ഫ്ളവേഴ്സ് ചാനൽ മേധാവികൾ ജയിലിൽ ആകുമോ? അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കേസ്, 26ഏക്കർ ചതുപ്പ് നികത്തിയതിന്‌ ശക്തമായ തെളിവുകൾ

കൊച്ചി: കൊച്ചിയിൽ 26 ഏക്കർ പാടവും, ചതുപ്പും നികത്തിയതിൽ ഫ്ളവേഴ്സ് ടി.വി കുടുങ്ങി. ഞായറാച്ച വൈകിട്ട് ഫ്ളവേഴ്സ് ടി.വിക്കും , മെഡിക്കൽ ട്രസ്റ്റിനും എതിരേ കൊച്ചിയിൽ നാടകീയ നീക്കങ്ങൾ.   എ.ആർ റഹ്മാൻ ഷോയുടെ മറവിൽ വൻ ഭൂമി കൊള്ളക്ക് നടത്തിയ നീക്കത്തിന്റെ തെളിവുകളുമായി കൊച്ചിയിലേ പരിസ്ഥിതി സംഘടനകളും പ്രവർത്തകരും. ശക്തമായ തെളിവുകൾ നിരത്തുന്നത് ഫ്ളവേഴ്സ് ടി.വി മേധാവി ഗോകുലം ഗോപാലൻ, മാനേജിങ്ങ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, മെഡിക്കൽ ട്രസ്റ്റ് മാനേജ്മെന്റ് എന്നിവർക്കെതിരേ. താഴേ തലം മുതൽ മുഖ്യമന്ത്രി വരെ പരാതി നല്കാൻ തീരുമാനിച്ചു. കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരേ അറസ്റ്റ് ചെയ്യണം.വയലും , ചതുപ്പും, പുറം പോക്കും നികത്തിയെതിന്റെ പേരിൽ കഷ്ടപെടുന്ന കൊച്ചി ഇരുമ്പനം നിവാസികളാണ്‌ നിയമ നടപടി സ്വീകരിക്കുന്നത്. സേവ് ഇരുമ്പനം എന്നാണ്‌ നീക്കത്തിന്റെ പേർ. .   കേസ് എടുത്തില്ല്ങ്കിൽ ഹൈക്കോടതിയേ സമീപിക്കും. അങ്ങിനെ വന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ ഹൈക്കോടതിയിൽ കേസിൽ ഉൾപ്പെടുത്തുമെന്നും നേതൃത്വം നല്കുന്നവർ കർമ്മ ന്യൂസിനോട് പറഞ്ഞു. കേസിൽ കുടുങ്ങുന്നത് കോടീശ്വരന്മാരും കോർപറേറ്റ് ഭീമന്മാരും..1) ഫ്ളവേഴ്സ് ടി.വി, 2) ഗോകുലം ഗോപാലൻ, 3) മെഡിക്കൻ ട്രസ്റ്റ് മാനേജ്മെന്റ്.ഈ വിഷയം കേരള സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത് കർമ്മ ന്യൂസ് ചാനൽ ആയിരുന്നു .LIKE AND VISIT https://www.facebook.com/TheKarmaNews/

ഫ്ലവേഴ്സ് ചാനൽ എം ഡി ശ്രീകണ്ഠൻ നായർക്ക് ഇരുമ്പനം ഭൂമാഫിയയുമായി ബന്ധമുണ്ടോ? ശ്രീകണ്ഠൻ നായർ കോടതി കയറുമെന്ന് ഉറപ്പായി. ഫ്ലവേഴ്സ് ചാനൽ ചെയർമാനും ഗോകുലം ഗ്രൂപ്പ് തലവനുമായ ഗോകുലം ഗോപാലന് ഇരുമ്പനം ഭൂമാഫിയയുമായി ബന്ധമുണ്ടോ? ഗോകുലം ഗോപാലനും കോടതി കയറുമെന്ന് ഉറപ്പായി. മെഡിക്കൽ ട്രസ്റ്റ് മാനേജ്മെൻറിന് ഇരുമ്പനം ഭൂമി മാഫിയയുമായി ബന്ധമുണ്ടോ? മെഡിക്കൽ ട്രസ്റ്റ് മാനേജ്മെൻറ് കോടതി കയറുമെന്ന് ഉറപ്പായി. ആരാണ് ഇരുമ്പനം ഭൂമാഫിയ? ഈ മൂവർ സംഘമെന്ന് ഉറപ്പിച്ച് പറയുന്നത് ഇരുമ്പനത്തെ ഒരു സംഘം സാമൂഹിക പ്രവർത്തകർ. ഈ മൂവർ സംഘത്തെ വെറുതെ വിടില്ലെന്ന് പ്രധാനപ്പെട്ട യോഗത്തിന് ശേഷം പ്രവർത്തകർ കർമ്മ ന്യൂസിനോട് പറഞ്ഞു. എ ആർ റഹ്മാൻ മെഗാ ഷോയ്ക്കായി ഇരുമ്പനത്ത് നടത്തിയ ഭൂമി ഇടപാടിൽ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സേവ് ഇരുമ്പനം എന്ന സാമൂഹിക കൂട്ടായ്മ. അടുത്ത ദിവസം തന്നെ കോടതിയിൽ ഹർജി എത്തും.

കൂടാതെ വിജിലന്‍സ് അന്വേഷണവും ഈ സംഘം ആവശ്യപ്പെടുന്നുണ്ട്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ആവശ്യപ്പെട്ടും സംഘം കത്തയക്കും. ഇരുമ്പനത്തെ സി പി എം പ്രാദേശിക നേതാവിനും മകനും പ്രതിപട്ടികയിൽ വരും. ഇവരുടെ നേതൃത്വത്തിലാണ് വിവാദ ഭൂമിയിൽ മണ്ണിട്ട് നികത്തിയതെന്ന് തെളിവുകൾ നിരത്തി സംഘം കർമ്മ ന്യൂസിനോട് വ്യക്തമാക്കി. എ ആർ റഹ്മാൻ ഷോയുടെ മറവിൽ ഇരുമ്പനത്ത് വൻ തോതിൽ അവിഹിത ഭൂമിയിടപാട് നടന്നെന്ന് സംഘം ആരോപിക്കുന്നു. ഈ ഗൂഢാലോചനയിൽ ശ്രീകണ്ഠൻ നായർക്കും ഗോകുലം ഗോപാലനും വ്യക്തമായ താൽപര്യം ഉണ്ടെന്നും ഇവരുടെ സ്വധീനത്തിൽ താഴെ തട്ടുമുതൽ മേലെ തട്ടുവരെയുളള ഉദ്യോഗസ്ഥവൃന്ദം കണ്ണടച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ട്രസ്റ്റുമായി ചേർന്ന് മെഡിക്കൽ കോളേജ് സംരംഭം ഗോകുലം ഗോപാലൻ ലക്ഷ്യമിടുന്നതായും അതിൻറെ താലപര്യത്തിൽ ഗോകുലം ഗോപാലന്റെ അവിഹിത ഇടപെടൽ ഉണ്ടായതായും പരാതി ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൊകുലം ഗോപാലന് വലിയ അടുപ്പമാണുളളത്. ഓഖി ദുരന്തസ്ഥലം സന്ദർശിക്കാതെ ഗോകുലം ഗോപാലന്റെ വീട് സന്ദർശിച്ച പിണറായി വിജയന്റെ നടപടി അന്ന് ഏറെ വിവാദമായിരുന്നു. ഈ ബന്ധമാണ് സി പി എം പ്രാദേശിക നേതൃത്വത്തെ പ്രതികരിക്കാതാക്കിയതെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയായ സംഘാംഗം പറഞ്ഞു. ഇരുമ്പനം ആദ്യ സംഭവം അല്ലെന്നും ശ്രീകണ്ഠൻ നായരുടെയും ഗോകുലം ഗോപാലന്റെയും കിഴക്കമ്പലം ഭൂമി താൽപര്യവും അന്വേഷണ വിധായമാക്കണമെന്നും സംഘം ആവശ്യപ്പെടുന്നുണ്ട്. കിഴക്കമ്പലത്ത് വലിയ തോതിൽ ഭൂമി മാഫിയ പ്രവർത്തനം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ പരാതികൾ കോടതിയിലും വിജിലന്‍സ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും അടുത്ത ദിവസങ്ങളിൽ എത്തുന്നതോടെ ഇരുമ്പനം, കിഴക്കമ്പലം ഭൂമിമാഫിയയുടെ യഥാർത്ഥ ചിത്രം പുറം ലോകം അറിയുമെന്നും സംഘം പറയുന്നു. തോമസ് ചാണ്ടി വിശുദ്ധനും പിണറായി വിജയന്റെ അടുപ്പക്കാരനും ആയിരുന്നുവെന്നും എന്നാൽ ഭൂമി മാഫിയ പ്രവർത്തനത്തിൽ പങ്കാളി ആയതോടെ പിണറായി വിജയൻ തോമസ് ചാണ്ടിയെ കൈവിട്ടുവെന്നും സമാനമായ സാഹചര്യമാണ് ഇരുമ്പനം കിഴക്കമ്പലം ഭൂമി ഇടപാടെന്നും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുമെന്നും സേവ് ഇരുമ്പനം സംഘാംഗങ്ങൾ പറഞ്ഞു

Top