ഹോട്ടലില്‍ നിന്നും ഗര്‍ഭിണി കഴിച്ച സൂപ്പിൽ ചത്ത എലി

ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. തനിക്കേറ്റവും പ്രിയപ്പെട്ട ഷാന്‍ഡോങിലെ ഹോട്ടലില്‍ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കഴിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ചോപ്പ് സ്റ്റിക്കില്‍ ചത്ത എലിക്കുഞ്ഞ് തടഞ്ഞത്. ഉടന്‍ തന്നെ ഛര്‍ദ്ദിച്ച അവര്‍ ചികിത്സ
തേടി.

ഹോട്ടലിലെവനിതാ ജീവനക്കാരി ഗര്‍ഭിണിയായ യുവതിയെ കണ്ട് ഗര്‍ഭച്ഛിദ്രം നടത്തുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റെസ്റ്റോറന്‍റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍.കാര്യം കൈവിട്ടു പോകുന്നുവെന്നു കണ്ട ഹോട്ടല്‍ അധികൃതര്‍ 5000 യുവാന്‍ (52000 രൂപ) നഷ്ടപരിഹാരമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അവരുടെ ഭര്‍ത്താവിനെ സമീപിച്ചു.

അദ്ദേഹം അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, വിശദമായ ആരോഗ്യ പരിശോധന നടത്താന്‍ ഭാര്യയോട് പറയുകയും ചെയ്തു. എന്നിട്ടു മതി നഷ്ടപരിഹാരത്തിന്റെ കാര്യം തീരുമാനിക്കാനെന്നായിരുന്നു അദ്ദേഹം അവരോട് പറഞ്ഞത്. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്ലേറ്റില്‍ ചോപ്സ്റ്റിക്കുകള്‍ക്കിടയില്‍ കിടക്കുന്ന എലിക്കുഞ്ഞിന്റെ ശവശരീരവും ഒപ്പം ബില്ലും ചേര്‍ത്ത ചിത്രങ്ങള്‍ വെയ്‌ബോയില്‍ ഇട്ടു.

Top