ഫ്ലാറ്റില്‍ സ്ത്രീകള്‍ക്ക് രഹസ്യ പ്ലാസ്റ്റിക് സര്‍ജറി; റെയ്ഡിൽ പിടിച്ചെടുത്ത് ഞെട്ടിക്കുന്ന വസ്തുക്കൾ

അബുദാബി സ്ത്രീകള്‍ക്ക് നിയമവിരുദ്ധ പ്ലാസ്റ്റിക് സര്‍ജറി രഹസ്യമായി ചെയ്തികൊടുക്കുന്ന ഫ്ലാറ്റില്‍ പോലീസിന്റെ അപ്രതീക്ഷിത റെയ്ഡ്. പരിശോധനയില്‍ സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക് സര്‍ജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു.ശരീര സൗന്ദര്യ ബാർബർമാരേയും പിടികൂടി.ഫ്ളാറ്റിൽ വയ്ച്ച് സ്ത്രീകൾക്ക് സൗന്ദര്യം കൂട്ടാനുള്ള വസ്തുക്കളും പിടിച്ചു

അബുദാബി പൊലീസും ഡിപാര്‍ട്ട്‌മെന്റ് ഒഫ് ഇക്കണോമിക് ഡെവലപ്‌മെന്റും (ഡി.ഇ.ഡി)സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് സർജറിക്ക് ഉപയോ​ഗിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്തത്. താമസിക്കാന്‍ മാത്രം അനുവാദം നല്‍കിയിരുന്ന ഫ്ലാറ്റിലാണ് സംഘം ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തലസ്ഥാന നഗരത്തിലെ ഈ ഫ്ലാറ്റില്‍ നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക സേവനങ്ങള്‍ നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടത് ലൈസന്‍സുള്ള മെഡിക്കല്‍ വിദഗ്ദ്ധര്‍ മാത്രമാണെന്നും ഡി.ഇ.ഡി അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഫ്ലാറ്റ് ഉടമയ്ക്കെതിരെ നിയമ നടപടിയും പിഴയും ഈടാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡ്.

Top