ജിയോയുടെ സൗജന്യ 4ജി മൊബൈൽ ഫോണിന്റെ പ്രി ബുക്കിങ് ഇന്ന് തുടങ്ങും

റിലയൻസ് ജിയോയുടെ സൗജന്യ 4ജി മൊബൈൽ ഫോണിന്റെ പ്രി ബുക്കിങ് ഇന്ന് വൈകിട്ട് 5 മണിക്ക് തുടങ്ങും. 1500 രൂപ ജാമ്യത്തുക സ്വീകരിച്ചുകൊണ്ടാണ് ജിയോ ഫോൺ റിലയൻസ് ലഭ്യമാക്കുന്നത്.ഇതിൽ 500 രൂപ പ്രീ ബുക്കിങ് സമയത്ത് നൽകണം. ഫോൺ ലഭിക്കുമ്പോൾ ബാക്കി ആയിരം രൂപ നൽകിയാൽ മതി.

മൂന്ന് വർഷം ഫോൺ ഉപയോഗിച്ച ശേഷം തിരിച്ചു നൽകുമ്പോൾ ജാമ്യത്തുകയായ 1500 രൂപയും മടക്കി നൽകും എന്നാണ് കമ്പനി ആദ്യം അറിയിച്ചത്. ജിയോ ഡോട്ട് കോമിലൂടെയോ മൈ ജിയോ ആപ്പിലൂടെയോ പ്രീ ബുക്കിംഗ് നടത്താം.

സെപ്റ്റംബർ ആദ്യ വാരം മുതൽ ഫോൺ ലഭ്യമായി തുടങ്ങും. 2.1 ഇഞ്ച് സ്ക്രീനുള്ള ഫോണിൽ ജിയോ ആപ്ലിക്കേഷനുകൾ ലഭ്യമാകും. വോയ്സ് കോളുകളും എസ് എം എസുകളും പൂർണ്ണമായി സൗജന്യമാണ്. മാസം 153 രൂപക്ക് 4ജി ഡേറ്റ അൺലിമിറ്റഡ് സൗജന്യമായി ലഭിക്കും

Top