വിദേശത്ത് പോകാനിരുന്ന മന്ത്രിമാർക്ക് വിസ ഇല്ല, പിരിക്കാൻ പോകേണ്ടന്ന് കേന്ദ്രം

മന്ത്രിമാർ പ്രളയത്തിന്റെ ചിലവിൽ ലോകം ചുറ്റിയടിക്കേണ്ട. കേരളത്തിലെ മന്ത്രിമാരുടെ ഫണ്ട് പിരിക്കാൻ എന്ന പേരിലുള്ള വിദേശ യാത്ര തടഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ്‌ വന്നു.
ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം അഭ്യർത്ഥിച്ച് കേരളത്തിലെ മന്ത്രിമാർ നടത്താനിരുന്ന വിദേശ യാത്രക്ക് അനുമതി ഇല്ല..നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദസർക്കാർ അനുമതി നൽകിയിയത് .പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയും,17 മന്ത്രിമാരും വിദേശത്തേയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നത്.

ഈ മാസം 19 ന് പോകാനായിരുന്നു തീരുമാനം.വിദേശ പ്രതിനിധികളുമായി സംസ്ഥാന സംഘം ചർച്ച നടത്തരുതെന്നും,വിദേശ ഫണ്ട് സ്വീകരിക്കരുതെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ ദുരിതാശ്വാസ സഹായമായി വിവിധ വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും, വ്യക്തികളും സാധനസാമഗ്രികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരവും, സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും, ദുരന്ത നിവാരണ നിയമപ്രകാരവും ഇത്തരം വിദേശ സാധനസാമഗ്രികള്‍ ദുരിതാശ്വാസ സഹായമായി കൈപറ്റുവാനും വിതരണം ചെയ്യുവാനും ജില്ലാ കളക്ടര്‍ക്ക് അധികാരം നൽകിയിട്ടുണ്ട്.ഇതോടെ മന്ത്രിമാർ വിദേശത്ത് വരില്ലാ എന്ന വിവരമാണ്‌ പുറത്തുവരുന്നത്. മന്ത്രിമാർക്ക് ഔദ്യോഗിക കാര്യങ്ങൾക്ക് വിദേശം സന്ദർശിക്കാൻ കേന്ദ്ര സർക്കാരാണ്‌ വിസ നല്കുന്നത്. ഈ നടപടി ക്രമത്തിലാണ്‌ എല്ലാ മന്ത്രിമാരും കുടുങ്ങിയത്.

മാത്രമല്ല പ്രവാസികൾ ഇതിനകം വൻ പിരിവ് പണമായും സാധനമായും കേരളത്തിലേക്ക് അയച്ചിരുന്നു. പ്രവാസി സംഘടനകളും അയച്ചു. പിന്നെയും എന്തിനാണ്‌ മന്ത്രിമാർ ലോകം ചുറ്റിയടിക്കാൻ എത്തുന്നത് എന്നത് വൻ വിവാദമായിരുന്നു. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ദുരിതാശ്വാസ നിധിയിലേക്കും പണം അയക്കാൻ അറിയാമെന്ന് നടൻ ജോയ് മാത്യുവിന്റെ വാക്കുകളും വൈറലായിരുന്നു. ഒരു മന്ത്രിയുടെ വിദേശ യാത്രക്ക് ചിലവാകുന്നത് ലക്ഷങ്ങളാണ്‌. മുഴുവൻ മന്ത്രിമാരും ഈ വിഭാഗത്തിൽ പൊടിക്കാൻ തീരുമാനിച്ചതും കോടികൾ ആയിരുന്നു.ആ പണം ഉണ്ടേൽ നാള്ളിൽ എത്രയോ ആളുകൾക്ക് സഹായം നല്കാനാകും എന്നും ചോദ്യം ഉയർന്നിരുന്നു. പണവും സാധനങ്ങളും പ്രവാസിലക്ക് കൈ അയച്ച് നാട്ടിലേക്ക് തന്നു, ഇതൊന്നും ഒരു മന്ത്രിയും എത്തിയിട്ടല്ല

Top