അഞ്ചു വര്‍ഷം ദുബായ് ജയിലില്‍., കുടുംബം പോലും കൈയ്യൊഴിഞ്ഞ യുവതിയെ ദയാധനം നല്‍കി ജീവിതത്തോട് ചേര്‍ത്ത് ഒരു യുവാവ്

എല്ലാം അറിഞ്ഞുകൊണ്ട് ജീവിതത്തിനു പാതിയായി ജയിലില്‍ കഴിയുന്ന ഒരുവളെ സ്വീകരിക്കാന്‍ തയാറായി ഒരു യുവാവ്. മനസാക്ഷിയെ നടുക്കുന്ന പല കഥകള്‍ക്കുമിടയില്‍ കാരുണ്യത്തിന്റെ ഒരു പ്രണയക്കഥ പിറന്നത് ദുബായില്‍ നിന്നാണ്. ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച യുവതിയെ ഒടുവില്‍ കുടുംബം പോലും കൈയ്യൊഴിഞ്ഞപ്പോള്‍ ദയാധനം നല്‍കി പുറത്തിറക്കി ജീവിതത്തോട് കൂടെകൂട്ടിയിരിക്കുകയാണ് ഒരു യുവാവ്.

ജയില്‍ ശിക്ഷ കഴിയാറായിട്ടും യുവതിക്ക് ദയാധനം നല്‍കാന്‍ കഴിയാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന ദയനീയ അവസ്ഥ ഒരു ജീവകാരുണ്യസംഥഡന വഴിയാണ് യുവാവിന്റെ സഹോദരി അറിയുന്നത്. തുടര്‍ന്ന് യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം യുവാവിനൊപ്പം ജീവിക്കാമെന്ന് യുവതി സമ്മതിക്കുകയുമായിരുന്നു. അറബ് യുവതിയാണ് യുവാവിന്റെ കാരുണ്യത്തില്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് 21 വയസായിരിക്ക 37 കാരനുമായി യുവതിയുടെ വിവാഹം നടന്നു. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു ഭാര്യയും മൂന്നു മക്കളും ഉണ്ടെന്ന വിവരം മറച്ചുവെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ആദ്യ ഭാര്യ എത്തി മൂന്നു പെണ്‍മക്കളെ ഇവര്‍ക്കൊപ്പം നിര്‍ത്തിയിട്ട് മടങ്ങുകയായിരുന്നു. ഇതിനിടെ ഇവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആദ്യ ബന്ധത്തിലെ ഒഇളയ കുട്ടി ബൈക്ക് അപകടത്തില്‍ മരണപ്പെട്ടതോടെ ഭര്‍ത്താവും അവരുടെ ആദ്യ ഭാര്യയും ഇവര്‍ക്കെതിരെ മൊഴി നല്‍കുകയായിരുന്നു. നിരപരാധിയെന്ന് തെളിയിക്കാന്‍ തെളിവുകളൊന്നും യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുറ്റക്കാരനെന്ന് വിധിച്ച കോടതി പത്തുവര്‍ഷം തടവു ശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ ശിക്ഷ അഞ്ചു വര്‍ഷമാക്കി കുറച്ചു. എന്നാല്‍ ദയാധനം നല്‍കാന്‍ സാധിക്കാത്തതിനാല്‍ യുവതി ജയിലില്‍ തന്നെ കഴിയുകയായിരുന്നു. ഈ സമയമാണ് യുവാവിന്റെ സഹോദരിയിലൂടെ യുവാവ് അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Top