ഗൂഗിള്‍ ലോക്കല്‍ ഗൈഡുകളുടെ ബാങ്ക്ലൂര്‍ മീറ്റ്‌ – അപ് കബ്ബണ്‍ പാര്‍ക്കില്‍ വച്ചു നടന്നു.

ഗൂഗിള്‍ മാപ്പില്‍ അറിവിന്റെ പുതിയ മേഖലകൾ തുറന്ന് ഗൂഗിള്‍ ലോക്കല്‍ ഗൈഡുകളുടെ ബാങ്ക്ലൂര്‍ മീറ്റ്‌ – അപ് കബ്ബണ്‍ പാര്‍ക്കില്‍ വച്ചു നടന്നു.മീറ്റില്‍, ഗൂഗിള്‍ മാപ്പില്‍ വീല്‍ ചെയര്‍ ആക്സസിബിലിറ്റി വിവരങ്ങള്‍ ചേര്‍ക്കേണ്ട ആവശ്യകത , ബേബി ഫീഡിംഗ് റൂം ഉണ്ടോ, പുതിയ സ്ഥലങ്ങള്‍ ചേര്‍ക്കല്‍ , സത്യസന്ധമായ ഫാക്റ്റ് ചെക്ക്‌ ( മറ്റു ഗൂഗിള്‍ ഗൈഡുകള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക ) , ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതെങ്ങനെ, സത്യസന്ധമായി റിവ്യൂ ചെയ്യുന്നതിന്‍റെ ആവശ്യകത , ഗൂഗിള്‍ മാപ്പ് ചോദ്യങ്ങള്‍ക്ക് എങ്ങിനെ ശരിയായ ഉത്തരങ്ങള്‍ നല്‍കാം, മാപ്പിലെ സന്ദര്‍ശകര്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്ന വിധം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ സത്യസന്ധമായി ചേര്‍ക്കെണ്ടാതിന്‍റെ പ്രാധാന്യവും , പറഞ്ഞു കൊടുത്തു..

റെസ്റ്റ് റൂമുകള്‍ ഉണ്ടോ എന്നുള്ള ചോദ്യത്തിനു ഉത്തരം നല്‍കുമ്പോള്‍ തന്നെ അവ ഉപയോഗ യോഗ്യമാണോ എന്ന ചോദ്യവും ഇന്ത്യന്‍ നിലവാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ( പലതും ഉപയോഗിക്കാവുന്ന അവസ്ഥയിലല്ല എന്ന് ഗൂഗിള്‍ ലോക്കല്‍ ഗൈഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു)ബിസിനസ് സംരഭകര്‍ പുതിയ ബിസിനസ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വീല്‍ ചെയര്‍ ഉപയോഗിക്കാനും, അന്ധര്‍ക്ക് വിവരങ്ങള്‍ ലഭിക്കാനുള്ള സംവീധാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍കൂടി ശ്രദ്ധിക്കണമെന്ന് ബാംഗ്ലൂര്‍ മീറ്റ്‌-അപ്പ്‌ സംരഭകരോട് ആവശ്യപ്പെട്ടു. വീല്‍ ചെയര്‍ ഉപയോഗിക്കാവുന്ന സൗകര്യം ഒരുക്കുന്നതോടെ ഇന്ത്യന്‍ ടൂറിസത്തിലേക്കും , ബിസിനസ് മേഖലയ്ക്കും കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുമെന്നും ഗൂഗിള്‍ ലോക്കല്‍ ഗൈഡുകള്‍ അഭിപ്രായപ്പെട്ടു.
ബാങ്ക്ലൂരിലെ മികച്ച ഗൂഗിള്‍ ഗൈഡും (ഇന്ത്യയിലെ മികച്ച ഗൂഗിള്‍ ലോക്കല്‍ ഗൈഡും, (ഒരുലക്ഷത്തിപ്പതിനായിരതിലധികം ഗൂഗിള്‍ പോയിന്‍റും, മുപ്പതു ലക്ഷത്തിലധികം ഇമേജ് വിസിറ്റെഴ്സും ) , മുപ്പതിയാറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു ഗൂഗിള്‍ മാപ്പിലേക്ക് വിവരങ്ങളും ചേര്‍ത്ത ,ക്രിസ്റ്റല്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ശ്രീ കൃഷ്ണന്‍ നമ്പൂതിരി അയച്ചസന്ദേശം അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും അദ്ധേഹത്തെ അനുമോദിക്കുകയും ചെയ്തു.

ഇന്ത്യയിലെ മിക്ക പൊതു സ്ഥലങ്ങളും ആഗോള നിലവാരത്തിലുള്ളതല്ലെന്നും , റെസ്റ്റ്റൂമുകളും , ഫീഡിംഗ് റൂമുകളും ഉണ്ടെങ്കില്‍ തന്നെ പലതും ഉപയോഗിക്കാവുന്ന നിലവാരത്തില്‍ അല്ലെന്നും ( ചിലവയിലേക്ക് കാല്‍ വയ്ക്കാന്‍ പോലും ആവില്ലെന്നും ) ഇത്തരം ഘട്ടങ്ങളില്‍ ഗൂഗിള്‍ ചോദ്യങ്ങള്‍ ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റണമെന്നും നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഗൂഗിള്‍ ഗൈഡുകള്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു അവിടുങ്ങളിലെ കൂടുതല്‍ സ്ഥലങ്ങള്‍ മാപ്പില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും മീറ്റില്‍ ആവശ്യപ്പെട്ടു. ഇതുമൂലം ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ടൂറിസം വികസിപ്പിക്കുന്നതിനു ഗൂഗിള്‍ ഗൈഡുകള്‍ക്കു മുഖ്യ പങ്കു വഹിക്കനാവുമെന്നും ഗൂഗിള്‍ ഗൈഡുകള്‍ പറഞ്ഞു.

മീറ്റ്‌ അപ്പില്‍ നിലവിലുള്ള ഗൂഗിള്‍ ഗൈഡുകളെ കൂടാതെ ഈ മേഖലയിലേയ്ക്ക് കടന്നു വരാനും അറിയുവാനുമായി യുവാക്കള്‍ എത്തി. മീറ്റില്‍ ബാങ്ക്ലൂര്‍ മീറ്റ്‌ അപ്പ് ഓര്‍ഗനൈസര്‍ അനില്‍ നായര്‍, ഗുജറാത്ത്‌ സ്വദേശി സുനില്‍, വന്ദന , രാമസ്വാമി, അന്‍സാര്‍ വല്ലപ്പുഴ, ജിനില്‍ കൊട്ടിയൂര്‍, എം.ആര്‍ ദേവ് , ആഷില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗൂഗിള്‍ ലോക്കല്‍ ഗൈഡ് കബന്‍ പാര്‍ക്കില്‍ ഫോട്ടോ വാക്കും നടത്തി ഗൂഗിള്‍ മാപ്പില്‍ അപ് ലോഡ് ചെയ്തു

Top