വാശി പിടിച്ചു കുഞ്ഞു കരഞ്ഞു വഴിയരികില്‍ നിന്നു ടെഡിബിയര്‍ വാങ്ങിയ വീട്ടമ്മ ഞെട്ടി,പാവയില്‍ ഒളിച്ചിരുന്നത് മാരകരോഗാണുക്കള്‍ കുഞ്ഞ്

ആലപ്പുഴ: കുഞ്ഞിന്റെ  കരച്ചില്‍ നിര്‍ത്താന്‍ വഴിയരികില്‍ നിന്ന്  ടെഡിബിയറിനെ വാങ്ങിയ ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ കൂടെ കൊണ്ടുപോയത് ദുര്‍ഗന്ധവും മാരകരോഗാണുക്കളും. കഴിഞ്ഞമാസം ഊട്ടിയിലേക്ക് നടത്തിയ യാത്രയ്ക്കിടെ ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ വഴിയരികില്‍ നിന്നു വാങ്ങിയ പാവയ്ക്കുള്ളില്‍നിന്നും ലഭിച്ചത് മാരകരോഗത്തിനുകാരണമാകുന്ന ആശുപത്രി മാലിന്യങ്ങള്‍.

പാവ വാങ്ങിയപ്പോള്‍ മുതല്‍ വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായി ശ്രീമോള്‍ പറയുന്നു. അപ്പോഴൊന്നും പുതിയ പാവയെ സംശയിച്ചില്ല. ദുര്‍ഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പാവ പരിശോധിച്ചത്. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കല്‍ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിയത്.

Top