Columnist Exclusive Other

5 കന്യാസ്ത്രീകളേ.. നിങ്ങൾ 125 കോടി കത്തോലിക്കരുടെ മുത്താണ്‌

ഫ്രാങ്കോയേ അറസ്റ്റ് ചെയ്തില്ലായിരുന്നെകിൽ ഇടത് സർക്കരിന്റെ സ്ഥിതി ദയനീയം ആയേനേ. കാരണം സമരം വീട്ടമ്മ മാരിലേക്ക് വളരുകയായിരുന്നു. കത്തോലിക്കാ സഭ പുറം കാലുകൊണ്ട് തട്ടി എറിഞ്ഞ കന്യാസ്ത്രീകളേ സ്നേഹത്തോടെ ചേർത്ത് നിർത്തിയത് മുസ്ലീം സംഘടനകളും ഹൈന്ദവ ഗ്രൂപ്പുകളും ആയിരുന്നു. അവർ കണ്ടത് മതം ആയിരുന്നില്ല. തങ്ങളുടെ സഹോദരിമാരേ ആയിരുന്നു കൊച്ചിയിലേ കന്യാസ്ത്രീകളിൽ കണ്ടത്. 5 കന്യാസ്ത്രീമാർ നടത്തിയ ഐതീഹാസിക സമരത്തിൽ വീണുടഞ്ഞത് കോടികളുടെ ഡീൽ ആയിരുന്നു. പാർട്ടികളുടെ രാഷ്ട്രീയവും സർക്കാരിന്റെ നിലപാട് ഇല്ലാത്തതും തകർന്ന് അടിഞ്ഞു. ശരിക്കും 5 കന്യാസ്ത്രീകൾ സമരത്തിനു വന്നില്ലയിരുന്നെകിൽ ഫ്രാങ്കോ അറസ്റ്റിൽ ആകുമായിരുന്നില്ല. ആ 5 കന്യാസ്ത്രീകൾ 2000  വർഷം
പഴക്കമുള്ള ഭാരത കത്തോലിക്കാ സഭയുടെ അടിവേരിലാണ്‌ സ്പർശിച്ചത്.

കത്തോലിക്കാ പുരുഷാധിപത്യ പൗരോഹിത്യത്തിന്റെ തിരു മുടിയിൽ 5 കന്യാസ്ത്രീകൾ ആഞ്ഞടിച്ചു. അവരുടെ പ്രതിഷേധത്തിൽ പുരുഷന്മാരുടെ മെത്രാൻ പടയും സമിതികളും ചുരുണ്ട് കൂടി പോയി. മെത്രാൻ പലവട്ടം ആഹ്വാനം ചെയ്തിട്ടും വിശ്വാസികൾ അനങ്ങിയില്ല.അങ്ങിനെ കന്യാസ്ത്രീമാർ ജയിച്ചു. 125 കോടിയുള്ള ആഗോള കത്തോലിക്കാ ജന സംഖ്യയിലെ മുത്തുകളാണ്‌ ഈ 5 കന്യാസ്ത്രീകൾ. വത്തിക്കാൻ അവർക്ക് ധീരതക്കുള്ള അവാർഡ് നല്കണം. 5 കന്യാസ്ത്രീകൾ ഉയർത്തിയ മഹാ വിപ്ലവം സഭയിലെ തിന്മയുടേയും പിശാച് വല്ക്കരണത്തിന്റെയും വേരറുക്കട്ടേ. 5 അപ്പം കൊണ്ട് 5000 പേരേ തീറ്റി പോറ്റിയ കർത്താവിന്റെ അഭുതം ഈ 5 കന്യാസ്ത്രീകളിൽ പെയ്തിറങ്ങട്ടേ..സ്വർഗത്തിന്റെ വാതിലുകൾ അവർക്ക് മുന്നിൽ തുറന്നിരിക്കും. കാരണം ആഗോള കത്തോലിക്കാ സഭയേ ഞട്ടിച്ച വൻ നവോഥാന സമരം അവർ നയിച്ചു. കത്തോലിക്കാ സഭയിലെ ഫ്രഞ്ച് വിപ്ലവമാണിത്. ധീരരായ 5 കന്യാസ്ത്രീമാർ തെളിച്ച് നീതിയുടെ വെളിച്ചം അയ്യായിരങ്ങളിലേക്ക് പകർന്ന് വഴിഞ്ഞ് ഒഴുകട്ടേ

സർക്കാരിനെയും കത്തോലിക്ക സഭയെയും മുൾ മുനയിൽ നിർത്തിയ കന്യാസ്ത്രീ പീഡനക്കേസിൽ തിരശീല വീഴുമ്പോൾ അണിയറയിൽ നടന്നത് ഗൂഡാലോചനകളുടെ കൂത്തരങ്ങായിരുന്നു.പീഡന പരാതിയുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ രംഗത്തെത്തിയതുമുതൽ അരങ്ങേറിയത് സിനിമാ കഥകളെ വെല്ലുന്ന നാടകീയതകളായിരുന്നു. ബിഷപ്പിന്‍റെ കുപ്പായമണി‌ഞ്ഞ് കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഫ്രാങ്കോ മുളയ്ക്കൽ ഒടുവിൽ നിയമത്തിനു കീഴടങ്ങി. എന്നാൽ കീഴടങ്ങലിനു പിന്നിൽ സർക്കാരും ബിഷപ്പും തമ്മിലുള്ള രഹസ്യ ധാരണയാണെന്നും അന്വേഷണ സംഘത്തിൽ നിന്നും സൂചനകൾ ലഭിക്കുന്നുണ്ട്. ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതു മുതൽ തുടങ്ങിയതാണ് കേസിലെ ഗൂഡാലോചനകളും. കേസ് അന്വേഷണം വഴി തെറ്റിക്കാൻ ഉദ്യോഗസ്ഥർക്ക് കോടികളുടെ വാഗ്ദാനം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.എന്നാൽ സംഭവം വിവാദമായതോടെ സർക്കാരിനെ തന്നെ വിലക്കെടുക്കാൻ ബിഷപ്പ് നീക്കം നടത്തി.

ഒടുവിൽ രണ്ടു ദിവസം വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടും പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീയുടെ മൊഴികളും സാക്ഷിമൊഴികളും ഉണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു സംസ്ഥാന പൊലീസും സർക്കാരും. ഇതിനു പിന്നിൽ സർക്കാരിനെ പോലും സമ്മർദത്തിലാക്കിയ ബിഷപ്പിന്‍റെ പണക്കൊഴുപ്പ് തന്നെയായിരുന്നുവെന്നതും പകൽപോലെ വ്യക്തം. കന്യാസ്ത്രീയുടെ പരാതി യുക്തി സഹമല്ലെന്നും അറസ്റ്റിനുള്ള സാധ്യതയില്ലെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു സർക്കാർ.

എന്നാൽ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ സമരം ആരംഭിച്ചതോടെ സർക്കാർ പ്രതിരോധത്തിലേക്ക് വഴിമാറി. കന്യാസ്ത്രീകളുടെ സമരം സർക്കാർ വിരുദ്ധ സമരമാക്കി മാറിയതോടെയാണ് സർക്കാർ സമ്മർദത്തിലായത്. ഇതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് സർക്കാരിൽ സമ്മർദം ഏറി തുടങ്ങി. മന്ത്രി മാരിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നതോടെ മുഖ്യമന്ത്രിയും സമ്മർദത്തിലായി. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി നിത്യേന കേസിൽ ഇടപെടുന്നുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം ചോദ്യം ചെയ്യൽ നടക്കുന്നതിനിടയിലും സർക്കാരിനെ സമ്മർദത്തിലാക്കാൻ ബിഷപ്പിന്‍റെ അടുത്ത വൃത്തങ്ങൾ സമ്മർദം ശക്തമാക്കിയിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ കന്യാസ്ത്രീകളുടെ സമരം വീട്ടമ്മമാരിലേക്കും മുസ്ളീം , ഹൈന്ദവ സംഘടനകളിലേക്കും എത്തപ്പെടുമെന്ന സൂചനകളാണ് സർക്കാരിനെ ഭയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീ വിരുദ്ധ നിലപാട് ഇടതു പക്ഷത്തിനു കനത്ത തിരിച്ചടിയാകുമെന്ന് പാർട്ടിയിലെ മുതിർന്നവർ സർക്കാരിനു നിർദേശം നൽകി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്താൻ മുഖ്യൻ സമ്മതം മൂളിയത്. അറസ്റ്റിനു മുൻപ് കത്തോലിക്ക സഭയെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയും അനുനയിപ്പിക്കാനും സർക്കാർ തയാറായതായാണ് സൂചന.

https://www.youtube.com/watch?v=WqMvcTZ-dWM

Related posts

പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ

പിണറായി വിജയന്റെ ചിത്രം വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് കാശു ചോദിച്ചാൽ ഇനി കിട്ടില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞോ .?; പരിഹാസവുമായി സോഷ്യല്‍ മീഡിയ

‘നടിയേയും സുനിയേയും പേടി’ – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാർട്ടിൻ

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സോമർസെറ്റ് സെൻറ്‌. തോമസ് ദേവാലയത്തിൽ ഓക്ടോബർ 28-ന് 

Sebastian Antony

എന്റെ ജീവൻ അപകടത്തിൽ, സുരക്ഷാ ഭീഷണി ഉണ്ട്- ദിലീപ് പ്രതികരിക്കുന്നു

ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സരിത എത്തിയത് ഒളിക്യമറയുമായി; ക്യാമറ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ഗണേഷ്‌കുമാര്‍

subeditor main

ശബരിമല വിഷയത്തിൽ ഇടപെടില്ല, സർക്കാരിനു മുന്നോട്ട് പോകാം- ഹൈക്കോടതിയുടെ പച്ചകൊടി

subeditor

ജലന്ധർ ബിഷപ്പ് എന്റെ മകളേ കൊല്ലും എന്ന് പറഞ്ഞു, അയാൾ ക്രൂരനും ലൈംഗീക ആഭാസനും ആണ്‌

subeditor

ചുമടും. ക്ളീനിങ്ങും ഒക്കെയായി നടന്ന ആ പയ്യൻ കലക്ടർ ആയിരുന്നു

subeditor

ആ ശബ്ദ മാധുരി മാഞ്ഞു, ചിലങ്ക നാദം നിലച്ചു, 26മത് വയസിൽ നീ റോഡിൽ മരിച്ചു വീണല്ലോ..

subeditor

മമ്മുട്ടിയടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു

ചൈന ഉടഞ്ഞുവീഴുന്നു. അവര്‍ കൊണ്ടുവരുന്ന സാമ്പത്തിക നാശം ലോകത്തേ എങ്ങനെ ബാധിക്കും.

subeditor

നുറുകണക്കിനു യുവതികൾ ശബരിമലയിലേക്ക്, തൃപ്തി ദേശായിയും സംഘവും 17നെത്തും, യുദ്ധസമാനമാക്കാൻ വൻ ഗൂഢാലോചന

subeditor

അമ്മയോ, പെങ്ങളോ, മകളോ… ;രക്തബന്ധമൊന്നും പ്രശ്‌നമെയല്ല ; പൂമ്പാറ്റയെക്കാള്‍ മാരകമായ ഗ്രൂപ്പുകള്‍ വാട്‌സ്ആപ്പില്‍ പറന്നു നടക്കുന്നു

കിടപ്പറയിൽ ബ്രഹ്മചര്യം ചവിട്ടിയരക്കുന്ന സന്യാസിയുടെ കൃത്യങ്ങൾ ഇങ്ങിനെ, ഫ്രാങ്കോ നിരപരാധിയെന്ന വാദത്തിനു മുനയൊടിച്ച് പോലീസ്

subeditor

കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണം, ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

യൂറോപ്പ്, അമേരിക്ക, ഗൾഫ് പ്രവാസികൾക്ക് ജനവരി മുതൽ കണ്ണൂരിൽ ഇറങ്ങാം

subeditor

ഷെറിൻ തന്നെ, മൃതദേഹം പോലീസ് സ്ഥിരീകരിച്ചു, കുട്ടി ശ്വാസം കിട്ടാതെ മരണത്തിലേക്ക് പോയപ്പോൾ എന്തുകൊണ്ട് നേഴ്സായ സിനി ശ്രദ്ധിച്ചില്ല, ആശുപത്രിയിൽ കൊണ്ടുപോയില്ല?

subeditor