മോഷണമായിരുന്നില്ല ലക്‌ഷ്യം; വീട്ടുജോലിക്കാരനെ ആ അരുംകൊലയിലേക്ക് എത്തിച്ച കാരണം മറ്റൊന്ന്

ഭോ​പ്പാ​ലി​ൽ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീട്ടുജോലിക്കാരൻ അ​റ​സ്റ്റി​ൽ. കൊ​ല്ല​പ്പെ​ട്ട ദമ്പതികളുടെ വീ​ട്ടി​ൽ മുൻപ് ജോ​ലി നോ​ക്കി​യി​രു​ന്ന ഭോ​പ്പാ​ൽ സ്വ​ദേ​ശി രാ​ജു ധാ​ഖ​ഡാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് ആ​ര്യ​ന്പാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളെ​യാ​ണു ഭോ​പ്പാ​ൽ ന​ർ​മ​ദ​വാ​ലി പി​പ്ലാ​നി​യി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി ന​ർ​മ​ദ​വാ​ലി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ണ്ണാ​ർ​ക്കാ​ട് ആ​ര്യ​ന്പാ​വ് നാ​യാ​ടി​പ്പാ​റ മു​ണ്ടാ​ര​ത്ത് വീ​ട്ടി​ൽ റി​ട്ട.​വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രും(74), ഭാ​ര്യ ഗോ​മ​തി(62)​യു​മാ​ണു കൊ​ല്ല​പ്പെ​ട്ട​വ​ർ.

രാജുവിനെ അടുത്തിടെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ആഭരങ്ങൾ ഉൾപ്പെടെ വിലപിടുപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.ഇയാൾ സഹോദരിയുടെ വിവാഹത്തിനായി ഗോപാലകൃഷ്ണൻ നായരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു.

സംഭവത്തിനു പിറ്റേന്ന് രാവിലെ ഏഴോടെ വീട്ടിലെത്തിയ ജോലിക്കാരി വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളായ മലയാളി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ തുറക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ ടെറസിലൂടെ അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ടെറസിലേക്കുള്ള വാതിലുകൾ തുറന്ന നിലയിലായിരുന്നു.

Top