ഫ്ളവേഴ്സ് ടിവിയിൽ പോലീസുകാരി പ്രവാസി ശബ്ദത്തിനെതിരേ പറഞ്ഞതിന്റെ സത്യം

കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ചാനലിൽ ചർച്ചയായ പ്രവാസി ശബ്ദത്തിൽ വന്ന ഒരു വാർത്തയുടെ സത്യം എന്താണ്‌? തലയോല പറമ്പിൽ ഒരു പോലീസുകാരിയുമായി ബന്ധപ്പെട്ട് വന്ന വാർത്തയായിരുന്നു ഇത്. ഇവരേ നാട്ടുകാർ സമീപത്തേ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ വാടക വീട്ടിൽ സംശയകരമായി തടഞ്ഞ്  വയ്ക്കുകയും പിന്നീട് പോലീസ് വന്ന് വിഷയം അവസാനിപ്പിച്ചതും ആയിരുന്നു വാർത്ത. നാട്ടുകാർ എസ്.പി.യെ വിവരം അറിയിക്കുകയും പോലീസിൽ മൊഴി കൊടുക്കുകയും ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരിയാണ്‌ ചാനൽ ചർച്ചയിൽ വന്നത്. എന്നാൽ ആ വാർത്തയിൽ പറയുന്ന പോലീസുകാരി താനാണെന്നും  അത് പുതുതായി വന്ന ഒരു പോലീസുകാരന്‌ ഫയൽ കൊടുക്കാൻ പോയതാണെന്നും അപ്പോൾ വൈരാഗ്യം ഉള്ള മറ്റൊരു പോലീസുകാരൻ ചതിച്ചു എന്നുമായിരുന്നു ഈ പോലീസുകാരി ചാനലിൽ പറയുന്നത്. ചതിച്ച പോലീസുകാരൻ മറ്റ് പോലീസുകാരേ വിവരം അറിയിച്ച് പോലീസ് സംഘം അനാശാസ്യം പിടിക്കാൻ എന്നവിധം എത്തുകയായിരുന്നു അത്രേ..ഈ വാർത്ത പ്രവാസി ശബ്ദത്തിൽ എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ അടക്കം വന്നു എന്നാണ്‌ പോലീസുകാരി പറയുന്നത്.

എന്നാൽ പോലീസുകാരി കൊണ്ടുവന്ന ചിത്രത്തിൽ മറിമായം. പ്രവാസി ശബ്ദത്തിന്റെ ഓൺലൈനിൽ വന്ന ചിത്രത്തിനു പകരം വാർത്തയുടെ പ്രിന്റെ കോപ്പിയിൽ മറ്റൊരു ചിത്രം മോർഫ് ചെയ്തിരിക്കുന്നു. ഇതിനു പിന്നിൽ ആരെന്ന് വ്യക്തമല്ല. പ്രവാസി ശബ്ദം പ്രിന്റ് കോപ്പികൾ ഇറക്കാറില്ല. ഓൺലൈൻ വാർത്തയുടേ ചിത്രം ആരാണ്‌ മോർഫ് ചെയ്ത് പ്രവാസി ശബ്ദത്തിന്റെ ലോഗോയും, ഇമേജിന്റെ ടെസ്റ്റ് കണ്ടെന്റും കൂട്ടി ചേർത്തത്? അന്വേഷിക്കേണ്ടതാണ്‌. ഈ പോലീസുകാരി കൊണ്ടുവന്ന വാർത്തയുടെ ചിത്രം എങ്ങിനെ മാറി? യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ വയ്ച്ചാണ്‌ വാർത്ത ഇറക്കിയത് എന്നു കാട്ടാൻ യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം യഥാർഥ ചിത്രം മാറ്റി ആ സ്ഥാനത്ത് വയ്ക്കുകയായിരുന്നു. യഥാർഥ ചിത്രം മോർഫ് ചെയ്താണ്‌ സ്റ്റുഡിയോയിൽ എത്തിച്ചത്. ആരായിരിക്കും ഇതിനു പിന്നിൽ? സൈബർ അക്രമണം സംബ്ധിച്ച ചാനൽ ചർച്ചയിൽ തന്നെയാണ്‌ ഈ ഫോട്ടോ തിരിമറി.

ഇതുമായി ബന്ധപ്പെട്ട് 3 ചിത്രങ്ങൾ കൊടുക്കുന്നു..1 പ്രവാസി ശബ്ദത്തിൽ വന്ന വാർത്തയുടെ ചിത്രം

2) ഫ്ളവേഴ്സ് ചാനൽ ചർച്ചയിൽ പോലീസുകാരി കൊണ്ടുവന്ന ചിത്രം..യഥാർഥ ചിത്രവുമായി ഒരു സാമ്യവും ഇല്ല, എങ്ങിനെ എവിടെ നിന്നും ചിത്രം മാറി വന്നു?

 

3) ഇതുമായി ബന്ധപ്പെട്ട് ദീപികയിൽ വന്ന വാർത്തയുടെയും ചിത്രത്തിന്റെയും ചിത്രം

 

ഈ സംഭവം സൈബർ പോലീസ് തന്നെ അന്വേഷിക്കണം. പോലീസുകാരി നിരപരാധി എങ്കിൽ സൈബർ സെല്ലിൽ കേസ് നല്കണം. ചിത്രം മോർഫ് ചെയ്തത് കണ്ടെത്തണം. ഈ വാർത്ത പല മാധ്യമങ്ങളിലും വന്നു. ഇതിൽ ദീപിക പത്രവും പ്രവാസി ശബ്ദവും ഉപയോഗിച്ചത് ഒരേ ചിത്രമാണ്‌. എന്നിട്ടും എന്തുകൊണ്ട് മറ്റ് പത്രങ്ങളേ ഒഴിവാക്കി? ഈ വാർത്ത നല്കിയ ശേഷം ഇന്നു വരെ ഇതുമായി ബന്ധപ്പെട്ട അഡ്മിൻ പേജിൽ എഡിറ്റ് നടത്തിയിട്ടില്ല. വാർത്തയിൽ വരുത്തുന്ന ചെറിയ എഡിറ്റിങ്ങ് പോലും കൃത്യമായി സെർവറിലും, അഡ്മിൻ പേജിലും ഉണ്ടാകും. ആരാണ്‌ എഡിറ്റ് ചെയ്തത് എന്നും വ്യക്തമാണ്‌.അങ്ങിനെ ഉണ്ടായിട്ടില്ല..ഇതും പോലീസ് അന്വേഷിക്കണം. പ്രവാസി ശബ്ദത്തിന്റ്രെ കേരളത്തിലേ ഏത് ഓഫീസിലും പോലീസിനു പരിശോധന നടത്തി തെളിവുകൾ ശേഖരിക്കാം.

മാത്രമല്ല 2017 മാർച്ച് 26ന്‌ ആയിരുന്നു വാർത്ത. അവിടെ അത്തരം ഒരു സംഭവം നടന്നിട്ടുണ്ട് എന്ന് ബന്ധപ്പെട്ട സ്റ്റേഷനിലെ പോലീസുകാർ പറയുന്നു. നാട്ടുകാരും പറയുന്നു. അന്നത്തേ പോലീസ് സ്റ്റേഷൻ ജി.ഡി പരിശോധിക്കണം. നാട്ടുകാരുടെ മൊഴിയുടെ പകർപ്പ് എടുക്കണം. അതെല്ലാമാണ്‌ ഈ കേസിലെ വസ്തുതകൾ.പോലീസുകാരി പറയുന്നത് പ്രകാരം അവരുടെ പ്രൊഫൈൽ ചിത്രം മോർഫ് ചെയ്തവരേ കണ്ടെത്തണം. ആരായിരുന്നു ഈ പ്രിന്റ് അവർക്ക് നല്കിയത്? എവിടെ നിന്നും ലഭിച്ചു. ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ- പ്രവാസി ശബ്ദം എഡിറ്റോറിയൽ

 

 

Top