പുതിയ ഹോണ്ട ബ്രിയോ,4ഓപ്പ്ഷനുകളിൽ, വില 4.69 മുതൽ

ഹോണ്ട പരിഷ്കരിച്ച എക്കണോമിക്കൽ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ മൽസരിക്കാൻ രംഗത്ത്.വീന എക്സ്റ്റീരിയര്‍-ഇന്റീരിയര്‍ രൂപത്തിനൊപ്പം അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സുമായി പുതിയ ഹോണ്ട ബ്രിയോ പുറത്തിറക്കി. 4 ഓപ്ഷനുകളിൽ ലഭ്യമാകുന്ന ബ്രിയോയുടെ വില 4.69 ലക്ഷം മുതല്‍ 6.81 ലക്ഷം വരെയാണ്. ദില്ലി ഷോരോം വിലയാണിത്. പട്രോൾ എഞ്ചിൻ.ടഫീറ്റ വൈറ്റ്, അലബാസ്റ്റര്‍ സില്‍വര്‍, അര്‍ബന്‍ ടൈറ്റാനിയം, റാലി റെഡ്, വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നീ അഞ്ച് നിറങ്ങളിലാണ്‌ പുതിയ ബ്രിയോ ലഭ്യമാകുക. ഇളം തവിട്ടു നിറത്തിലും ബ്ലാക്ക് നിറത്തിലും ഇന്റീരിയര്‍ ചോയിസ് ടോപ് വേരിയന്റില്‍ ലഭ്യമാകും.ഇതിനകം രാജ്യത്ത് ബ്രിയോയുടെ 87000 കാരുകൾ വിറ്റുകഴിഞ്ഞു. 2011മുതലാണിത്.

മുന്‍വശത്തെ ഹൈ ഗ്ലോസ് ബ്ലാക്ക് ആന്‍ഡ് ക്രോം ഫിനിഷ്ഡ് സ്‌പോര്‍ട്ടി ഗ്ലില്ലും ബമ്പറുമാണ് ബ്രിയോയ്ക്ക് പുതുമയേകുന്നത്. ന്യൂജെന്‍ ടെയില്‍ ലാമ്പും എല്‍ഇഡി ഹൈ മൗണ്ട് സ്‌റ്റോപ്പ് ലാമ്പും വാഹനത്തിന്റെ ഓവറോള്‍ ലുക്കിന് ചാരുതയേകുന്നതാണ്. മുഖം മിനുക്കിയെത്തിയ അമേസ് മോഡലിന് സമാനമായ ക്യാമ്പിനാണ് ബ്രിയോയിലും.

വില

ബ്രിയോ E MT – 4.69 ലക്ഷം
ബ്രിയോ S MT – 5.20 ലക്ഷം
ബ്രിയോ VX MT – 5.95 ലക്ഷം
ബ്രിയോ VX AT – 6.81 ലക്ഷം

https://youtu.be/zMfSyfx8mj0

പുതിയ ഡിസൈനില്‍ ട്രിപ്പിള്‍ അനലോഗ് സ്‌പോര്‍ട്ടി മീറ്റര്‍ കണ്‍സോള്‍ ബ്രിയോയ്ക്ക് പ്രീമിയം ലുക്ക് നല്‍കുന്നതാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള അഡ്വാന്‍സ്ഡ് 2 ഡീൺ ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, ഡിജിറ്റര്‍ ആച് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങള്‍ വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 18.5 കിലോമീറ്റര്‍ മൈലേജും, 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്.ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇല്‌ക്ട്രോണിക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍ (ഏബ്ബ്ഡ്) എന്നീ സുരക്ഷ സൗകര്യങ്ങളും പുതിയ ബ്രിയോയില്‍ ഹോണ്ട നല്‍കിയിട്ടുണ്ട്.

Top