Featured Gulf

ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയ്ക്കും സുവര്‍ണാവസരം!

ദോഹ: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരുടെ സ്വപ്‌നത്തിലേക്ക് ഇനി ഏതാനും ചുവടുകള്‍ മാത്രം. ഒന്നു പരിശ്രമിച്ചാല്‍ അടുത്ത ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയ്ക്കും അവസരം ലഭിക്കുമെന്ന് ഉറപ്പായി. 2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുത്തിയ ഫിഫയുടെ നടപടിയാണ് ഇന്ത്യയ്ക്ക് സഹായകമാവുക. നിലവിലെ 32 ടീമുകള്‍ എന്നതിനു പകരം ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ഉണ്ടാവുക.

ഫിഫ പ്രസിന്ഡറ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്. 1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

നേരത്തെ 2026ലെ കാനഡ-മെക്സിക്കോ-അമേരിക്ക ലോകകപ്പിലായിരിക്കും ഈ പരിഷ്‌കരണം എന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ തന്നെ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഫിഫ.

അതേസമയം, ഈ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനുളള സാധ്യതയാണ് നല്‍കുന്നത്. ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ്- 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെയാണു യോഗ്യത നേടുന്ന മറ്റ് ടീമുകളുടെ എണ്ണം.

ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ:

ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കു നേരിട്ടു ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാന്‍, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍. ഫിഫയുടെ ഫുട്ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും. ശുഭപ്രതാക്ഷ കൈവിടാതെ ആരാധകര്‍ക്ക് കാത്തിരിക്കാം.

Related posts

ഫാ:ഡേവിസ് ചിറമേലിന്‌ വിഷുക്കൈ നീട്ടമായി മാനവ സേവാ പുരസ്കാരം

Sebastian Antony

3000 കോടി വരുമാനം ലക്ഷ്യമിട്ട് സിയാല്‍

Sebastian Antony

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം : ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

ജോൺ ജോർജ്‌ നെടുങ്കല്ലേൽ (89) നിര്യാതനായി

Sebastian Antony

മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍

Sebastian Antony

പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി ഗ്ലോബല്‍ ഡേ പ്രോഗ്രാം

subeditor

സൗദിയിൽ ആശുപത്രിയിൽ വെടിവയ്പ്പ്; ജീവനക്കാർക്ക് പരിക്ക്

subeditor

മക്കയും മദീനയും ലക്ഷ്യമിട്ട് ഖത്തര്‍, കൂടെ ഇറാനും

സിസ്റ്റർ മേരി ചാണ്ടി പറഞ്ഞതെല്ലാം കള്ളമെന്ന് രേഖകൾ

subeditor

കുവൈറ്റില്‍ ക്രിമിനലുകള്‍ക്ക് അഭയം നല്‍കുന്നവര്‍ ജാഗ്രതൈ; കടുത്ത പിഴയും ശിക്ഷയും

subeditor

സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ അഴിച്ചുപണി ;കോടതിയും തീരുമാനിക്കണം