നാല് കിലോ കഞ്ചാവുമായി രണ്ടിടങ്ങളില്‍ അറസ്റ്റ്; ഒന്ന് ചെറുതുരുത്തിയിലും മറ്റൊന്ന് രാജാക്കാടും

ചെറുതുരുത്തിയില്‍

നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും യു​വ​തി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ ചെ​റു​തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ന്നു​രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചാ​ല​ക്കു​ടി സ്വദേശിനി സൈ​ന​ബ (48), മു​ള്ളൂ​ർ​ക്ക​ര സ്വദേശി സ​ജി​ത്ത് (34) എ​ന്നി​വ​രെ​യാ​ണ് ചെ​റു​തു​രു​ത്തി എ​സ്ഐ പി. ​പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

രാജാക്കാട്ടില്‍

തമിഴ്‌നാട്ടില്‍നിന്നും എറണാകുളത്തേയ്ക്ക് ബസ്സില്‍ കടത്താന്‍ ശ്രമിച്ച നാലുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. കുമളി വെള്ളാരംകുന്ന് ബാപ്പുജി കോളനി നിവാസി കൊച്ചുപറമ്പില്‍ അരുണാണ് പിടിയിലായത്. രാജാക്കാട് എസ്.ഐ.യുടെ നേതൃത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

 

 

 

Top