മീൻ വൃത്തിയാക്കിയപ്പോൾ സ്വർണ്ണ ആഭരണങ്ങൾ വെള്ളി നിറമായി

കറുകച്ചാൽ :മാർകറ്റിൽ നിന്നും വാങ്ങിയ മത്തിയും അയലയും വൃത്തിയാക്കിയ വീട്ടമ്മക്ക് സംഭവിച്ചത് അറിഞ്ഞാൽ മീൻ കഴിക്കുന്ന എല്ലാവരും ഞെട്ടി പോകും. മീൻ ക്ളീൻ ചെയ്തപ്പോൾ കൈയ്യിൽ കിടന്ന സ്വർണ്ണ മോതിരം വെള്ളി നിറമായി. സ്വർണ്ണത്തിന്റെ നിറം പോയി മോതിരം ദ്രവിക്കുകയോ കെമിക്കൽ മാറ്റം വരികയോ ആയിരുന്നു. മീനിൽ തൊട്ട ഇതേ വീട്ടിലേ കുട്ടികളുടെ മാലയും, വളയും കൂടി നിറം മാറി. ചമ്പക്കര ആശ്രമംപടി കക്കാട്ടുകടവിൽ ദീപു വർഗീസിന്റെ ഭാര്യ ജിഷ(32)യുടെയും മക്കളുടെയും സ്വർണാഭരണങ്ങളാണു വെള്ളി നിറമായത്. കഴിഞ്ഞ ബുധനാഴ്ച കറുകച്ചാൽ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽനിന്നാണ് ജിഷ ഒരു കിലോ വീതം അയലയും കിരിയാനും വാങ്ങിയത്.

ഫ്രിജിൽ സൂക്ഷിച്ച മീൻ 27നാണ് പുറത്തെടുത്തത്. 27ന് രാവിലെ അയല വെട്ടിയപ്പോൾ ജിഷയുടെ കൈവിരലിലെ അരപ്പവൻ വിവാഹ മോതിരത്തിന്റെ നിറം മാറി. തുടർന്ന് അയല വൃത്തിയാക്കാനായി ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു. ഈ സമയം അയലയിൽ തൊടുകയും മീൻ വെള്ളത്തിൽ കൈമുക്കുകയും ചെയ്ത ജിഷയുടെ കുട്ടികളായ അഞ്ച് വയസ്സുകാരൻ ഡിയോണിനും ഒന്നര വയസ്സുകാരി ഡെൽനക്കും സമാന അനുഭവം ഉണ്ടായി. കുട്ടികളുടെ സ്വർണ്ണ ചെയിനിന്റെയും, വളകളുടേയും നിറം പോയി വെള്ളി നിറമായി.ഡിയോണിന്റെ കൈയിലെ അരപവൻ സ്വർണ ചെയിനും ഡെൽനയുടെ രണ്ടു പവൻ വീതം തൂക്കം വരുന്ന രണ്ട് വളകളും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ കൊലുസുമാണ്‌ വെള്ളി നിറമായത്.ഇതേ തുടർന്ന് ദീപുവും ജിഷയും മീനും നിറം മാറിയ സ്വർണാഭരണങ്ങളുമായി കറുകച്ചാലിലെ മാർക്കറ്റിലെത്തി ഉടമയെ വിവരം ധരിപ്പിച്ചു.പായിപ്പാട്ടുനിന്നുമാണ് തങ്ങൾക്ക് മീൻ ലഭിക്കുന്നതെന്നും മീനിന്റെ ഗുണമേന്മയെക്കുറിച്ച് അറിയില്ലെന്നും പൊലീസിൽ പരാതി നൽകാനും നിർദേശിച്ചു. ഇവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകി. മീൻ സൂക്ഷിച്ചുവയ്ക്കാനുള്ള പൊലീസ് നിർദേശത്തെ തുടർന്ന് മീൻ ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവർ.

മീൻ കേടാകാതിരിക്കാനുള്ള രാസ വസ്തുവാണ്‌ ഇതിനു കാരണം. നിറം മാറിയ സ്വർണാഭരണങ്ങളിൽ വേഗം കളർ ചേർത്തില്ലെങ്കിൽ സ്വർണം ദ്രവിച്ചുപോകുമെന്നും വെള്ളി നിറം കൂടുതൽ പടരുമെന്നുമാണ് സ്വർണം വാങ്ങിയ ജ്വല്ലറിയിൽനിന്നു ദീപുവിനും ജിഷയ്ക്കും നിർദേശം ലഭിച്ചത്. മീനിലെ രാസസാന്നിധ്യം മനസ്സിലാക്കുന്നതിനു വിദഗ്ധ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി ഇന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുമെന്നും  പൊലീസ് അറിയിച്ചു.മേയ് 21ന് വാകത്താനം പൊങ്ങന്താനം കട്ടത്തറയിൽ കെ.എസ്.ജോസഫിന്റെ (അപ്പച്ചൻ) മകൾ ജെസിയുടെ മോതിരങ്ങൾക്കും മീൻ വെട്ടിയതിനെ തുടർന്ന് നിറം മാറ്റം സംഭവിച്ചിരുന്നു. ഏതാനും മാസം മുൻപ് ചങ്ങനാശേരിയിലും നാലുകോടിയിലും സമാന രീതിയിൽ സംഭവങ്ങൾ ഉണ്ടായി. അന്നെല്ലാം മത്തിയായിരുന്നു വില്ലൻ. എന്നാൽ ഇപ്പോൾ മറ്റ് മീനുകളിലേക്കും രാസ വസ്തുക്കൾ വ്യാപിച്ചതോടെ ജനം ഭീതിയിലാണ്

Top