പരിക്കേറ്റ മൃഗങ്ങള്‍ക്ക് ദൈവതുല്യനായി ഹസ്സന്‍; നൂറുകണക്കിന് മിണ്ടാപ്രാണികളെ ജീവിത്തിലേക്ക് മടക്കിക്കൊണ്ട് വന്നതിങ്ങനെ

ഇസ്താംബുള്‍: പരിക്കേറ്റ മൃഗങ്ങള്‍ക്കായി കൃത്രിമക്കാലുകളും വാക്കറും നിര്‍മ്മിച്ചു അവയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരു മനുഷ്യസ്‌നേഹിയുടെ കഥയാണ് വൈറലാകുന്നത്. തുര്‍ക്കിഷ് സ്വദേശിയായ ഹസ്സനാണ് നൂറുകണക്കിന് മിണ്ടാപ്രാണികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

പരിക്കേറ്റ് ഒരു പൂച്ച ചത്തുപോയതോടെയാണ് എങ്ങനെയെങ്കിലും മൃഗങ്ങളെ രക്ഷിക്കണമെന്ന ചിന്ത ഹസ്സനിലേയ്‌ക്കെത്തുന്നത്. അന്നു തോന്നിയ ചിന്തയില്‍ നിന്നാണ് വാക്കറും, കൃത്രിമക്കാലുകളും നിര്‍മ്മിച്ചുകൂടെ എന്ന ആശയം ഉദിച്ചത്. പിവിസി പൈപ്പും വാഷര്‍ മെഷീനും ഉപയോഗിച്ചായിരുന്നു ആദ്യ ഘട്ടത്തിലെ നിര്‍മ്മാണം. എന്നാല്‍ ഹസ്സന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ ഒരു ഷോപ്പിങ് സെന്റര്‍ ഹസ്സന് ജോലി ചെയ്യാന്‍ സ്ഥലം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ഹസ്സന്റെ പ്രവര്‍ത്തനങ്ങളിലുടെ മൂന്നു വര്‍ഷത്തിനിടെ 200 ഓളം മൃഗങ്ങളൊയാണ് രക്ഷപ്പെടുത്തിയത്.

സൗജന്യമായാണ് കൃത്രിമക്കാലുകള്‍ നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം, ഇമെയില്‍ ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹസ്സന്‍ ഇതിനായി ഉപയോഗിക്കുന്നു. അടുത്തിടെ കാലൊടിഞ്ഞു മപായ ഒരു പരുന്തിന് കൃത്രിമക്കാല്‍ വെച്ചു നല്‍കിയിരുന്നു. ത്രി ഡി പ്രിന്ററും മറ്റുമുപയോഗിച്ചാണ് അത് നിര്‍മ്മിച്ചത്. ആ കാല്‍ ഉപയോഗിച്ച് പരുന്ത് പറക്കുന്നുണ്ട്. നമ്മുക്ക് വേദന വന്നാല്‍ പറയാന്‍ കഴഇയും. എന്നാല്‍ മൃഗങ്ങള്‍ക്ക് അതിനു കഴിയില്ല. പക്ഷെ അവയുടെ കണ്ണുകളില്‍ അത് നടക്കാന്‍ കഴിയുമെന്നും ഹസ്സന്‍ പറയുന്നു.

Top