ആശുപത്രിക്ക് പകരം ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോയി; പനി മൂര്‍ച്ഛിച്ച് നാല് വയസുകാരന്‍ മരിച്ചു

പനി ബാധിച്ച നാല് വയസുകാരനെ ആശുപത്രിക്ക് പകരം ധ്യാനകേന്ദ്രത്തിൽ കൊണ്ടുപോയതിനെ തുടർന്ന് കുട്ടി മരണപ്പെട്ടു. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം കുനിശ്ശേരിയിലാണ് സംഭവം നടന്നത്. വിനയരാജൻ,ഗീത എന്നിവരുടെ മകനായ നാല് വയസുകാരൻ ജിനു രാജ് ആണ് വള്ളിയോട് ധ്യാന കേന്ദ്രത്തിൽ കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി പനിയും ഛർദ്ദിലുമായിരുന്ന ജിനു രാജ് ഇന്നലെ പകൽ 12 മണിയോട് കൂടി ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥന നടക്കുന്നതിനിടക്ക് കുട്ടി കുഴഞ്ഞു വീണു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

രോഗബാധിതര്‍ക്ക് ചികിത്സ നിര്‍ദ്ദേശിക്കുന്നതിന് പകരം യാതൊരു ശാസ്ത്രീയതയുമില്ലാതെ നടത്തുന്ന രോഗശാന്തി ശുശ്രൂഷാ പരിപാടികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചില ക്രിസ്തീയ സഭകളുടെ രോഗശാന്തി ശുശ്രൂഷയില്‍ മരിച്ചു പോയവരെ ഉയര്‍പ്പിച്ചതായി പോലും അവകാശവാദം ഉയര്‍ന്നിട്ടുണ്ട്.

വിശ്വാസികളുടെ അജ്ഞത മുതലെടുത്താണ് ഇത്തരം രോഗശാന്തി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ചികിത്സ തക്ക സമയത്ത് നല്‍കിയിരുന്നെങ്കില്‍ ജിനുരാജിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

Top