ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നാട്ടുകാര്‍ പോലീസുകാരെ വളഞ്ഞിട്ടു തല്ലി; സംഭവം ഇടുക്കിയില്‍

ഇടുക്കി: കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ക്കായി മാട്ടുപ്പെട്ടി ചെണ്ടുവാരയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികളും പോലീസും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്നാര്‍ സ്റ്റേഷന്‍ ജൂനിയര്‍ എസ്.ഐ. പ്രേംകുമാര്‍, സി.പി.ഒ. രൂപേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച വൈകുന്നേരം എസ്റ്റേറ്റുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് പോലീസും കാണികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കളിക്കിടെ ആവേശം മൂത്ത കാണികള്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു. കളി തടസപ്പെടാതിരിക്കാന്‍ കാണികളെ ഗ്രൗണ്ടില്‍ നിന്നും മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ കാണികളും പോലീസും തമ്മില്‍ വാക്കേറ്റം നടക്കുകയും ഒടുവില്‍ സങ്കര്‍ഷത്തിലെത്തുകയുമായിരുന്നു.

Top