ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കായി കാത്തിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്കൊരു സന്തോഷ വാര്‍ത്ത; ഏറ്റവും വലിയ റിക്രൂട്ട്‌മെന്റിനൊരുങ്ങി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ജോലിക്കായി കാത്തിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഖത്തര്‍ ആരോഗ്യമന്ത്രാലയം ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റിനൊരുങ്ങി കഴിഞ്ഞിരിക്കുന്നു. 2690 ഒഴിവുകളിലേക്കാണ് ഖത്തര്‍ നഴ്‌സുമാരെ ക്ഷണിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങള്‍. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഡിസംബറോടെ നിയമനം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സ്വദേശികളെ കൂടാതെ വിദേശികള്‍ക്കും പുതിയ തസ്തികകളില്‍ നിയമനം നല്‍കാനാണ് തീരുമാനം. നഴ്‌സുമാര്‍, അലൈഡ് ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലായി ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലാണ് വിദേശികള്‍ക്ക് അവസരമുള്ളത്.

ഇതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലേക്ക് സ്വദേശികളെ മാത്രമാണ് പരിഗണിക്കുന്നത്. അതേസമയം, ഖത്തറിലെ മറ്റൊരു സൂപ്പര്‍ സ്‌പെഷ്യലിറ്റി ആരോഗ്യ കേന്ദ്രമായ സിദ്രയിലും പുതിയ നിയമനങ്ങള്‍ നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി നാലായിരത്തോളം ഒഴിവുകളാണ് ഇവിടെയുള്ളത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സിദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top