ചാണ്ടിയെ ചുമക്കുന്ന മുഖ്യമന്ത്രി അലക്കുകാരന്‍- ജി സുധാകരന്‍

തോമസ് ചാണ്ടിക്കെതിരെ മുന്നണിക്ക് അകത്തുനിന്നുള്ള പ്രതിഷേധവും കനക്കുന്നു. വിഎസിനും പന്ന്യന്‍ രവീന്ദ്രനും പിന്നാലെ തുറന്ന പരിഹാസവുമായി മന്ത്രി ജി.സുധാകരനും രംഗത്തെത്തി. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് ജി.സുധാകരന്‍ ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.
ചാണ്ടിയുടെ രാജിയുടെ കാര്യം തീരുമാനിക്കേണ്ടതു മുഖ്യമന്തിക്കു വിട്ടു നല്‍കിയിരിക്കുന്നു എന്നു കഴിഞ്ഞ ദിവസം തിരുവന്തപുരം എ.കെ.ജി ഭവനില്‍ നടന്ന മുന്നണിയോഗത്തില്‍ തിരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ സുധാകരന്‍ പറഞ്ഞുവെക്കുന്നതു രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രി പിണറായി വിജയനാണ് ചാണ്ടിയെന്ന വിഴുപ്പ് ചുമന്നുകൊണ്ടു നടക്കുന്നതെന്നും മുഖ്യനാണു അലക്കുകാരന്‍ എന്നതല്ലേ?.

തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നുമായിരുന്നു ഇന്നലെ ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇതിനര്‍ഥം ചാണ്ടി സ്വയം പോകില്ല അടിച്ചിറക്കേണ്ടി വരുമെന്നതല്ലേ. ഇടതുമുന്നണി യോഗത്തില്‍ സജീവ ആവശ്യമായി ഉയര്‍ന്നുവന്നിട്ടും രാജി നീണ്ടുപോകുന്നതിലെ അതൃപ്തിയാണ് വിഎസ് പരസ്യമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കം വിഷയത്തില്‍ തുടരുന്ന മൗനത്തെയും തുറന്ന പ്രതികരണത്തിലൂടെ വിഎസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. രാജിയെയ്ക്കുന്നതു രണ്്ടു വര്‍ഷത്തിനു ശേഷമെന്നു പറഞ്# ചാണ്ടി ഈ വിഷയത്തില്‍ മുന്നണി തീരുമാനങ്ങള്‍ക്കു വിരുദ്ധമായി ഹൈക്കോടതിയില്‍ ഹര്‍ജി ന്ല്‍കിയതും കേസ് നടത്തിപ്പിനായി സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകനായ കോണ്‍ഗ്രസ് എം പി വിവേക് തന്‍ഹയെ തിരഞ്ഞെടുത്തതും പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ വേണ്ടിയാണെന്നും ധ്വനി ഉയര്‍ന്നിരുന്നു. ഇതെല്ലാം കണ്ടിട്ടും ഇരട്ടചങ്കനായ മുഖ്യനു രാജിഎഴുതിവാങ്ങനുള്ള ചങ്കുറപ്പില്ലേ എന്നചോദ്യവും ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നു.

Top