സുരേഷ് ഗോപി നല്കിയത് വ്യാജ വിവരങ്ങൾ, കള്ളം പൊളിച്ചടുക്കി കേരളാ പോലീസ്

തിരുവനന്തപുരം:സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ഇട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇനി മൊഴിയെടുക്കലും അറസ്റ്റും ആണ്‌ അടുത്ത നടപടി. മൊഴിയെടുക്കലിൽ കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൻ താരത്തേ അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ ജാമ്യമോ, മജിസ്ട്രേട്ടിനോ ജാമ്യം നല്കാനാകില്ല. റിമാന്റിലാകും. നടൻ ജയിലിൽ അഴി എണ്ണുന്നതിലേക്കാണ്‌ കാര്യങ്ങൾ പൂർണ്ണമായും നീങ്ങുന്നത്. ദിലീപിനു ശേഷം സുരേഷ് ഗോപി ജയിലിലേക്കോ

അറസ്റ്റ് ഒഴിവാക്കാനാകില്ല

കാരണം കുറ്റം രേഖാ മൂലം കൃത്യമായി തെളിഞ്ഞുകഴിഞ്ഞു. ഇനി ചോദ്യം ചെയ്യലും മൊഴിയെടുക്കലും വെറും സാങ്കേതികം മാത്രം. രാജ്യ സഭാ അംഗം ആയതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശവും തീരുമാനവും നിർണ്ണായകമാകും. രാജ്യ സഭാ സ്പീക്കറുടെ അനുമതി വേണ്ട. സഭ ചേരുമ്പോൾ അറസ്റ്റ് ചെയ്യാൻ മാത്രം മതി അനുമതി

മോദിക്ക് ഒന്നും ചെയ്യാനാകില്ല, പിണറായിക്ക് ആകും

സുരേഷ് ഗോപിയുടെ അറസ്റ്റും, അത് തടയലും നീട്ടലും എല്ലാം ഇനി പിണറായി വിജയന്റെ കൈയ്യിൽ. കേന്ദ്രത്തിനോ ബി.ജെ.പിക്കോ ഒന്നും ചെയ്യാനാകില്ല. സി.ബി.ഐക്ക് വിടാൻ പറ്റിയ കേസല്ല ഈ കള്ളത്തരം കൈയ്യോടെ പിടികൂടിയ കേസ്. ബി.ജെ.പി ഗ്രൂപ്പിൽ സുരേഷ് ഗോപ് പി.വൈ എന്ന കാർ പോണ്ടിച്ചേരിയിലേ അല്ലന്നെന്നും പയ്യന്നൂർ രജിസ്ട്രേഷനും എന്നൊക്കെ അണികളോട് പറഞ്ഞ് സമാധാനിപ്പിച്ചതും ട്രോളിയതും വെറുതേയായി.

കണ്ടെത്തിയ കള്ളത്തരം, നടൻ പറഞ്ഞ പെരും നുണകൾ, വ്യാജമായ രേഖകൾ

ഈ കേസില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ആആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി ഖജനാവിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ നടന്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. പക്ഷേ ഈ രേഖകള്‍ തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

രാജ്യസഭാ എംപിയായ ശേഷവും മുമ്പുമായി രണ്ട് വാഹനമാണ് സുരേഷ് ഗോപി വാങ്ങിയത്. പോണ്ടിച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സിഎ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണ സംഘം കണ്ടമെത്തി. 40 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരേ നികുതി വെട്ടിപ്പിന് കേസെടുക്കുന്നത്.സുരേഷ് ഗോപി 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വാടകച്ചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.സുരേഷ് ഗോപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച് ഗതാഗത നിയമം ലംഘിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 12 തവണ ഇത്തരത്തില്‍ ഗതാഗത നിയമം ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

Top