ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍വീണ്ടും കൊലപാതകം.

ഹരിയാനയിലേക്ക് ലോറിയില്‍ പശുക്കളെ കൊണ്ടു പോകുകയായിരുന്ന ഉമര് ഖാന്‍എന്നയാളെ ജനക്കൂട്ടം വെടിവെച്ചു കൊന്നു. സഹായിതാഹിര്‍ഖാന്‍ ഗുരുതരമായി മര്‍ദ്ദനമേറ്റു. ഇന്ന് രാവിലെയാണ് സംഭവം. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിക്ക് സമീപം ഫഹാഡി ഗ്രാമത്തില്‍വെച്ച്ഒരു സംഘം ലോറി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വെടിയേറ്റാണ് ഉമര്‍ഖാന്റെ മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ഇതേ പ്രദേശത്ത് സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പെഹ് ലൂ ഖാന്‍ എന്ന വ്യാപാരിയാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

Top