Health Sex

ഫ്രഞ്ച് കിസ്സിലൂടെ മാരക ലൈംഗിക രോഗം പകരും, ചികിത്സിച്ച് ഭേദമാക്കാനും സാധിക്കില്ല, സൂക്ഷിക്കുക

ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഗോണോറിയ പിടിപെട്ടാല്‍ ഭേദമാകാന്‍ വളരെയേറെ പ്രയാസമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഫ്രഞ്ച് കിസ്സിലൂടെയും ഗോണോറിയ പകരാമെന്നാണ് പുതിയ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തൊണ്ടയെ ബാധിക്കുന്ന throat (oropharyngeal) gonorrhoea ആണ് ഇങ്ങനെ പകരാറുള്ളതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാല്‍ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും വലിയ തോതില്‍ ഗുണം ചെയ്യില്ല എന്നാണ് ഇപ്പോള്‍ മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്.

ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തി. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. കാരണം ഇവര്‍ക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഇവരില്‍ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി. ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇവരില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉണ്ട്. മൂന്നു മാസത്തോളം ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്.

തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഫ്രഞ്ച് കിസ്സ് കൊണ്ട് പിടിപെടാമെന്നു കണ്ടെത്തിയത് ഇങ്ങനെയാണ്. ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്വാഷ് ഉപയോഗിക്കുന്നത് രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്.

Related posts

ജീന്‍സ് ആണുങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വയസ് ഒരു വിഷയം അല്ലെന്ന് പഠനം

subeditor

കൊളസ്ട്രോളിനേ ഇടിച്ചു താഴ്ത്താൻ വെളുത്തുള്ളിയും ബട്ടർ ഫ്രൂട്ടും, ഇന്നു തന്നെ കഴിച്ചു തുടങ്ങൂ

subeditor

കുഞ്ഞിനെ കൊന്ന വെള്ളത്തിൽ പ്രസവം, കേരളത്തിൽ ആരും ഇനി വെള്ളത്തിൽ പ്രസവിക്കേണ്ട, വാട്ടർ ബർത്ത് കേന്ദ്രങ്ങൾ പൂട്ടിക്കും

subeditor

കരുണയുടെ വർഷത്തിലെ മഹാദാനം; ബിഷപ്പ് ജേക്കബ് മുരിക്കൻ തന്റെ വൃക്ക സൗജന്യമായി ദാനം ചെയ്തു.

subeditor

ജീവിതം മടുത്തു എന്ന് തോന്നുന്നുവോ? ഭീതിയും ആശങ്കയും ഉണ്ടോ? മറികടക്കാൻ ഇത് വായിക്കുക

subeditor

മക്കളെ നീലച്ചിത്ര നടിമാരാക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മ

അവള്‍ക്ക് ഇഷ്ടപ്പെട്ട പൊസിഷനുകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

ലോലിപോപ്പ് മിഠായിയിലും വിഷം, നിരോധിച്ച് ഉത്തരവിറക്കി രാജമാണിക്യം

subeditor

ഇന്ത്യയില്‍ ആദ്യമായി ‘ഹാര്‍ലി ക്വിന്‍’ ബേബി പിറന്നു

Sebastian Antony

ഹോ……ഇതെന്തൊരു തിരക്ക്, ജീവിതത്തിന് വേണ്ടേ കുറച്ചൊരുന്മേഷം!

subeditor

കാൻസർ ബാധിച്ച് പുരുഷ ലിംഗം മാറ്റിവയ്ച്ചു; ശസ്ത്രക്രിയ വിജയം

subeditor