക്കയിലെ New Orleans ഉണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട വീടുകൾ ക്ലീൻ ചെയ്തതിന്റെ സമയം ഏകദേശം പതിനെട്ട് മണിക്കൂർ ആണ്. (Riggs, Margaret A., et al. “Resident cleanup activities, characteristics of flood-damaged homes and airborne microbial concentrations in New Orleans, Louisiana, October 2005.” Environmental research 106.3 (2008): 401-409.).

അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ ക്ലീൻ ചെയ്ത ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസം ആക്കാൻ പറ്റൂ.

സന്നദ്ധ സംഘടനകളുടെയും, പൊതു പ്രവർത്തകരുടെയും, ദുരിതാശ്വാസ പ്രവർത്തകരുടെയും ജോലി ക്യാമ്പുകളിൽ ആളുകളെ എത്തിക്കുന്നതുവരെയും, അവരെ സംരക്ഷിക്കുന്നതു കൊണ്ടും തീർന്നില്ല.

വെള്ളം കയറിയ വീടുകളിലേക്ക് താമസത്തിനു കയറുന്നതിന് മുൻപ് വീട് സുരക്ഷിതമായി താമസിക്കാൻ അനുയോജ്യം ആക്കാൻ സഹായിക്കുന്നതും ദുരിതാശ്വാസ പ്രവർത്തനത്തിൽപ്പെട്ട കാര്യം തന്നെ എന്ന് പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ?

എഴുതിയത്: Dr. സുരേഷ് സി. പിള്ള

The post വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് വേണ്ട മുൻകരുതലുകൾ (Dr. സുരേഷ് സി പിള്ള ) appeared first on Pravasishabdam.

]]>
പകർച്ച വ്യാധിക്കെതിരെ ജാഗ്രത;  ആരോ​ഗ്യവകുപ്പിന്റെ ഒരുമാസത്തെ മാസ്റ്റർ പ്ലാൻ തയ്യാർ http://www.pravasishabdam.com/kerala-flood-health/ Sun, 19 Aug 2018 16:55:06 +0000 http://www.pravasishabdam.com/?p=159004 തിരുവനന്തപുരം: പ്രളയദുരിതത്തെ തുടർന്ന് പകർച്ച വ്യാധികൾ പടരാതിരിക്കാൻ ഒരുമാസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാനുമായി ആരോഗ്യവകുപ്പ്. വെള്ളപ്പൊക്കത്തില്‍ മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവയുടെ മൃതശരീരങ്ങള്‍ വെള്ളം ഇറങ്ങുന്നതോടെ വിവിധ സ്ഥലങ്ങളില്‍ അടിയും ഇത് ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ആരോ​ഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാവൂ എന്ന് ജനങ്ങളെ ബോധവത്ക്കരിക്കണം. ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ക്യാമ്പുകളിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന്മന്ത്രി പറഞ്ഞു. […]

The post പകർച്ച വ്യാധിക്കെതിരെ ജാഗ്രത;  ആരോ​ഗ്യവകുപ്പിന്റെ ഒരുമാസത്തെ മാസ്റ്റർ പ്ലാൻ തയ്യാർ appeared first on Pravasishabdam.

]]>
തിരുവനന്തപുരം: പ്രളയദുരിതത്തെ തുടർന്ന് പകർച്ച വ്യാധികൾ പടരാതിരിക്കാൻ ഒരുമാസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാനുമായി ആരോഗ്യവകുപ്പ്. വെള്ളപ്പൊക്കത്തില്‍ മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവയുടെ മൃതശരീരങ്ങള്‍ വെള്ളം ഇറങ്ങുന്നതോടെ വിവിധ സ്ഥലങ്ങളില്‍ അടിയും ഇത് ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ആരോ​ഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാവൂ എന്ന് ജനങ്ങളെ ബോധവത്ക്കരിക്കണം. ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ക്യാമ്പുകളിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന്മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറക്കും.

സേവനത്തിനെത്തുന്ന എല്ലാ മെഡിക്കല്‍ ടീമുകളും ഈ കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം
ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രി അറിയിച്ചു.ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ഒറ്റപ്പെട്ട പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍
അവശ്യമായ മരുന്നുകള്‍ നല്‍കി ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.വരുന്ന ഒരു മാസം ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. ഇതിന് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മരുന്നുകളുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍
അവശ്യമരുന്നുകള്‍ അധികമായി ശേഖരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലെയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.ജെഎച്ച്‌ഐമാര്‍, എച്ച്‌ഐമാര്‍, ജെപിഎച്ച്എന്‍മാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയായിരിക്കും ഇതിനായി നിയോഗിക്കുക. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

The post പകർച്ച വ്യാധിക്കെതിരെ ജാഗ്രത;  ആരോ​ഗ്യവകുപ്പിന്റെ ഒരുമാസത്തെ മാസ്റ്റർ പ്ലാൻ തയ്യാർ appeared first on Pravasishabdam.

]]>
കളി കളക്ടറ്ററോടോ…ദുരിതാശ്വാസത്തിന് ബാർ അസോസിയേഷൻ ഹാൾ നൽകിയില്ല; പൂട്ടുപൊളിച്ചു കളക്ടർ http://www.pravasishabdam.com/collector-tv-anupama-order/ Sun, 19 Aug 2018 16:15:21 +0000 http://www.pravasishabdam.com/?p=158999 തൃശൂർ ദുരിതാശ്വാസക്യാമ്പിലേക്കുള്ള വസ്തുക്കൾ സൂക്ഷിക്കാൻകളക്ടർ ആവശ്യപ്പെട്ടും ബാർ അസോസിയേഷൻ ഹാൾ തുറന്നു നൽകിയില്ല. ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവൻ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേർന്നു പ്രവർത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷൻ ഈ നിഷേധ നിലപാട്സ്വീകരിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറാവാതിരുന്നപ്പോൾ കലക്ടർ ടി.വി.അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി. ജീവൻ നിലനിർത്തുന്നതിനായാണ് പ്രളക്കെടുതിയിൽ എല്ലാം വിട്ടെറിഞ്ഞ് ദുരിതാശ്വാസക്യാമ്പിൽ ജനങ്ങൾ അഭയം പ്രാപിച്ചത്. എന്നാൽ ക്യാമ്പുകളോട് അനീതിക്കെതിരെ […]

The post കളി കളക്ടറ്ററോടോ…ദുരിതാശ്വാസത്തിന് ബാർ അസോസിയേഷൻ ഹാൾ നൽകിയില്ല; പൂട്ടുപൊളിച്ചു കളക്ടർ appeared first on Pravasishabdam.

]]>
തൃശൂർ ദുരിതാശ്വാസക്യാമ്പിലേക്കുള്ള വസ്തുക്കൾ സൂക്ഷിക്കാൻകളക്ടർ ആവശ്യപ്പെട്ടും ബാർ അസോസിയേഷൻ ഹാൾ തുറന്നു നൽകിയില്ല. ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവൻ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേർന്നു പ്രവർത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷൻ ഈ നിഷേധ നിലപാട്സ്വീകരിച്ചത്.

പല തവണ ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറാവാതിരുന്നപ്പോൾ കലക്ടർ ടി.വി.അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി.

ജീവൻ നിലനിർത്തുന്നതിനായാണ് പ്രളക്കെടുതിയിൽ എല്ലാം വിട്ടെറിഞ്ഞ് ദുരിതാശ്വാസക്യാമ്പിൽ ജനങ്ങൾ അഭയം പ്രാപിച്ചത്. എന്നാൽ ക്യാമ്പുകളോട് അനീതിക്കെതിരെ പോരാടേണ്ട വക്കീലൻമാരുടെ സംഘടന ചെയ്ത പ്രവർത്തി ഒട്ടും ന്യായീകരിക്കാവുന്നതല്ല.

The post കളി കളക്ടറ്ററോടോ…ദുരിതാശ്വാസത്തിന് ബാർ അസോസിയേഷൻ ഹാൾ നൽകിയില്ല; പൂട്ടുപൊളിച്ചു കളക്ടർ appeared first on Pravasishabdam.

]]>
രക്ഷാപ്രവർത്തനത്തിനും, കിറ്റുകൾക്കും ബന്ധപ്പെടുക ബോബി ഫാൻസ്‌ http://www.pravasishabdam.com/boby-fans/ Sun, 19 Aug 2018 16:03:45 +0000 http://www.pravasishabdam.com/?p=158998 രക്ഷാപ്രവർത്തനത്തിനും, കിറ്റുകൾക്കും ബന്ധപ്പെടുക ബോബി ഫാൻസ്‌ ചാരിറ്റബിള് ഹെൽപ് ഡെസ്ക് – 9847 91 4527, 8606 09 5011

The post രക്ഷാപ്രവർത്തനത്തിനും, കിറ്റുകൾക്കും ബന്ധപ്പെടുക ബോബി ഫാൻസ്‌ appeared first on Pravasishabdam.

]]>
രക്ഷാപ്രവർത്തനത്തിനും, കിറ്റുകൾക്കും ബന്ധപ്പെടുക
ബോബി ഫാൻസ്‌ ചാരിറ്റബിള് ഹെൽപ് ഡെസ്ക് – 9847 91 4527, 8606 09 5011

The post രക്ഷാപ്രവർത്തനത്തിനും, കിറ്റുകൾക്കും ബന്ധപ്പെടുക ബോബി ഫാൻസ്‌ appeared first on Pravasishabdam.

]]>
കേര‌ളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം; 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും നാളെ എത്തും http://www.pravasishabdam.com/kerala-flood-govt-help/ Sun, 19 Aug 2018 15:41:22 +0000 http://www.pravasishabdam.com/?p=158995 പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ രം​ഗത്ത്.പ്രളയക്കെടുതിയെ തുടർന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് ഭക്ഷ്യവിഭവങ്ങൾക്കാണ്. അതുകൊണ്ടുതന്നെ കേന്ദ്രം മുൻ​ഗണ നൽകിയിരിക്കുന്നതും ഭക്ഷ്യവസ്തുക്കൾക്കാണ്.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം ദുരിതാശ്വാസത്തിന് മുന്‍ഗണന നല്‍കണമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് […]

The post കേര‌ളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം; 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും നാളെ എത്തും appeared first on Pravasishabdam.

]]>
പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ രം​ഗത്ത്.പ്രളയക്കെടുതിയെ തുടർന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് ഭക്ഷ്യവിഭവങ്ങൾക്കാണ്. അതുകൊണ്ടുതന്നെ കേന്ദ്രം മുൻ​ഗണ നൽകിയിരിക്കുന്നതും ഭക്ഷ്യവസ്തുക്കൾക്കാണ്.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം ദുരിതാശ്വാസത്തിന് മുന്‍ഗണന നല്‍കണമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും നാളെ എത്തിക്കും.12,000 ലിറ്റര്‍ മണ്ണെണ്ണ പെട്രോളിയം മന്ത്രാലയം നല്‍കും. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും.സ്ഥിതി സാധാരണനിലയിലായകും വരെ സേനകള്‍ കേരളത്തില്‍ തുടരും.

കേന്ദ്രസേനകൾ സ്ഥിതി സാധാരണനിലയിൽ ആകും വരെ രക്ഷാദൗത്യം തുടരും.അതേസമയം കൊല്‍ക്കത്തയിലേക്ക് നാളെ കേരളത്തിൽ നിന്ന് രണ്ട് പ്രത്യേക തീവണ്ടികൾ ഉണ്ടാകും. ഒന്ന് തിരുവനന്തപുരത്ത് നിന്നും മറ്റൊന്ന് എറണാകുളത്തു നിന്നുമാണ് സർവ്വീസുകൾ.
തിങ്കളാഴ്ച വൈകിട്ടോടെ തീവണ്ടി സർവ്വീസ് സാധാരണ നിലയിലാകും.

The post കേര‌ളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം; 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും നാളെ എത്തും appeared first on Pravasishabdam.

]]>
ഇവനാണ് റിയൽ ഹീറോ….രക്ഷാപ്രവർത്തനത്തിൽ സ്വയം ചവിട്ടുപടിയായി ജൈസൽ http://www.pravasishabdam.com/jaisal-hero/ Sun, 19 Aug 2018 15:26:08 +0000 http://www.pravasishabdam.com/?p=158991 മലപ്പുറം പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ റിയൽ ഹീറോ ആകുകയാണ് മലപ്പുറത്തുകാരനായ ജൈസല്‍. രക്ഷാപ്രവർത്തനത്തിനിടയിൽ ലൈഫ് ബോട്ടിൽ കയറാൻ ആളുകൾക്ക് സ്വയെ ചവിട്ടുപടിയാകുകയായിരുന്നു ജൈസൽ. ഇതോടെയാണ് സോഷ്യൽ മീഡിയയുടെ കൈയ്യടിനേടി ജൈസൽ ഒറ്റദിവസം കൊണ്ട് താരമായിരിക്കുന്നത്. മലപ്പുറം ജില്ല ട്രോമാകെയര്‍ താനൂര്‍ സ്റ്റേഷന്‍ യൂണിറ്റ് വളണ്ടിയറാണ് ജൈസല്‍. ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് ചവിട്ടുപടിയാവുകയായിരുന്നു താനൂര്‍ ചാപ്പപ്പടി സ്വദേശി ജൈസല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കല്‍ പറപ്പൂര്‍ റോഡിലെ മുതലമാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോട്ടില്‍ കയറാന്‍ […]

The post ഇവനാണ് റിയൽ ഹീറോ….രക്ഷാപ്രവർത്തനത്തിൽ സ്വയം ചവിട്ടുപടിയായി ജൈസൽ appeared first on Pravasishabdam.

]]>
മലപ്പുറം പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ റിയൽ ഹീറോ ആകുകയാണ് മലപ്പുറത്തുകാരനായ ജൈസല്‍. രക്ഷാപ്രവർത്തനത്തിനിടയിൽ ലൈഫ് ബോട്ടിൽ കയറാൻ ആളുകൾക്ക് സ്വയെ ചവിട്ടുപടിയാകുകയായിരുന്നു ജൈസൽ. ഇതോടെയാണ് സോഷ്യൽ മീഡിയയുടെ കൈയ്യടിനേടി ജൈസൽ ഒറ്റദിവസം കൊണ്ട് താരമായിരിക്കുന്നത്. മലപ്പുറം ജില്ല ട്രോമാകെയര്‍ താനൂര്‍ സ്റ്റേഷന്‍ യൂണിറ്റ് വളണ്ടിയറാണ് ജൈസല്‍.

ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് ചവിട്ടുപടിയാവുകയായിരുന്നു താനൂര്‍ ചാപ്പപ്പടി സ്വദേശി ജൈസല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കല്‍ പറപ്പൂര്‍ റോഡിലെ മുതലമാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോട്ടില്‍ കയറാന്‍ ജൈസല്‍ സ്വയം ചവിട്ടുപടിയായി മാറിയത്.

വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും, ബന്ധുവീടുകളിലേക്കും മാറുന്നവരെ എയര്‍ ബോട്ടിന്റെ സഹായത്തോടെ വെള്ളം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ജൈസലിന്റെ ഈ സഹായം. ബോട്ടില്‍ കയറുന്നതിനിടെ പ്രദേശത്തെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു. ഇത് കണ്ടതിനെത്തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബോട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വെള്ളത്തില്‍ ജൈസല്‍ മുട്ടുകുത്തിയിരുന്ന് ബോട്ടില്‍ കയറുന്നവര്‍ക്ക് ചവിട്ടുപടിയായി മാറിയത്.

The post ഇവനാണ് റിയൽ ഹീറോ….രക്ഷാപ്രവർത്തനത്തിൽ സ്വയം ചവിട്ടുപടിയായി ജൈസൽ appeared first on Pravasishabdam.

]]>
ജനജീവിതം സാധാരണ ​ഗതിയിലേക്ക്; സഹായിച്ചവർക്ക് നന്ദിയറിച്ച് മുഖ്യമന്ത്രി http://www.pravasishabdam.com/pinarayi-thanks-help/ Sun, 19 Aug 2018 14:58:32 +0000 http://www.pravasishabdam.com/?p=158988 തിരുവനന്തപുരം  പ്രളയക്കെടുതിയിൽ കേരളത്തെ കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മാത്രം 13 പേര്‍ മരിച്ചിട്ടുണ്ടെന്നും 22034 പേരെ ഇന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തൊടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ […]

The post ജനജീവിതം സാധാരണ ​ഗതിയിലേക്ക്; സഹായിച്ചവർക്ക് നന്ദിയറിച്ച് മുഖ്യമന്ത്രി appeared first on Pravasishabdam.

]]>
തിരുവനന്തപുരം  പ്രളയക്കെടുതിയിൽ കേരളത്തെ കൈമെയ് മറന്ന സഹായിച്ച
എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതം സാധാരണ
നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മാത്രം 13 പേര്‍ മരിച്ചിട്ടുണ്ടെന്നും 22034 പേരെ
ഇന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തൊടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. അത് ലക്ഷ്യം കാണുന്ന നിലയാണുള്ളത്. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലിയ ഇടപെടുലകളുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ
ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3000 രൂപ നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേടുപാടു പറ്റുകയും നഷ്ടപ്പെട്ട് പോകുകകയും ചെയ്ത് ബോട്ടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കും.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുമ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീകരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പുകളുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍പ്പാക്കും.ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍
ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിര്‍ദേശാനുസൃതമായിരിക്കും ക്ലോറിനേഷനടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. ഇപ്പോള്‍ ഉള്ളതും കൂടാതെ കരാറടിസ്ഥാനത്തിലും ആരോഗ്യ വകുപ്പ് ആളുകളെ നിയമിക്കും.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും അഡീഷണല്‍ ചീഫ്‌സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹായം വേണമെങ്കില്‍ അതിനുള്ള നടപടികളുണ്ടാകും. ക്യാമ്പുകളില്‍ എത്തിയവരില്‍ തുടര്‍ച്ചയായി മരുന്നുകളോ ചികിത്സയോ തേടുന്നവരുണ്ടെങ്കില്‍ അവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മരുന്നകള്‍ വിതരണം ചെയ്യാനും സ്വീകരിക്കാനും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗാതഗതം മേഖല പുനഃസ്ഥാപിക്കും.

റെയില്‍വെയുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളും ഒരുപാട് സഹായിച്ചു. മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനേയും സഹായത്തേയും നന്ദിയോട് സ്മരിക്കുന്നു. രക്ഷാപ്രവര്‍ത്തന്തിന് സഹകരിച്ച സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനദാതാക്കള്‍ എന്നിവര്‍ക്കും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post ജനജീവിതം സാധാരണ ​ഗതിയിലേക്ക്; സഹായിച്ചവർക്ക് നന്ദിയറിച്ച് മുഖ്യമന്ത്രി appeared first on Pravasishabdam.

]]>
പത്ത് ദിവസമായ കുഞ്ഞിനെ കോസ്റ്റ്​ഗാർഡ് രക്ഷിച്ചത് അതിസാഹസികമായി http://www.pravasishabdam.com/rescue-baby/ Sun, 19 Aug 2018 14:39:07 +0000 http://www.pravasishabdam.com/?p=158971 ചെങ്ങന്നൂര്‍ പ്രളയക്കെടുതിയിൽ വീടിന്റെ ടെറസിൽ അകപ്പെട്ടുപോയ അമ്മയേയും പത്തുദിവസമായ കുഞ്ഞിനേയും കോസ്റ്റ്​ഗാർഡ് രക്ഷിച്ചത് സാഹസികമായി.വീടിന്റെ രണ്ടാം നിലയില്‍ നിന്നും സണ്‍ഷൈഡ് വഴി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. തകര്‍ന്ന വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും. വീടിന്റെ സണ്‍ഷൈഡ് വഴി രണ്ടില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കരുതലോടെ കുഞ്ഞിനെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന വീഡിയോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ നിരവധിപേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപ്പോയത്.ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ […]

The post പത്ത് ദിവസമായ കുഞ്ഞിനെ കോസ്റ്റ്​ഗാർഡ് രക്ഷിച്ചത് അതിസാഹസികമായി appeared first on Pravasishabdam.

]]>
ചെങ്ങന്നൂര്‍ പ്രളയക്കെടുതിയിൽ വീടിന്റെ ടെറസിൽ അകപ്പെട്ടുപോയ അമ്മയേയും പത്തുദിവസമായ കുഞ്ഞിനേയും കോസ്റ്റ്​ഗാർഡ് രക്ഷിച്ചത് സാഹസികമായി.വീടിന്റെ രണ്ടാം നിലയില്‍ നിന്നും സണ്‍ഷൈഡ് വഴി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. തകര്‍ന്ന വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും.

വീടിന്റെ സണ്‍ഷൈഡ് വഴി രണ്ടില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കരുതലോടെ കുഞ്ഞിനെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന വീഡിയോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ നിരവധിപേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപ്പോയത്.ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും സജീവമായി പങ്കെടുത്തിരുന്നു.ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം. ഈസ്റ്റ് കടങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചത്.

The post പത്ത് ദിവസമായ കുഞ്ഞിനെ കോസ്റ്റ്​ഗാർഡ് രക്ഷിച്ചത് അതിസാഹസികമായി appeared first on Pravasishabdam.

]]>
ക്യാമ്പുകളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാര്‍ സഹായവുമായി എത്തിയപ്പോള്‍ http://www.pravasishabdam.com/boby-help-to-camp/ Sun, 19 Aug 2018 14:37:01 +0000 http://www.pravasishabdam.com/?p=158983 കാഞ്ഞിരപ്പള്ളി ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാര്‍ സഹായവുമായി എത്തിയപ്പോള്‍…രാത്രി 12 : 30 ന്ന് തൃശ്ശൂർ താലൂക് ഓഫീസിലെത്തി ഡോ. ബോബി ചെമ്മണൂർ അവശ്യ സാധനങ്ങൾ നൽകുന്നു

The post ക്യാമ്പുകളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാര്‍ സഹായവുമായി എത്തിയപ്പോള്‍ appeared first on Pravasishabdam.

]]>
കാഞ്ഞിരപ്പള്ളി ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാര്‍ സഹായവുമായി എത്തിയപ്പോള്‍…രാത്രി 12 : 30 ന്ന് തൃശ്ശൂർ താലൂക് ഓഫീസിലെത്തി ഡോ. ബോബി ചെമ്മണൂർ അവശ്യ സാധനങ്ങൾ നൽകുന്നു

The post ക്യാമ്പുകളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാര്‍ സഹായവുമായി എത്തിയപ്പോള്‍ appeared first on Pravasishabdam.

]]>
700 ഓളം പേരെ രക്ഷിക്കുന്നതിനായി ബോബി ചാരിറ്റബിള് ഹെൽപ് ഡെസ്ക് http://www.pravasishabdam.com/700-people-helps-boby99/ Sun, 19 Aug 2018 14:31:09 +0000 http://www.pravasishabdam.com/?p=158980 തൃശ്ശൂർ ആലപ്പാട് പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുന്ന 700 ഓളം പേരെ രക്ഷിക്കുന്നതിനായി ബോബി ചാരിറ്റബിള് ഹെൽപ് ഡെസ്ക് പ്രവർത്തകരോടൊപ്പം ഭക്ഷണം, മരുന്ന്, വസ്ത്രം, ബോട്ടുകൾ എന്നിവയുമായി പുറപ്പെടുകയാണ്

The post 700 ഓളം പേരെ രക്ഷിക്കുന്നതിനായി ബോബി ചാരിറ്റബിള് ഹെൽപ് ഡെസ്ക് appeared first on Pravasishabdam.

]]>
തൃശ്ശൂർ ആലപ്പാട് പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുന്ന 700 ഓളം പേരെ രക്ഷിക്കുന്നതിനായി ബോബി ചാരിറ്റബിള് ഹെൽപ് ഡെസ്ക് പ്രവർത്തകരോടൊപ്പം ഭക്ഷണം, മരുന്ന്, വസ്ത്രം, ബോട്ടുകൾ എന്നിവയുമായി പുറപ്പെടുകയാണ്

The post 700 ഓളം പേരെ രക്ഷിക്കുന്നതിനായി ബോബി ചാരിറ്റബിള് ഹെൽപ് ഡെസ്ക് appeared first on Pravasishabdam.

]]>