Exclusive NRI News Spirtual

സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധന: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പണം, സ്മാര്‍ട്ട്‌ഫോണ്‍, സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധനയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാസത്തെ അവധിക്കുശേഷം ഇന്നലെ പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടിയില്‍ സ്വന്തം രൂപം ഏറെനേരം ആസ്വദിക്കുന്നതും വിഗ്രഹാരാധനയാണെന്നും അതും സ്‌നേഹവും ഒരിക്കലും ഒത്തുപോകില്ലായെന്നും വിശ്വാസികള്‍ വിഗ്രഹങ്ങളെ ജനലിനു പുറത്തേക്കു വലിച്ചെറിയണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമായി കണ്ണാടിക്ക് മുന്നില്‍ എത്രനേരമാണ് ചിലര്‍ ചിലവഴിക്കുന്നത്. അതും വിഗ്രഹാരാധനയാണ്. ധനം ജീവിതത്തെ കവര്‍ന്നെടുക്കുന്നു. ലൗകികസുഖങ്ങള്‍ ഏകാന്തതയിലേക്കാനയിക്കുന്നു. സമ്പദ്ഘടനകള്‍ കൂടുതല്‍ നേട്ടത്തിനായി മനുഷ്യജീവനുകളെ കുരുതികഴിക്കുന്നു. തൊഴില്‍രഹിതരെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. എന്തുകൊണ്ട് അവര്‍ക്ക് തൊഴിലില്ല? കൂടുതല്‍ സമ്പാദിക്കുന്നതിനായി തൊഴില്‍ ദാതാക്കാള്‍ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നതാണ് കാരണം. ജീവിതങ്ങളും കുടുംബങ്ങളും നശിപ്പിക്കപ്പെടുന്നു. മയക്കുമരുന്നും ഒരു വിഗ്രഹമാണ്. ഈ വിഗ്രഹത്തെ പൂജിച്ചുകൊണ്ട് ആരോഗ്യവും ജീവന്‍ തന്നെയും നശിപ്പിക്കുന്ന യുവതീയുവാക്കള്‍ ഏറെയാണ്!

വിഗ്രഹങ്ങള്‍ ജീവിതം വാഗ്ദാനം ചെയ്യുകയാണ്. പക്ഷേ സത്യത്തില്‍, അത് ജീവന്‍ എടുക്കുകയാണ് ചെയ്യുന്നത്. നേരെമറിച്ച് സത്യദൈവമാകട്ടെ ജീവന്‍ ആവശ്യപ്പെടുന്നില്ല, സമ്മാനിക്കുന്നു. നമ്മുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു വീക്ഷണമല്ല സത്യദൈവം നമുക്കേകുന്നത്, പ്രത്യുത സ്നേഹിക്കാന്‍ അവിടുന്ന് പഠിപ്പിക്കയാണ് ചെയ്യുന്നത്. എന്നാല്‍ വിഗ്രഹങ്ങള്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അവതരിപ്പിക്കുകയും വര്‍ത്തമാനകാലത്തെ അവമതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സത്യദൈവം അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ പഠിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ നാം എല്ലാ വിഗ്രഹങ്ങളിലും നിന്നു മുക്തരാകണമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Related posts

വേ​ന​ല്‍​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ര്‍​ട്ട്

subeditor

ന്യൂജേഴ്സിയില്‍ മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍

subeditor

നാദിര്‍ഷക്കെതിരേ വീണ്ടും പോലീസ്; പൊരുത്തക്കേടുകള്‍ ഏറെ , ചോദ്യം ചെയ്യും

വികലാംഗനായ പിതാവിന്റെയും രോഗിയായ മാതാവിന്റേയും 16 കാരിയെ മകളെ 24 കാരിയായ ബന്ധു സ്ഥിരമായി കൂട്ടിക്കൊണ്ടുപോയി സമ്പന്നർക്ക് കാഴ്ച വെച്ചത് സൂര്യനെല്ലി കേസിനേക്കാൾ ഞെട്ടിപ്പിക്കുന്ന തരത്തിൽ

ജലന്ധർ ബിഷപ്പ് കേസ് ആവർത്തിക്കാതിരിക്കാൻ കത്തോലിക്കാ സഭ പരിഷ്കാരത്തിലേക്ക്

ഇസ്ലാമിക നിയമം മൃഗങ്ങള്‍ക്കും – സ്വവര്‍ഗ്ഗ അനുരാഗം – പന്തയകുതിരയ്ക് സൗദിയില്‍ വധശീക്ഷ.

subeditor

ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നവര്‍ ഞാനും എന്റെ മകളും ചെയ്ത തെറ്റെന്താണെന്നു പറയണം, സി. അനുപമയുടെ പിതാവിന്റെ വാക്കുകള്‍

മദ്യ ലഹരിയിൽ തലക്കടിച്ച് വീഴ്ത്തി കട്ടിലിൽ നിന്ന് വലിച്ചിഴച്ച് ബെഡ് റൂമിലേയ്ക്ക്… ;നാടിനെ നടുക്കിയ അരും കൊലയുടെ ചുരുളഴിയുമ്പോൾ

അച്ഛന്റെ കൈപിടിച്ചുവേണം കല്യാണത്തിന് വീട്ടില്‍ നിന്നിറങ്ങാന്‍ ;ആതിരയ്ക്ക് അച്ഛനെപ്പറ്റി നൂറ് നാവാണെന്ന് അമ്മ

സഭാ വസ്ത്രം ഉപേക്ഷിക്കാന്‍ അപേക്ഷ നല്‍കിയതിനാല്‍ മഠം മോഷണക്കേസ് നല്‍കി’ ;വൈദീകനുമായി പ്രണയത്തിലാണെന്നാരോപിച്ച് മോഷണക്കേസിലെ പ്രതിയാക്കി; മാനസിക രോഗത്തിനുള്ള മരുന്നും കഴിപ്പിച്ചു ;കന്യാസ്ത്രീ മഠത്തിലെ ദുരിതങ്ങള്‍ പങ്കുവെച്ച് സിസ്റ്റര്‍ മേരി

കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര സെപ്റ്റംബര്‍ 19 ന് ഡാളസില്‍

subeditor

കാലം മാറി, സരിതയുടെ കോലം മാറി..ഇന്ന് സമ്പന്ന, സെലിബ്രേറ്റി, ആഢംബര ജീവിതം

subeditor