ജീവകാരുണ്യപദ്ധതികളുമായി ഫോമാ വിമന്‍സ് ഫോറം

ന്യൂയോര്‍ക്ക്: സേവനരംഗത്ത് ഉറച്ച കാല്‍വെയ്‌പോടെ ഫോമാ വിമന്‍സ് ഫോറം രണ്ട് പുതിയ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിക്കുന്നു.

കേരളത്തിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ആദ്യത്തെ പ്രോജക്ട്. അംഗീകൃത നഴ്‌സിംഗ് കോളജുകളില്‍ പഠിക്കുന്ന ഒന്നാംവര്‍ഷ മലയാളി നഴ്‌സിംഗ്‌വിദ്യാര്‍ത്ഥിനികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക്, വാര്‍ഷികവരുമാനം, പാഠ്യേതര വിഷയങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിലാവും വിജയികളെ തെരഞ്ഞെടുക്കുക.

ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വരുമാനസര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, പേഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റ് എന്നിവ കൂടാതെ, “എന്തുകൊണ്ട് ഞാന്‍ ഒരു നഴ്‌സ് ആവാന്‍ ആഗ്രഹിക്കുന്നു’ എന്നതിനെക്കുറിച്ച് ഒരുപേജില്‍ കുറയാതെ എഴുതി പ്രാഥമികഅപേക്ഷയോടൊപ്പം അയയ്ക്കണം.

അപേക്ഷ ലഭിക്കേ അവസാനതീയതി: 2017 നവംബര്‍ 30 ആണ്. വിമന്‍സ് ഫോറം കമ്മറ്റി അംഗങ്ങള്‍ അടങ്ങുന്ന പാനല്‍ വിജയികളെ തെരഞ്ഞെടുക്കുന്നതാണ്. 2018 ജനുവരി മാസം ഏഴാം തീയതി കൊച്ചിയില്‍ നടത്തുന്ന ചടങ്ങില്‍ വച്ച് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. അപേക്ഷകള്‍ അയക്കേവിലാസം: [email protected].

സ്ത്രീകളെ കേന്ദ്രീകരിച്ചുകൊുള്ള പാലിയേറ്റീവ് കെയര്‍ പ്രോജക്ട് ആണ് വിമന്‍സ് ഫോറം ആസൂത്രണം ചെയ്യുന്ന മറ്റൊരു പ്രോജക്ട്. കാന്‍സറും മറ്റ് മാരകരോഗങ്ങളും ബാധിച്ച സ്ത്രീകള്‍ക്ക് തുണയാകുക, ഭിന്നശേഷിയുള്ള കുട്ടികളെ സംരക്ഷിക്കുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്‍ഡ്യ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പ്രോജക്ട് നടപ്പില്‍ വരുത്തുക. പാലിയേറ്റീവ് കെയറില്‍ ലോകപ്രശസ്തി നേടിയ ഡോ. രാജഗോപാല്‍ ആണ് പാലിയം ഇന്‍ഡ്യയുടെ സ്ഥാപകന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr. Sarah Easaw: 845-304-4606 Rekha Nair : 347-885-4886 Beena Vallikalam: 773-507-5334 Sheela Jose: 954-643-4214 Kusumam Titus: 253-797-0252 Gracy James: 631-455-3868 Lona Abraham: 917-297-0003 Laly Kalapurackal: 516-232-4819 Rekha Philip: 267-519-7118

Top