Don't Miss Kids Life Style

ജീവിതത്തിലെ അഗ്നിപരീക്ഷയെ അതീജീവിച്ച് അയാന്‍ അക്ഷരമുറ്റത്തേക്ക്

കൊച്ചി: ആറാം മാസത്തില്‍ ജനനം, തൂക്കം അഞ്ഞൂറ് ഗ്രാം. ജീവിതത്തില്‍ നാലുവയസുകാരന്‍ അയാന്‍ പിന്നിട്ട വഴികള്‍ ആരെയും അത്ഭുതപ്പെടുത്തും. ഇന്ന് പുതിയകാവ് ഗവ. സ്‌കൂളിലേക്ക് എല്‍.കെ.ജി. വിദ്യാര്‍ഥിയായി അക്ഷരമധുരം നുണയാനെത്തുന്ന അയാന് പറയാന്‍ വലിയൊരു കഥയുണ്ട്.

മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പാലത്തിലൂടെ സഞ്ചരിച്ച കഥ. ഓട്ടോറിക്ഷാ​ ​ഡ്രൈവര്‍ ഷിഹാബിന്റെയും ഷീബയുടെയും മൂന്നാമത്തെ കുട്ടിയായി 2014 നവംബര്‍ പത്തിനായിരുന്നു അയാന്റെ ജനനം. ആറാം മാസത്തില്‍ ജനിച്ച അയാന് 500ഗ്രാം മാത്രമായിരുന്നു തൂക്കം.

ഷീബ ആദ്യ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സങ്കീര്‍ണതകളെ തുടര്‍ന്ന് എട്ടാം മാസം സിസേറിയനു വിധേയയായി. രണ്ടാമത്തെ കുഞ്ഞ് ഒമ്പതാം മാസത്തില്‍ വയറ്റില്‍ വച്ചു മരണമടഞ്ഞു. മൂന്നാമത്തെ ഗര്‍ഭധാരണവും സങ്കീര്‍ണമായതിനാല്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. നീന തോമസിന്റെ മൂന്നുമാസത്തെ വിദഗ്ധ ചികിത്സയിലായിരുന്നു ഷീബ.

അമ്മയുടെ ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഗര്‍ഭപാത്രത്തിലെ തകരാറും തിരിച്ചടിയായി. അതോടെ കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ ഭീഷണിയിലായ ഘട്ടത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ശ്രമങ്ങള്‍. ഇതിനായി ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുഞ്ഞിന് ഉടനെ കൃത്രിമ ശ്വാസം നല്‍കി. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം കുഞ്ഞ് നിയോനേറ്റല്‍ ഐ.സി.യുവില്‍ കഴിഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ആന്തരികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താത്തതിനാലും കുഞ്ഞിനെ അണുബാധ ഏല്‍ക്കാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഡോ. റോജോയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുഞ്ഞിന്റെ ആരോഗ്യത്തിനായി തീവ്രമായി പരിശ്രമിച്ചു.

പിന്നീടുള്ള ഒരു വര്‍ഷക്കാലം അണുബാധയുണ്ടാവാതിരിക്കാനായി ഷീബയും അയാനും വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കഴിഞ്ഞു. പരിശോധനയ്ക്കായി കുഞ്ഞുമൊത്ത് ആശുപത്രിയിലേക്കു പോകുന്നതു മാത്രമായിരുന്നു അക്കാലത്ത് ഷീബയ്ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ബന്ധം. ഷിഹാബിന്റെ തുച്ഛമായ വരുമാനം കൊണ്ട് ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും നടത്താന്‍ കഴിഞ്ഞിരുന്നില്ല. ലൂര്‍ദ് ആശുപത്രി അധികൃതരും ഡോ. റോജോയും നിയോനേറ്റല്‍ ഐ.സി.യുവിലെ സ്റ്റാഫ് അംഗങ്ങളും ചികിത്സാചെലവിലേക്കു സംഭാവന ചെയ്തു.

ഇത്തരത്തില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വളര്‍ന്നുവരുമ്പോള്‍ തലച്ചോറില്‍ തകരാറുകളോ കാഴ്ചയ്‌ക്കോ കേള്‍വിക്കോ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. എന്നാല്‍ അയാന് അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഡോ. റോജോ ജോയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു മുതല്‍ സഹോദരി തന്‍ഹ ഫാത്തിമയ്‌ക്കൊപ്പമാണ് അയാന്‍ അക്ഷരങ്ങളുടെ ലോകത്തേക്കു ചുവടുവയ്ക്കുന്നത്

Related posts

മരണത്തിനുശേഷവും ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന തോറോജൻകാരുടെ വ്യത്യസ്‌ത ആചാരം

subeditor

ഭര്‍ത്താക്കന്മാരെ വലയിലാക്കിയ സ്ത്രീയെ ഭാര്യമാര്‍ തല്ലി ചതച്ചു

subeditor

നാട്ടില്‍ പെണ്ണു കിട്ടാത്ത മലയാളി യുവാക്കള്‍ കുടകിലേക്ക്, കുടകിലെ പെണ്‍കുട്ടികളെ കെട്ടാന്‍ ഡിമാന്‍ഡുകള്‍ വളരെ കുറവ്

സഹോദരിമാര്‍ പ്രേമിച്ചത് ഒരു പുരുഷനെ; മൂവരും ഒന്നിച്ച് കല്യാണവും കഴിച്ചു

വാവ സുരേഷ് ; കരുണവറ്റാത്ത മനസിന്റെ ഉടമ

subeditor

ലിംഗമില്ലാത്തവന്‍ ജീവിച്ചുനാറട്ടെ! 3 വര്‍ഷം മുമ്പ് എഴുതിയ കവിത ഫലിച്ചു, മന്ത്രി ജി സുധാകരന്‍ ഹാപ്പി

ആരും അറിഞ്ഞില്ല നവ വൈദികന് കണ്ണുകാണില്ലെന്ന്… ജീവിതം ക്രിസ്തുവിനോട് ചേർത്ത് വച്ച ഒരു വൈദികന്റെ വേദനാജനകമായ അനുഭവം

ഫസ്റ്റ് ഷോയിൽ മോഹൻലാൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ സിസിടിവി ദൃശ്യങ്ങളിൽ ഞങ്ങൾ കണ്ടത് വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്ത ക്രൂരമായ പീഡനം ;തീയേറ്റര്‍ ഉടമ സതീഷ്

വിവാഹമോചനം ഫേസ്ബുക്ക് വഴിയുമാകാം; എല്ലനോറ ബൈഡു ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു

subeditor

കുരങ്ങന്മാരെ കൊല്ലുകയോ പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്കു പാരിതോഷികം

subeditor

ചിക്കന്‍ വിലയില്‍ വന്‍ ഇടിവ്, നിപ്പ വൈറസ് തിരിച്ചടിയായത് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യാമെന്ന തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ക്ക്

‘നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയെ തളർത്താൻപറ്റൂ എന്റെ മനസിനെ തളർത്താൻ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്” ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചു’ ; കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയെ കുറിച്ച് ഭര്‍ത്താവെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു