Kerala Top one news

ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വം; ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നു: ജി. മാധവന്‍ നായര്‍

കോഴിക്കോട്: ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. യുവതികള്‍ ശബരിമലയിലെത്തിയത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയായിരുന്നു. പാതിരാത്രി ആര്‍ക്കു വേണമെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയും. പക്ഷേ, അതു ഭീരുത്വമണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

‘സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യമുണ്ടായ പ്രശ്നങ്ങള്‍ക്കു ശേഷം നിലവില്‍ വന്ന സമാധാന അന്തരീക്ഷം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നത്. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും’ മാധവന്‍ നായര്‍ പറഞ്ഞു. നാടിനു നാശം വിതച്ച പ്രളയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട കേരള സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഊര്‍ജം പാഴാക്കുകയാണെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി.

പ്രളയത്തില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പുനര്‍നിര്‍മാണവും പുനരധിവാസവും ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത്. അത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധിക പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

കൊച്ചി മെട്രോയുടെ രണ്ടാംവട്ട ഓട്ടവും വിജയം; വീഡിയോ കാണാം

subeditor

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഉദുമല്‍പേട്ട് ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ പിതാവും മുഖ്യപ്രതി ജഗ്ദീഷും അടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ

അന്ന് ഗണേഷ് കുമാർ രക്ഷിച്ചില്ലായിരുന്നേൽ സരിത കൊലകേസിൽ ജയിലിൽ ആകുമായിരുന്നു, രണ്ടാമത്തേ കുഞ്ഞിന്റെ അച്ഛൻ ആര്‌? ജസ്റ്റീസ് ശിവരാജന്റെ ചോദ്യത്തിന്റെ ഉത്തരം എവിടെ?

subeditor

കേരളത്തിൽ 10 ദിവസത്തിനുള്ളിൽ വരും, ഭീകരർ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല- ഫാ.ഉഴുന്നാൽ

subeditor

പതിനൊന്ന് വയസ്സുകാരിയെ കൊന്നത് പതിനാലു വയസ്സുകാരി ചേച്ചി: വൈരാഗ്യത്തിന് കാരണം അനിയത്തി പഠിക്കാന്‍ മിടുക്കിയായതും അവളെ എല്ലാവരും പുകഴ്ത്തിയതും

main desk

ലീഗിലെ ഖമറുന്നീസ വിവാദം പല നേതാക്കളും പ്രതികൂട്ടിൽ

subeditor

ഗോകുലത്തേ റെയ്ഡിനു പിന്നിൽ ബിജെപി, ഗോകുലത്തേയും വരുതിക്ക് നില്ക്കാത്ത ഫളവേഴ്സ് ചാനലിനേയും വരിഞ്ഞു മുറുക്കും

subeditor

പാക്കിസ്ഥാൻ യുദ്ധത്തിനായി ഒരുങ്ങുന്നു,ഇന്ത്യയിലേക്ക് വിമാന സർവീസുകൾ റദ്ദാക്കി, റോഡിൽ യുദ്ധവിമാനം ഇറക്കി

subeditor

ഇന്ത്യ-പാക്ക് പ്രശ്‌നം ഞങ്ങള്‍ പരിഹരിക്കാമെന്ന് ചൈന: വേണ്ടന്ന് ഇന്ത്യ

ചീഫ് സിക്രട്ടറി കുടുങ്ങുന്നു, സെൻ കുമാറിനേ കോടതിയിൽ തോലിപ്പിക്കാൻ പിണറായിക്കു വേണ്ടീ വ്യാജ രേഖയുണ്ടാക്കി

subeditor

മംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തേണ്ടത് ആറു മണിക്കൂറിനുള്ളില്‍; ആസിയത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് പുറപ്പെട്ടു

subeditor12

ശബരിമല സന്നിധാനം അടച്ചിടാൻ നീക്കം, മാലയിട്ടവർ നിരാശരാകുമോ

subeditor5