പീഡനാരോപണം ഉന്നയിച്ച യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡൽഹി പീഡനാരോപണം ഉന്നയിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനെതിരെ കേസെടുത്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് രോഹിത്തിനെതിരെ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ രണ്ടിനായിരുന്നു സംഭവം.

ഡൽഹിയിലെ ഉത്തംനഗറിലെ കെട്ടിടുത്തിനുള്ളിൽ വച്ചു രോഹിത് യുവതിയെ പീഡിപ്പിക്കുകയും പരാതി നൽകുമെന്നു പറഞ്ഞപ്പോൾ മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു.

രോഹിതിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു പീഡനം നടന്നത്.രോഹിത്ത് യുവതിയുടെ മുടിയില്‍ കുത്തിപിടിക്കുന്നതും വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സെപ്തംബര്‍ രണ്ടിനാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്.

യുവാവിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌ സിങ് നിര്‍ദ്ദേശിച്ചിതിനുപിന്നാലെയാണ് ദില്ലി പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 21-കാരനായ രോഹിത് അടുത്തിടെയാണ് ദില്ലിയിലെ ബി.പി.ഒ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്.

Top