ഫ്ളവേഴ്സ് ടി.വിയുടെ പരാതി, കർമ്മ ന്യൂസ് വീഡിയോ യു.ടൂബ് നീക്കം ചെയ്തു

കൊച്ചി: കൊച്ചിയിൽ ചതുപ്പും കായലും കൈയ്യേറിയത് പുറത്തുവിട്ടതിന്റെ അരിശം ഫ്ളവേഴ്സ് ടി.വിയ്ക്ക്‌ കർമ്മ ന്യൂസ് വെബ് ചാനലിനോട്. എ.ആർ.റഹ്മാൻ ഷോ ചളിയിൽ കുളമായതിനു പിന്നാലെ ഇക്കാലമത്രയും ഉണ്ടാക്കിയ എല്ലാ ഇമേജും പോയതിന്റെ നാണക്കേടിലാണ്‌ ഫ്ളവേഴ്സ് ടി.വിയും മാനേജ്മെന്റും.

കർമ്മ ന്യൂസിന്റെതിരേ ഫ്ളവേഴ്സ് ടി.വി ഗൂഗിളിൽ പരാതി നല്കി

കർമ്മ ന്യൂസ് വെബ് ചാനലിനെതിരേ ഫ്ളവേഴ്സ് ടി.വി ഗൂഗിളിൽ പരാതി നല്കി. കർമ്മ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ എസ്.വി പ്രദീപ് നടത്തിയ 3 ഷോകളുടെ വീഡിയോ യു.ടുബിൽ നിന്നും നീക്കം ചെയ്യാനാണ്‌ പരാതി നല്കിയത്. ഈ വീഡിയോകൾ ഫ്ളവേഴ്സ് ടി.വിയുടെ സ്വത്തുക്കൾ ആണെന്നും കോപ്പി റൈറ്റ് ലംഘിച്ചു എന്നും ഫ്ളവേഴ്സ് ടി.വി ഗൂഗിൾ, യു.ടുബിന്‌ അയച്ച പരാതിയിൽ പറയുന്നു. യു.ടു.ബിൽ ശക്തമായ സ്വാധീനം ഉള്ള ഫ്ളവേഴ്സ് ചാനൽ അവരുടെ എല്ലാ സ്വാധീനം ഉപയോഗിച്ച് കള്ള പരാതിയിൽ 3 വീഡിയോകൾ നീക്കം ചെയ്യിപ്പിച്ചു. കോപ്പി റൈറ്റ് ലംഘിച്ചു എന്നാണ്‌ കള്ള പരാതി നല്കിയത്.

കർമ്മ ന്യൂസ് ആണ്‌ കൊച്ചിയിൽ ഫ്ളവേഴ്സ് ടി.വി നടത്തുന്ന എ.ആർ റഹ്മാൻ ഷോയുടെ മറവിൽ 11 ഏക്കർ ഭൂമി മണ്ണിട്ട് നികത്തിയതും 26 ഏക്കറോളം തണ്ണീർതടവും, പാടവും നശിപ്പിച്ചതും ആദ്യമായി റിപോർട്ട് ചെയ്തത്. തുടർന്ന് ഈ വീഡിയോയും വാർത്തയും കേരളം ആകെ ചർച്ചയാവുകയും ചെയ്തു. ജന രോക്ഷം ശക്തമായി ഉയർന്നു. ഫ്ളവേഴ്സ് ടി.വിക്കെതിരേ ഇംഗ്ളീഷിലും മലയാളത്തിലും നൂറുകണക്കിന്‌ റിവ്യൂ ആളുകൾ ഇന്റർനെറ്റിൽ എഴുതി.

ഫ്ളവേഴ്സ് ടി.വിക്കെതിരേ പ്രതികാര നടപടി ഒന്നും കർമ്മ ന്യൂസിനില്ലെന്നും എന്നാൽ അവരുടെ ഭൂമി കൊള്ളയുടെ എല്ലാ വശവും തുറന്നു കാണിക്കുമെന്നും എസ്.വി പ്രദീപ് പറയുന്നു. ഫ്ളവേഴ്സ് ടി.വിയുടെ ഉടമ ഗോകുലം ഗോപാലൻ ഉൾപെട്ട ഈ വൻ ഭൂ മാഫിയയുടെ എല്ലാ നീക്കവും തടയാൻ കർമ്മ ന്യൂസ് പ്രതിഞ്ജാബദ്ധമാണെന്നും ഫ്ളവേഴ്സ് ടി.വി രൂക്ഷമായി പ്രതികരിച്ചതിൽ ആ കോർപറേറ്റുകൾക്ക് ഉണ്ടായ ക്ഷീണം മനസിലാക്കുന്നു എന്നും പ്രദീപ് കൂട്ടിചേർത്തു

ഫ്ളവേഴ്സ് ടി.വി പരാതി നല്കിയ 3 വീഡിയോകളും ഞങ്ങൾ ഇവിടെ പുന പ്രസിദ്ധീകരിക്കുന്നു. ഇത് കാണുക. ജനം വിലയിരുത്തുക ഞങ്ങൾ ചെയ്തത് തെറ്റാണോ എന്ന്. കോർപറേറ്റുകൾക്കെതിരേ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്ന മാധ്യമ മാടമ്പിത്തരം ശ്രീകണ്ഠൻ നായർ പുലർത്തിയിരിക്കുന്നു. അഴിഞ്ഞു വീഴുന്നത് നല്ല ആൾ എന്നും ജനം കരുതിയ ശ്രീകണ്ഠൻ നായരുടെ മുഖം മൂടിയാണ്‌. കൊച്ചിയിൽ ആർക്കും വേണ്ടാതെ കിടന്ന ഭൂമി നിസാര വിലയ്ക്ക് കൈക്കലാക്കി മെഡിക്കൽ ട്രസ്റ്റ്, ഗോകുലം, ഫ്ളവേഴ്സ് ടിവി അധികാരികൾ മണ്ണിട്ട് നികത്തി നൂറുകണക്കിന്‌ കോടികളുടെ ആസ്തിയാക്കിയത് കേരളത്തിലേ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് തെറ്റാണോ? വീഡിയോകൾ കാണുക..

ജനത്തിനൊപ്പം കർമ്മ ന്യൂസ്. മാധ്യമ രാജാക്കൾ മുതൽ താഴേ തലം വരെയുള്ളവർ ഏറ്റെടുക്കാതിരുന്ന ഈ വിഷയം ആണ്‌ ഞങ്ങൾ ഏറ്റെടുത്തത്. ഈ വീഡിയോകളാണ്‌ യു.ടു.ബിൽ നിന്നും നീക്കം ചെയ്തത്. LIKE US PLEASE AND SUPPORT: https://www.facebook.com/TheKarmaNews/

1)

2)

3)

ഇനി ശ്രീകണ്ഠൻ നായരോട് ചോദ്യം..എന്തിനാണ്‌ കർമ്മ ന്യൂസിനെതിരേ പരാതി നല്കിയത്? നിങ്ങൾ അവിടെ ഭൂമി മണ്ണിട്ട് നികത്തിയത് എന്തിന്‌? പാടവും, ചതുപ്പും പുറം പോക്കും റഹ്മാൻ ഷോയുടെ മറവിൽ നശിപ്പിച്ചത് എന്തിന്‌? ഒരു ശരിയായ മാധ്യമ രീതി പ്രകാരം അതല്ലേ ഞങ്ങൾ പുറത്ത് കൊണ്ടുവന്നത്. ഫ്ളവേഴ്സിന്റെ ഷോയുടെ ഒരു ദൃശ്യവും ഞങ്ങൾ പ്രസിദ്ധീകരിച്ചില്ല. ഹൈക്കോടതിയിലും പോലീസിലും ഉള്ള പരാതി പ്രകാരം ഷോയുടെ ഒരു ദിവസം മുമ്പ് ഞങ്ങളുടെ ലേഖകൻ സ്ഥലം സന്ദർശിച്ച് സത്യം റിപോർട്ട് ചെയ്തു. ഇതിൽ ഞങ്ങളുടെ ലേഖകൻ എടുത്ത വീഡിയോയും, ചിത്രങ്ങളും. അത് പൊതുജനത്തിന്റെ വിഷയം. ഒരു നാട് നശിപ്പിക്കുന്നതിന്റേയും നിയമ ലംഘനത്തിന്റേയും വാർത്തയും ചിത്രവും വീഡിയോയും. ആയവ ഞങ്ങൾ ശേഖരിച്ച് ഞങ്ങളുടെ സ്വന്തം സ്റ്റുഡിയോയി ചിത്രീകരിച്ചത്.

ഇത് എന്തിന്‌ ഗൂഗിളിൽ പരാതി നല്കി സ്വാധീനം ഉപയോഗിച്ച് പിൻ വലിപ്പിച്ചു.എതിർക്കുന്നവരേ ഇല്ലാതാക്കുന്ന നിങ്ങളുടെ ഈ രീതി കേരളത്തിൽ ചിലവാകില്ല. ജനം വിധിയെഴുതട്ടേ..ഈ വിഷയവുമായി കർമ്മ ന്യൂസ് മുന്നോട്ട് പോകും. പരാതിയും, കേസുകളും, സത്യവും ജനങ്ങൾക്ക് വേണ്ടി റിപോർട്ട് ചെയ്യും. ജനങ്ങൾ നേരിട്ട് ഞങ്ങളിലൂടെ റിപോർട്ട് ചെയ്യും.

ശ്രീകണ്ഠൻ നായർ സർ, മറുപടി പറയൂ നട്ടെല്ലുണ്ടെങ്കിൽ

ശ്രീകണ്ഠൻ നായർ സർ, മറുപടി പറയൂ നട്ടെല്ലുണ്ടെങ്കിൽശ്രീകണ്ഠൻ നായർ സാറേ, ഗോകുലം ഗോപാലൻ സാറേ, വിനയപൂർവ്വം ചോദിക്കട്ടേ.. " നാണമില്ലേ നിങ്ങൾക്ക് അധാർമ്മികതയ്ക്ക് കൂട്ടു നിൽക്കാൻ; ജനങ്ങളുടെ പരാതി സംപ്രേഷണം ചെയ്ത കർമ്മ ന്യൂസിനെ തകർക്കാൻ നീച മാർഗ്ഗങ്ങൾ സ്വീകരിക്കാൻ". ആണത്തമുണ്ടെങ്കിൽകർമ്മ ന്യൂസിൻ്റെ ചോദ്യങ്ങളോട് പ്രതികരിക്കൂ .

Posted by Karma News on Tuesday, May 15, 2018

 

Top