വിമാനം തട്ടിയെടുക്കുമെന്ന് ഭീഷണിതൃശൂര്‍ സ്വദേശി നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയില്‍

വിമാനം തട്ടിയെടുക്കുമെന്ന് ‘വിഡിയോ സെല്‍ഫി’ വഴി ഭീഷണിപ്പെടുത്തിയ യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ക്ലില്‍സ് വര്‍ഗീസാണ് നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

രാവിലെ 11 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. 12.05ന് മുംബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ക്ലില്‍സ്. സുരക്ഷാ പരിശോധനയെല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പ് സ്വന്തം മൊബൈലില്‍ വിമാനത്തിനൊപ്പം എടുത്ത വിഡിയോ സെല്‍ഫിയിലായിരുന്നു ഭീഷണിയുടെ സ്വരത്തിലുള്ള ക്ലില്‍സിന്റെ സന്ദേശം.

ഇതില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും വിമാനത്തില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംശയകരമായി യാതൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഒന്നേമുക്കാലോടെ വിമാനം യാത്ര പുറപ്പെടുകയും ചെയ്തു.

Top