ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷാ സേന കോടികളുടെ പണവുമായി കൊച്ചിയിൽ, അഭിഭാഷകർക്കായുള്ള ചർച്ചകൾ

കൊച്ചി: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന സുചനകൾ പുറത്തു വന്നു തുടങ്ങിയതോടെ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാൻ രക്ഷാ സേന കൊച്ചിയിൽ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തനായ സഭയിലെ ഉന്നതനോടൊപ്പം അതീവ രഹസ്യമായി കേരളത്തിലെ നീക്കങ്ങൾ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.അറസ്റ്റ് ഉണ്ടായാൽ തന്നെ തുടർ നടപടികൾക്ക് ഇവർ നേതൃത്വം നൽകും. ബിഷപ്പിനായി വിലയേറിയ അഭിഭാഷകരെ സംഘടിപ്പിക്കാനും സംഘം ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. കൊട്ടിയൂർ പീഢന കേസിൽ ഹൈക്കോടതിയിൽ ജാമ്യ ഹരജികളും മറ്റും നീക്കിയ അതേ തന്ത്രമാണ്‌ പയറ്റുന്നത്. അഭിഭാഷകർക്കായുള്ള ചർച്ചകൾ സഭയുടെ രാഷ്ട്രിയ സംഘടനയുടെ ഉന്നത നേതാവാണ്‌ നടത്തുന്നത്. ഇദ്ദേഹം അഭിഭാഷകൻ കൂടിയാണ്‌. എല്ലാം സഭയുടെ അറിവോടെ തന്നെ.

ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട അഭിഭാഷകരേ ആരെയും വേണ്ടാ എന്നാണ്‌ കർദ്ദിനാൾ കേന്ദ്രത്തിൽ നിന്നും എടുത്ത നിലപാട്. കാരണം രഹസ്യങ്ങൾ പുറത്ത് പോവുകയും സഭക്ക് നാണക്കേടും ആകും. കൊട്ടിയൂർ കേസിൽ മുതൽ ആണ്‌ സഭ കത്തോലിക്കാ അഭിഭാഷകർക്ക് സഭയുടെ കേസ് കൊടുക്കാതെ ആയത്. തുടർന്ന് ഭൂമി കുംഭകോണത്തിലും സഭയിലേ വക്കീലുമാരേ ഒഴിവാക്കി.

കന്യാസ്ത്രീയുടെപരാതി വിവാദമായതോടെ കേസ് ഒതുക്കി തീർക്കാൻ ബിഷപ്പ് ഫ്രാങ്കോ വാരിയെറിഞ്ഞത് കോടികളാണ്. സർക്കാരിനെയും പൊലീസിനെയും സമ്മർദത്തിലാക്കി കേസ് ഒതുക്കാനായിരുന്നു നീക്കം. എന്നാൽ ഹൈക്കോർട്ട് ജംക്ഷനിൽ കന്യാസ്ത്രീകൾ സമരം തുടങ്ങിയതോടെ സർക്കാരും പൊലീസും സമ്മർദത്തിലായികുകയായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തരമില്ലെന്ന നിലയിലേക്കാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇക്കാര്യം പൊലീസ് സർക്കാരിനെ അറിയിക്കുകയും ചെയ്തു.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ ദേശ വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമവും ഇതിനിടെ നടന്നു. വമ്പൻ ഓഫറുകളും സമ്മർദ തന്ത്രങ്ങളും പയറ്റിയെങ്കിലും സമരം പൊളിക്കാൻ കഴിയാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്യാമെന്ന ധാരണയിലേക്ക് സർക്കാരും പൊലീസും എത്തിയത്. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ കത്തോലിക്ക സഭ തന്നെ സർക്കാരിനെ രഹസ്യമായി സമീപിച്ചിട്ടുണ്ട്. പീഡനക്കേസിൽ ബിഷപ്പ് അറസ്റ്റിലാകുന്നത് സഭയ്ക്ക് കടുത്ത വെല്ലുവിളിയാകും. മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള കാഞ്ഞിരപ്പള്ളി ബിഷപ്പ് വരെ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സമരം പൊളിക്കാൻ പതിനെട്ടടവും പയറ്റി ഫ്രാങ്കോ

കന്യാസ്ത്രീകളുടെ സമരം പൊളിക്കാൻ 18 അടവും പയറ്റുകയാണ്‌ ഫ്രാങ്കോ. ആദ്യം സമര വേദി തിരുവന്തപുരത്തേക്ക് മാറ്റുവാൻ ഒരു കത്തോലിക്കാ ഗ്രൂപ്പിനേ സ്വാധീനിച്ചു. തിരുവന്തപുരത്തേക്ക് മാറിയാൽ 5 കന്യാസ്ത്രീകൾക്കും അവിടെ എത്താനും താമസിക്കാനും ആകില്ല.അങ്ങിനെ സമരത്തിനു ഇരിക്കാൻ കന്യാസ്ത്രീകളേ കിട്ടാതെ വന്നാൽ സമരം തനിയേ തീരും. മറ്റൊന്ന് സമരത്തിൽ തീവ്ര സ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞു കയറി എന്നുള്ള വ്യാജ റിപോർട്ടുകൾ പോലീസിനും മറ്റും നല്കി. മാധ്യമങ്ങൾക്കും ഇത്തരം റിപോർട്ടുകൾ അഞ്ജാതർ നല്കി. അതും വില പോയില്ല. ഇപ്പോൾ വിശ്വാസികളിൽ നിന്നും സമരത്തേ മാറ്റി നിർത്താൻ സമരത്തിനു പിന്നിൽ യുക്തിവാദികളും സാത്താൻ ആരാധകരാണെന്നും വൻ പ്രചാരണം സഭാ നേതൃത്വത്തിൽ നിന്നും സഭയുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നും ഉണ്ടാകുന്നു.

കൂടാതെ കന്യാസ്ത്രീ ബിഷപ്പിനൊപ്പവും മറ്റ് ചില ചടങ്ങകൾക്കും ചിരിച്ച് നില്ക്കുന്ന ഫോട്ടോകൾ മിഷിനറീസ് ഓഫ് ചാരിറ്റി പുറത്തുവിട്ടു. പല വിധത്തിൽ സമരം തകർക്കാൻ ഫ്രാങ്കോ സൈന്യം ശ്രമവുമായി കൊച്ചിയിൽ ഉണ്ട്. വൻ ധന ശേഖരവും ഇവർ പണമായി സഭയുടെ തന്നെ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ഫ്രാങ്കോയുടെ എല്ലാ നീക്കവും, പടയാളികളുടെ നീക്കവും, പണം ഒളിപ്പിച്ചിരിക്കുന്നതും എല്ലാം കർദ്ദിനാൾ അടക്കം ഉള്ളവരുടെ മനസറിവോടെ എന്നും പറയുന്നു. സഭാ തലത്തിലാണ്‌ എല്ലാ ഓപ്പറേഷനും നടക്കുന്നത്. സഭാ കേന്ദ്രം എല്ലാ രഹസ്യവും സൂക്ഷിക്കാൻ പറ്റിയ ഏറ്റവും സുരക്ഷിത സ്ഥലവുമായി കണക്കാക്കുന്നു.കന്യാസ്ത്രീക്കൊപ്പം നിലകൊള്ളുന്ന വൈദീകരാണ്‌ ഇത്തരം നീക്കങ്ങൾ വെളിപ്പെടുത്തുന്നത്

 

Top