കശ്മീരില്‍ വെടിയേറ്റ് സൈനീകന്‍ മരിച്ചു; മനംനൊന്ത പ്രതിശ്രുത വധു ജീവനൊടുക്കി

ഭോപ്പാല്‍: സൈനികന്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിശ്രുതവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രതിശ്രുതവരന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദേവാസ് ജില്ലയിലെ ബര്‍ഖേദാ ഗ്രാമത്തിലെ ജ്യോതി ധഖഡ് എന്ന 22 കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നീലേഷ് എന്ന സൈനീകനുമായി ജ്യോതിയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, കശ്മീരില്‍ വച്ച് അബദ്ധത്തില്‍ വെടിയേറ്റ് ഡിസംബര്‍ അഞ്ചിന് നീലേഷ് മരണപ്പെട്ടു. ഇതേ തുടര്‍ന്ന് ജ്യോതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഏപ്രിലില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മരണപ്പെടുന്നതിന് തലേന്നും നീലേഷ് വിവാഹത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top