കാറിന് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല; കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ മര്‍ദ്ദിച്ചു

കാറിന് സൈഡ് കെടുത്തില്ലെന്നു ആരോപിച്ച് കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ അമ്മയുടെ മുന്നില്‍ വച്ചു മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തകൃഷ്ണന്‍ (22) യുവാവിനാണ് മര്‍ദനമേറ്റത്.

ഇന്ന് ഉച്ചകഴിഞ്ഞാണു സംഭവം.അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ എത്തിയ ഗണേഷ് കുമാറിന്റെ ഡ്രൈവറും മര്‍ദ്ദിച്ചുവെന്ന് അനന്തകൃഷ്ണന ആരോപിച്ചു.

Top