ഗൂഗിൾ സേർച്ചിൽ മാപ്പും ചിത്രങ്ങളും കിട്ടുന്നതിനു പിന്നിൽ

ഗൂഗിള്‍ ലോക്കല്‍ ഗൈഡ്’ ടെക്കികളുടെ പുതിയ ഹോബി
കാലത്തിനൊപ്പം ഹോബിയും മാറും.. ‘ടെക്കി’ ലോകത്ത് ബ്ലോഗ്ഗിങ്ങില്‍
തുടങ്ങിയ ഹോബി പലതലങ്ങള്‍ കടന്നു. ഇപ്പോള്‍ ‘ഗൂഗിള്‍’ ‘മാപ്പിലും’ ഒരു
ഹോബി ഒരുക്കിയിരിക്കുന്നു. ലോകമാകെ കോടിക്കണക്കിനു യുവാക്കള്‍ ഇന്ന് ഹോബി
ആസ്വദിക്കുന്നു. ‘ഗൂഗിള്‍ ലോക്കല്‍ ഗൈഡ്’ എന്ന ഹോബി. (ഗൂഗിള്‍
ലോക്കല്‍ ഗൈഡുകള്‍ ഗൂഗിളിനെ ജോലികാരല്ല )

അതെ… ഹോബിയാണെങ്കില്‍ കൂടി ( ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഒന്നും
തന്നെ ഇല്ലെങ്കിലും ) ലോകമാകെ ഇതിന്‍റെ ഉപയോക്താക്കള്‍ കോടിക്കണക്കിനു
വരും.നാം ഗൂഗിള്‍ മാപ്പില്‍ കാണുന്ന നല്ലൊരു ശതമാനം വിവരങ്ങളും ഇവരുടെ
സംഭാവനകളാണ് . കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന വിവരങ്ങള്‍ .
നമ്മള്‍ ഒരുകാര്യം ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ സേര്‍ച്ച്‌
ഫലങ്ങളോടൊപ്പം ആ സ്ഥലത്തിന്‍റെ ലൊക്കേഷന്‍ കൂടി ഗൂഗിള്‍ എടുത്തു
കാട്ടുന്നു. ( വലതു വശത്ത് ഏറ്റവും മുകളിലായി ) അവയില്‍ കാണുന്ന
വിവരങ്ങള്‍ ഇത്തരം ഗൂഗിള്‍ ഗൈഡുകള്‍ നല്‍കുന്നവയാണ്.
പുതിയ സ്ഥലങ്ങളും, സ്ഥാപനങ്ങളും ചേര്‍ക്കുന്നത് കൂടാതെ നിലവിലുള്ളവയെ
കുറിച്ച് ‘ഗൂഗിള്‍ ലോക്കല്‍ ഗൈഡിന്‍റെ’ അഭിപ്രായം (റിവ്യൂ) , റേറ്റിംഗ്
,അവയുടെ ചിത്രങ്ങള്‍ , എന്നിവയും ചേര്‍ക്കനാവും. ഗൂഗിള്‍ ഗൈഡുകള്‍
പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങള്‍ക്കു ലക്ഷക്കണക്കിന്‌ വ്യൂവേഴ്സും
ഉണ്ട്.

ഗൂഗിള്‍ ലോക്കല്‍ ഗൈഡുകള്‍ ചെയ്യുന്ന സേവനത്തിനു ഒരോന്നിനും നിശ്ചിത
പോയിന്‍റും ലഭിക്കും. ( റേറ്റിംഗ് =1 , റിവ്യൂ =5, ചിത്രം =5 , വീഡിയോ
=6, പുതിയ സ്ഥലങ്ങള്‍ ചേര്‍ക്കല്‍ =15, ഉത്തരങ്ങള്‍ നല്‍കല്‍ =3
എന്നിങ്ങനെയാണ് പോയിന്‍റുകള്‍) കൂടുതല്‍ പോയിന്‍റുകള്‍ നേടി പുതിയ
ലെവലുകളില്‍ എത്തിച്ചേരാം. ഗൂഗിള്‍ മാപ്പില്‍ സൈന്‍ ഇന്‍ ചെയ്തു ആദ്യ
റിവ്യൂ നടത്തുന്നതോടെ ഗൂഗിള്‍ ലോക്കല്‍ ഗൈഡായി മാറാം . അതോടെ ആദ്യ ലെവലും
ആയി. 15 പോയിന്‍റ് കഴിഞ്ഞാല്‍ രണ്ടാമത്തെ ലെവല്‍ ആയി. 75 പോയിന്‍റ്
എടുക്കുന്നതോടെ മൂന്നാം ലെവലിലും എത്തും. ഇതോടെ ഗൂഗിള്‍ ഡ്രൈവ്
പരിധിയില്ലാതെ ഉപയോഗിക്കാനാവും. 250 പോയിന്‍റ് നേടി നാലാമത്തെ ലെവലില്‍
എത്തുന്നതോടെ പ്രൊഫൈലിനോടൊപ്പം നാല് ശിഖരങ്ങളുള്ള ഒരു നക്ഷത്ര ചിഹ്നം
ലഭിക്കും. 500 പോയിന്‍റ് നേടിയാല്‍ അഞ്ചാം ലെവലും അഞ്ചു ശിഖരങ്ങളുള്ള
നക്ഷത്രവും, 1500 നു ആറാം ലെവലുംഅഞ്ചു ശിഖര നക്ഷത്രവും, 5000 പോയിന്‍റിന്
7-മത്തെ ലെവലും, 15000 പോയിന്‍റിന് എട്ടാമത്തെ ലെവലില്‍ എത്തും. എന്നാല്‍
പിന്നീടുള്ള ലെവല്‍ കുത്തനെ മുകളിലാണ് 50000 പോയിന്‍റ് നേടണം ഒന്‍പതാം
ലെവലില്‍ എത്താന്‍. പത്താം ലെവല്‍ ഒരുലക്ഷം പോയിന്‍റും. ഇതാണ്‌ അവസാന
ലെവല്‍.

ഗൂഗിള്‍ ലോക്കല്‍ ഗൈഡ് ഹോബിയായി കൊണ്ട് നടക്കുന്നവര്‍ ഒരു
സ്ഥലത്തെത്തിയാല്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്തു
ഗൂഗിള്‍മാപ്പിന്‍റെ ആപ് ഓപ്പണ്‍ ചെയ്യുന്നതോടെ ഗൂഗിളിന്‍റെ ആദ്യ ചോദ്യം
എത്തുകയായി ? നിങ്ങള്‍ ഈ സ്ഥലതാണോ എന്ന് . അതെയെന്നു ഉത്തരം
നല്‍കുന്നതോടെ ഗൂഗിള്‍ മാപ്പില്‍ നിന്നും ചോദ്യങ്ങളുടെ ശരവര്‍ഷം
ആരംഭിക്കുകയായി. നമ്മള്‍ നില്‍ക്കുന്ന സ്ഥലങ്ങളിലെ ഓരോ സ്ഥാപനങ്ങളെ
കുറിച്ചും പത്തും ഇരുപതും ചോദ്യങ്ങള്‍ . ഒരു സ്ഥാപനത്തെ കുറിച്ച്
കഴിഞ്ഞാല്‍ കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ
എന്നചോദ്യം. ഇല്ല എന്ന് ക്ലിക്ക് ചെയ്‌താല്‍ സ്ഥാപനങ്ങള്‍ ഒന്നിന് പുറകെ
ഒന്നായി വരികയായി. ( സ്ഥാപങ്ങള്‍ക്കു പഞ്ഞമില്ലാത്ത മേഖലയിലാനെങ്കില്‍
ചോദ്യങ്ങളുടെ എണ്ണവും കൂടും. ) വീല്‍ ചെയര്‍ ഉപയോഗിക്കനാവുമോ?
പാര്‍ക്കിങ്ങില്‍ നിന്നും പ്രവേശനകവാടത്തിലേക്ക് വീല്‍ ചെയര്‍ കൊണ്ട്
പോകാമോ?, വീല്‍ ചെയര്‍ ഇരിപ്പിടങ്ങള്‍ ഉണ്ടോ? വിശ്രമ മുറി ഉണ്ടോ ( ബേബി
ഫീഡിംഗ് ) പാര്‍ക്കിംഗ് ഉണ്ടോ ? പാര്‍ക്കിംഗ് സൌജന്യമാണോ? ഇടുങ്ങിയ
റോഡാണോ? വണ്‍‌വേ ആണോ? റോഡില്‍ നിന്നും വളരെ പെട്ടെന്ന് കാണാനാവുമോ? കാശു
മാത്രമേ സ്വീകരിക്കുകയുള്ളോ? കാര്‍ഡ് സ്വീകരിക്കുമോ? അങ്ങിനെ പോകും
ചോദ്യങ്ങള്‍. മിക്ക ഗൂഗിള്‍ ലോക്കല്‍ ഗൈഡുകളും വളരെ ക്ഷമയോടെ
സത്യസന്ധമായി ഉത്തരങ്ങള്‍ നല്‍കുന്നു. അവയാണ് ലോകത്താകമാനം ഗൂഗിള്‍
മാപ്പ് ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നത്.

സത്യസന്ധതയുള്ള കൂടുതല്‍ പേര്‍ ഈ മേഖലയില്‍ എത്തേതുണ്ട്. അതെ കൃത്യമായ
വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍.
ഗൂഗിള്‍ ലോക്കല്‍ ഗൈഡുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്നായി ഗൂഗിള്‍
ലോക്കല്‍ ഗൈഡുകള്‍ തന്നെ ‘മീറ്റ്‌-അപ്പ്‌’ സംഘടിപ്പിക്കാറുണ്ട്.
(ഗൂഗിള്‍ ലോക്കല്‍ ഗൈഡുകള്‍ ഗൂഗിളിനെ ജോലികാരല്ല എന്ന് ഒരിക്കല്‍ കൂടി
ഓര്‍മ്മപ്പെടുത്തുന്നു )

മീറ്റ്‌ അപ്പുകള്‍ പ്ലാന്‍ ചെയ്തു ഗൂഗിള്‍ മാപ്പിന് സമര്‍പ്പിച്ചാല്‍
അവരുടെ പോളീസിക്ക് ചേര്‍ന്നതാണെങ്കില്‍ മീറ്റ്‌-അപ്പിന് അംഗീകാരം
നല്‍കും. എന്നാല്‍ അതിന്‍റെ ചിലവുകളൊന്നും ഗൂഗിള്‍ വഹിക്കില്ല.
അത്തരത്തിലൊരു ‘മീറ്റ്‌-അപ്’ നവംബര്‍ 12 നു ഉച്ചകഴിഞ്ഞു 2 മണിമുതല്‍
ബാങ്ക്ലൂരിലെ കബ്ബണ്‍പാര്‍ക്കില്‍ വച്ച് നടത്തുന്നു.
മീറ്റില്‍, ഗൂഗിള്‍ മാപ്പില്‍ വീല്‍ ചെയര്‍ ആക്സസിബിലിറ്റി
വിവരങ്ങള്‍ ചേര്‍ക്കേണ്ട ആവശ്യകത , ബേബി ഫീഡിംഗ് റൂം ഉണ്ടോ, പുതിയ
സ്ഥലങ്ങള്‍ ചേര്‍ക്കല്‍ , സത്യസന്ധമായ ഫാക്റ്റ് ചെക്ക്‌ ( മറ്റു
ഗൂഗിള്‍ ഗൈഡുകള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക ) ,
ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതെങ്ങനെ, സത്യസന്ധമായി റിവ്യൂ
ചെയ്യുന്നതിന്‍റെ ആവശ്യകത , ഗൂഗിള്‍ മാപ്പ് ചോദ്യങ്ങള്‍ക്ക് എങ്ങിനെ
ശരിയായ ഉത്തരങ്ങള്‍ നല്‍കാം, മാപ്പിലെ സന്ദര്‍ശകര്‍ക്ക് ഉത്തരങ്ങള്‍
നല്‍കുന്ന വിധം എന്നിവയെ കുറിച്ച് പറഞ്ഞു കൊടുക്കും. പുതിയതായി ഈ
മേഖലയിലേക്ക് കടന്നു വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് വളരെ
ഉപകാരപ്രദമായിരിക്കും മീറ്റ്‌. നിലവിലുള്ള ഗൈഡുകള്‍ക്ക് പരിചയപ്പെടാനും
കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക അനില്‍ നായര്‍ 9449353686

Top