പ്രതികരിക്കൂ; ഇല്ലെങ്കില്‍ നിങ്ങളേയും നിശബ്ദരാക്കും; രൂക്ഷപ്രതികരണവുമായി ഗീതുമോഹന്‍ദാസ്

പനാജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് എസ് ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായാണ് ഗീതുമോഹന്‍ ദാസ് രംഗത്തെത്തിയത്. ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നതെന്ന് വ്യക്തമാക്കിയ ഗീതു ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇതാണോയെന്നും ചോദിച്ചു.

ഇത്തരം പ്രവണതകള്‍ക്കെതിരെ അതിശക്തമായ പ്രതികരണമുയരേണ്ട സമയമാണിതെന്നും ഇനിയും പ്രതികരിക്കാതിരിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കാന്‍ വൈകിയാല്‍ നിങ്ങളുടെ സിനിമയും നിശ്ബദമാക്കപ്പെടുന്നത് വരെ കാത്തിരിക്കാം എന്നും ഗീതു ഫേസ്ബുക്കില്‍ കുറിച്ചു

Top