അമ്മയുടെ പിടിവിട്ട കുഞ്ഞ് ട്രെയിനിനടിയിലേക്ക്; ദൈവത്തിന്റെ കൈയുമായി സച്ചിന്‍

മുംബൈ: മനുഷ്യരൂപത്തില്‍ എത്തിയ ദൈവം, അതാണ് സച്ചിന്‍ പോള്‍ എന്ന പോലീസുകാരന്‍. ഒരുപക്ഷേ, അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ മുംബൈ റെയില്‍വേ സ്റ്റേഷന്‍ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമായിരുന്നു.

സംഭവം ഇങ്ങനെ ; മുംബൈ റയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ്ഫോമില്‍ നിന്നാണ് ഇൗ ദൃശ്യങ്ങള്‍. ഇജാര എന്ന അഞ്ച് വയസ്സുകാരി ഹാജി അലി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച ശേഷം ഭീവണ്ടിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കായിരുന്നു, അച്ഛനും, അമ്മയ്ക്കുമൊപ്പം മഹാലക്ഷ്മി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. വണ്ടിയില്‍ കയറുന്നതിനിടെ ഇജാര ട്രെയിനിനും, പ്ലാറ്റ്‌ഫോമിനുമിടയിലെ ചെറിയ സ്‌പേസിലൂടെ താഴേക്ക് പോയി. ഇത് കണ്ട സച്ചിന്‍ പോള്‍ ഒട്ടും സമയം കളയാതെ കുട്ടിയെ വലിച്ചെടുക്കുകയും ചെയ്തു. കുട്ടിയുടെ ജീവന്‍ രക്ഷിച്ച സച്ചിന്‍ പോളിന് അഭിന്ദനപ്രവാഹമാണ്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

 

Top