ഹൃദയചികിൽസക്ക് ചിലവ്‌ കുത്തനേ കുറയും, സ്റ്റെന്റുകളുടെ വില 85% കുറച്ചു

ഹൃദ്രോഗികളേ കൊള്ളയടിക്കുന്നതിന്‌ അവസാനം. ചിലവിന്റെ 200 ശതമാനത്തോളം കൂട്ടി ലാഭം എടുത്ത് വിറ്റിരുന്ന ഹൃദയ കുഴലുകളുടെ ബ്ലോക്ക്ക്ക് നിക്കാൻ ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില കുത്തനേ കുറച്ചു. 85% വില അടിയന്തിരമായി കുറക്കാൻ കേന്ദ്രം നിർദ്ദേശം നല്കി കഴിഞ്ഞു. വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ഉത്തരവിറങ്ങിയ ചൊവ്വാഴ്ചമുതല്‍ത്തന്നെ വിലനിയന്ത്രണം നടപ്പായി. നിലവിലുള്ള സ്റ്റോക്കുകളും പുതിയ വിലയില്‍മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.

മരുന്നുകള്‍ നിറച്ചതും അല്ലാത്തതുമെന്ന നിലയില്‍ രണ്ടുതരം സ്റ്റെന്റുകളാണ് പ്രധാനമായുള്ളത്. മരുന്നുകളില്ലാത്ത ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ പരമാവധി വില 7260 രൂപയാണ്. നികുതികള്‍ പുറമേയുണ്ടാകും. 30,000 മുതല്‍ 75,000 വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്.ഡ്രഗ് എല്യൂട്ടിങ് എന്നവിഭാഗത്തില്‍ മൂന്നുതരമാണ് പ്രധാനമായുമുള്ളത്. മരുന്നുനിറച്ച് മെറ്റല്‍ സ്റ്റെന്റുകള്‍ക്കുപുറമേ ബയോറിസോറബിള്‍ വാസ്‌കുലര്‍ സ്‌കഫോള്‍ഡ്, ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്റ് എന്നിവയാണവ. നിലവില്‍ 1,98,000 രൂപവരെ ഈടാക്കിയിരുന്ന ഇവയുടെ വില മുപ്പതിനായിരത്തില്‍ത്താഴെയെത്തും.

 

Top