ജല നിരപ്പ് അണകെട്ടിൽ ഉയരുന്നു, കൂടുതൽ നടപടികൾ ഉണ്ടായേക്കും

തൊടുപുഴ : 5മത് ഷട്ടറു തുറന്നിട്ടും ജല നിരപ്പ് ഇടുക്കിയിൽ മേലോട്ട് തന്നെയാണ്‌. കൂടുതൽ വെള്ളം അനകെട്ടിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ 2 അടി കൂടി വെള്ളം എത്തുമോ എന്ന സാഹചര്യം നിലവിൽ ഉണ്ട്. 2 അടികൂടി വെള്ളം ഉയർന്നാൽ അണകെട്ട് കഴിഞ്ഞ് ഒഴുകും. അങ്ങിനെ വന്നാൽ അണകെട്ടിന്റെ പ്രവർത്തനത്തേയും നിയന്ത്രത്തേയും ഒക്കെ ബാധിക്കും. ഇത് ഒഴിവാക്കാൻ കൂടുതൽ ജലം ഒഴുക്കി വിടാനുള്ള സാധ്യത മന്ത്രി എം.എം മണി സൂചിപ്പിച്ചു.ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്.പെരിയാർ തീരത്ത് ജലം ഉയരുന്നതിന്റെയും, ജനവാസ കേന്ദ്രങ്ങളിലേക്ക് പുഴ ജലം വരുന്നതിന്റെയും ചിത്രമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്.

നിലവിൽ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റി മീറ്ററുമാണ് ഉയർത്തിയിരുന്നത്. ഇതോടെ സെക്കൻഡിൽ 4,00,000 ലക്ഷം ലീറ്റർ (400 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും.  ഒരു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.60 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിയിൽ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

കണ്ണൂരിൽ പഴശി അണകെട്ട് നിറഞ്ഞു. നിയന്ത്രണ വിധേയമാക്കാൻ എല്ലാ ഷട്ടറുകളും ഉയർത്തിയ നിലയിൽ, വെള്ളം കൊണ്ട് പൊറുതി മുട്ടി കേരളം

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്

Top