വെടിവെയ്പ്പിനിടയില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ അധ്യാപിക

ന്യൂയോര്‍ക്ക്: ഫെബ്രുവരി 14ന് ഫ്‌ളോറിഡയിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പ്പില്‍ 15 വിദ്യാര്‍ത്ഥികളടക്കം 17പേര്‍ കൊല്ലപ്പെട്ടത് അമേരിക്കയെ മാത്രമല്ല, ലോകരാജ്യങ്ങളെയെല്ലാം സങ്കടക്കടലിലാഴ്ത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തിനിടയിലും നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ വംശജയായ ശാന്തി വിശ്വനാഥന്‍ എന്ന കണക്ക് അധ്യാപിക അമേരിക്കയില്‍ താരമായിരിക്കുകയാണ്.

ശാന്തി ടീച്ചര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടിയലാണ് സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി വെടിവെയ്പ്പ് നടത്തിയത്. ആക്രമണത്തിന്റെ ശബ്ദം കേട്ടയുടനെ ശാന്തി വിശ്വനാഥ് ക്ലാസ് മുറിയുടെ വാതിലുകളടക്കുകയും കുട്ടികളോട് തറയില്‍ കിടക്കുവാനും ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ആക്രമി മുറിയുടെ അടുത്തെത്തുകയും വാതിലില്‍ ചവിട്ടാനും തുടങ്ങിയിരുന്നുവെങ്കിലും ടീച്ചറുടെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തിയത് നിരവധി കുട്ടികളുടെ ജീവനാണ്.

പിന്നീട് സുരക്ഷാ ജീവനക്കാര്‍ വന്ന് വാതിലില്‍ തട്ടി വിളിച്ചിട്ടും ടീച്ചര്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ആക്രമിയുടെ തന്ത്രമാകാം ഇതെന്നു കരുതിയായിരുന്നു ടീച്ചര്‍ വാതില്‍ തുറക്കാത്തത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാല്‍ വാതില്‍ ചവിട്ടിത്തുറന്ന് ടീച്ചറെയും കുട്ടികളെയും പുറത്തെത്തിക്കുകയായിരുന്നു.

നിരവധി അഭിനന്ദനപ്രവാഹമാണ് ടീച്ചറെ തേടിയെത്തുന്നത്. ടീച്ചറില്ലായിരുന്നുവെങ്കില്‍ തന്റെയടക്കം നിരവധി കുട്ടികള്‍ ഇന്ന് ഈ ഭൂമിയിലുണ്ടാകില്ലായിരുന്നുവെന്നാണ്‌
ഒരു വിദ്യാര്‍ത്ഥിയുടെ പിതാവായ ഡൗണ്‍ ജറോബ് മാധ്യമങ്ങളോട് പറഞ്ഞത്‌

Top