പെൺകുട്ടിയുടെ മൂത്രത്തിൽ ബീജം?

വയറുവേദനയെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ നാലു വയസുകാരിയുടെ മൂത്ര പരിശോധനയില്‍ കണ്ടെത്തിയത് ബീജം. പരിശോധനഫലം അറിഞ്ഞ് ഞെട്ടലോടെയാണ് നാലരവയസുകാരിയുടെ കുടുംബം നിന്നത്. ഉടന്‍ തന്നെ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇക്കാര്യം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത്.

തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയതോടെ അത്തരത്തില്‍ ഒന്നുമില്ലെന്നും ആദ്യത്തെ പരിശോധനാ ഫലം തെറ്റാണെന്നും കണ്ടെത്തുകയായിരുന്നു.ഇതോടെയാണ് സംഭവം ലാബ് പരിശോധനയിൽ പറ്റിയ പിഴവാണെന്ന് മനസിലായത്.

നഗരസഭയ്ക്ക് കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിലായിരുന്നു പുരുഷ ബീജം കണ്ടെത്തിയത്. സംശയകരമായി ഒരു കാര്യം ശ്രദ്ധയില്‍ പെടുമ്ബോള്‍ തന്നെ അത് വീണ്ടും പരിശോധന നടത്തി തെളിയിക്കുന്നതിന് പകരം അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കിയ ലാബ് അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ തന്നെ ലാബ് അധികൃതരുടെ ഭാഗത്ത് നിരന്തരം തെറ്റുകള്‍ സംഭവിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.മൂത്ര പരിശോധനയില്‍ സംഭവിച്ച പിഴവാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

Top