ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ദിവസവും തേന്‍!

മാറിയ ജീവിത സാഹചര്യത്തില്‍ ക്യാന്‍സര്‍ എന്ന മഹാ രോഗം ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. തെറ്റായ ഭക്ഷണശീലങ്ങളാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. എന്നാല്‍ തേന്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനം. തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ആന്‍റിഓക്‌സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണിത്.

തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്‍. അറുപത്തി നാലിലധികം ഗുണങ്ങള്‍ ഉള്ള ഒന്നാണ് തേന്‍. ട്യൂമുകളുടെയും ക്യാൻസറുകളുടെയും വളർച്ചയും പുരോഗമനത്തെയും ദോഷകരമായി ബാധിക്കുന്നതിനെ നശിപ്പിക്കാന്‍ തേനിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും.

തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്.

Top