ചേട്ടാ ഹിന്ദുവായാലും മുസ്ലീം ആയാലും ഹാദിയ ചേട്ടന്റെ മകളാ, അശോകനും പൊന്നമ്മക്കും പിന്നിൽ തീവ്രസ്വരക്കാർ, കുമ്മനത്തേയും, ശ്രീകല ടീച്ചറിനേയും പരോക്ഷമായി കുത്തി രാഹുൽ ഈശ്വർ

അശോകന്റെ വിഷമങ്ങൾ ഒരു മകളോട് ഉള്ളത് എന്നതിനാൽ മനസിലാക്കാം. എന്നാൽ അശോകന്‌ പിന്നിൽ ഒരു ലോബിയുണ്ട്. അത് തീവ്ര സ്വരക്കാരാണ്‌. അവരാണ്‌ ഹാദിയയേ ഇത്തരത്തിൽ ഇട്ടിരിക്കുന്നതിനു പിന്നിൽ. ഹാദിയക്ക് പറയാനുത് പുറം ലോകം അറിയാൻ പാടില്ല എന്നതായിരിക്കാം ഇതിനു പിന്നിൽ. ഈ വിഷയം വളരെ വൈകാരികമാണ്‌.എന്റെ മകൾ ആണേൽ എനിക്കും വിഷമം ഉണ്ട്. എന്നാൽ ഒരു അച്ഛന്റെ വികാരത്തേ രാഷ്ട്രീയ വടം വലിക്ക് ഇട്ടുകൊടുക്കരുത്.

ഞാൻ അശോകനോട് പറഞ്ഞു. ചേട്ടാ ഹിന്ദുവായാലും മുസ്ലീം ആയാലും ആ കുട്ടി ചേട്ടന്റെ മകളാണ്‌.ഏത് മതമായാലും രക്തബന്ധം ഇല്ലാതാകില്ല.ചേട്ടൻ പറയുന്നത് കേട്ടില്ലെങ്കിൽ അവൾക്ക് ജീവിക്കാൻ ഒരു സ്പേസ് ഉണ്ടാക്കണം. ആ കുട്ടി ഒരു മനുഷ്യ സ്ത്രീയാണ്‌. അത് കാണാതെ പോകരുത്. ഹാദിയയുടെ അമ്മ പൊന്നമ്മ ചേച്ചിക്ക് കടുത്ത് ഡിപ്രഷനിലാണ്‌. രാഹുൽ ഈശ്വർ പറഞ്ഞു. ഹാദിയയും വിഷാദത്തിനടിമയായി. ഇവർക്ക് എന്തേലും സംഭവിച്ചാൽ നാളെ ഇരു തീവ്ര വിഭാഗക്കാർ തെരുവിൽ ഇറങ്ങും.

തീവ്ര വർഗീയ ചിന്താഗതിക്കാരാണ്‌ ഹാദിയ വിഷയത്തിൽ ഒരു ഭാഗത്തും എന്ന് തുറന്നടിച്ച് രാഹുൽ ഈശ്വർ. ചിലർ ഹാദിയയേ വയ്ച്ച് പോപ്പുലർ ഫ്രണ്ടിനെതിരേ വേട്ടയാടൽ നീക്കം നടത്തുന്നു ..എന്നുവരെ രാഹുൽ ഈശ്വർ പറഞ്ഞു. ഹൈന്ദവ‍ീയ ദർശനങ്ങൾക്കായി വൻ പ്രചരണം നടത്തുന്ന രാഹുൽ ഈശ്വർ ചില ഹൈന്ദവ സംഘടനകൾക്കെതിരേ ആഞ്ഞടിക്കുകയാണ്‌. ഹാദിയയേ ഹിന്ദു മതത്തിൽ തിരികെ കൊണ്ടുവരാൻ നല്ല നീക്കങ്ങൾ നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവരെ കുത്തി മുറിവേല്പ്പിക്കുന്ന വൻ പരാമർശങ്ങളാണ്‌ രാഹുൽ ഈശ്വർ നടത്തിയത്. തന്റെ നിലപാടിന്റെ പേരിൽ താൻ വലിയ ഭീഷണികളുടെ നടുവിൽ ആണെന്നും അദ്ദേഹം പറയുന്നു.ഹാദിയയുടെ വീട്ടിൽ പോയി കടുത്ത ഹിന്ദുത്വ നിലപാട് സ്വീകരിച്ച ഹൈന്ദവ ബി.ജെ.പി നേതാക്കൾക്കെതിരേ തന്നെയാണ്‌ രാഹുൽ ഈശ്വർ ശബ്ദിക്കുന്നത്.

രാഹുലിന്റെ കൈയ്യിൽ ഹാദിയയേ പിതാവ്‌ അശോകൻ മർദ്ദിക്കുന്ന വീഡിയോ ഉണ്ട് എന്ന് പറയുന്നു , അത് ശരിയോ

ചില കാര്യങ്ങൾ പുറംലോകത്തെ അറിയിക്കണം എന്ന് അഖിലാ ഹാദിയാ ആവശ്യപെട്ട ചില കാര്യങ്ങൾ എന്റെ കൈവശം ഉണ്ട് എന്നത് സത്യമാണ് . ഓഡിയോ വീഡിയോ തെളിവുകൾ ഉണ്ട് . അവ   റിട്ടയേർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രവീന്ദ്രൻ സാറിനെയും വനിതാ കമ്മീഷൻ അധ്യക്ഷയെയും ഞാൻ കാണിച്ചു കൊടുത്തിട്ടുണ്ട് അതിനു ശേഷമാണ് ഈ വിഷയത്തിൽ വനിതാ കമ്മീഷൻ സുപ്രധാന ഇടപെടൽ നടത്തിയത് എന്നാണ് എന്റെ വിശ്വാസം അഖിലാ ഹാദിയാക്കു വേണ്ടി ഇനിയും ഇടപെടുമ്പോൾ കൂടുതൽ കാര്യങ്ങൾ വെളിയിലേക്കു കൊണ്ടുവരണം എന്ന് ആഗ്രഹമുണ്ട് . വെറൊന്നുംകൊണ്ടല്ല അതൊന്നുമിപ്പോൾ വെളിയിൽ വിടാത്തത് ന്റെ കാരണം കേസിപ്പോളൊരു പ്രത്യേക ഘട്ടത്തിൽ ആണ് . മുപ്പതാം തീയതിക്ക് ശേഷം സുപ്രീം കോടതിയുടെ തീരുമാനം വന്നതിനു ശേഷം എന്താന്ന് പറഞ്ഞാൽ നോക്കാമെന്നാണ് പ്രതീക്ഷ.

രാഹുൽ ഒന്ന് കൂടി ഇപ്പോൾ ഇവർ ക്ലൈം ചെയ്തിരിക്കുന്ന മറ്റൊരു വിഷയം എന്ന് പറയുന്നത് മുപ്പതാം തീയതി സുപ്രീം കോടതി ഹാദിയയെ കേൾക്കാൻ ഇരിക്കെ ഹാദിയക്ക് മയക്കുമരുന്നു നൽകി മയക്കി കിടത്തി സ്വബോധം നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയിലേക്ക് കൊണ്ടുപോകുന്നു എന്നൊരു വാദം കൂടി ഗോപാൽ മേനോൻ ഉയർത്തുന്നുണ്ടല്ലോ ??

ഇത്തരത്തിൽ ഒന്നു പുറത്ത് കൊണ്ടുവന്നിരിന്നു.ഞാൻ വായിച്ചിരുന്നു. അതിന്റെ സത്യം എനിക്കറിയില്ല. ..അങ്ങനൊരു അലിഗേഷന് ഞാൻ കേട്ടിട്ടുണ്ട് . എത്രമാത്രം സത്യമെന്നു അറിയില്ല .പക്ഷെ അഖിലാ ഹാദിയ എന്നോട് വ്യക്തിപരമായി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .പുറംലോകത്തെ അറിയിക്കണം എന്നു പറഞ്ഞവ . ഞാനതു അതീവരഹസ്യമായി കൺസെൻഡ്‌ അതോറിറ്റിസിനെ സമുദായങ്ങൾ തമ്മിൽ യാതൊരു സ്പർദ്ധയും ഉണ്ടാക്കാത്ത വിധത്തിൽ അറിയിച്ചിട്ടും ഉണ്ട് . ഈ ബിറ്റുകൾ കാണിക്കേണ്ട ചില ആൾക്കാരിൽ എത്തിച്ചിട്ടും ഉണ്ട് .സുപ്രീം കോടതിയിലേക്ക് എന്റെ ഒരു അഡ്വക്കേറ്റിനെ തയ്യാറാക്കി നിർത്തിയിട്ടും ഉണ്ട്. ഇൻകേസ് സുപ്രീം കോടതിയിൽ ഇവ സമർപ്പിക്കാൻ കഴിഞ്ഞാൽ …

മറ്റൊരു കാര്യം ഇവർ എനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് ഇത്തരം പല കാര്യങ്ങളും വെളിയിൽ വരാതിരിക്കാൻ ആണ് കേസ് കൊടുക്കുന്നത് .ശരിക്കും അശോകനും പൊന്നമ്മയുമൊന്നുമല്ല ഇതിനു പിന്നിൽ ,അവരെ ഉപയോഗിക്കുന്ന ഒരു ലോബി ഉണ്ട് . ഒരു വിഭാഗം തീവ്രസ്വരക്കാർ ഉണ്ട് . ആ തീവ്ര സ്വരക്കാർ ആണ് ….ഇത്തരം കാര്യങ്ങള് വെളിയിൽ വരാതിരിക്കാൻ വേണ്ടികൂടി ആയിരിക്കാം. ഇത്തരം കാര്യങ്ങൾ എന്ന് പറഞ്ഞാൽ ഈ മയക്കികിടത്തുന്ന കാര്യം എനിക്ക് അറിയില്ല .പക്ഷെ അഖിലാ ഹാദിയാകു പറയാൻ ഉള്ള കാര്യങ്ങൾ വെളിയിൽ.വെളിയിൽ വരാതിരിക്കാൻ ആയിരിക്കും മയക്കികിടത്തൽ പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് …

ഗോപാൽ മേനോൻ കണ്ടു എന്ന് പറയപ്പെടുന്ന തരത്തിലുള്ള വീഡിയോ ആണോ രാഹുലിന്റെ കയ്യിൽ ഉള്ളത് ??

വിഡിയോയെകുറിച്ചുള്ള വിഷയം സബ്‌ജൂഡിസ് ആയതു കൊണ്ട് വിശേഷിച്ചൊന്നും പറയാനില്ല പക്ഷെ എന്റെ ഹൈക്കോടതി അഡ്വക്കേറ്റ് ശാന്തി മായാദേവിവഴി എനിക്ക് ഹൈകോടതിയിലെത്തി ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ കഴിയുമെന്നൊരു പ്രതീക്ഷ ഉണ്ട് . ഈ ആഴ്ച തന്നെ അങ്ങനൊരു മൂവ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ .അഖിലാ ഹാദിയയുടെ പിതാവിന്റെ വിഷമം മനസിലാകും പക്ഷെ ഇത്തരത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ വരുന്നവർക്ക് സ്വന്തം മകളെ വിട്ടുകൊടുക്കരുത് . ഹാദിയയെ മുൻ നിർത്തി NIA അന്വേഷണം കൊണ്ട് വരാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ഹാദിയക്കു കിട്ടുന്ന സഹതാപവും പിന്തുണയും മുതലെടുത്തു അന്വേഷണത്തിൽ നിന്നും രക്ഷപെടാൻ ആണ് മറ്റൊരു വിഭാഗം ശ്രമിക്കുന്നത് .

Top