ഭാര്യയെ കൊന്നത് കൂട്ടുകാരനൊപ്പം ജീവിക്കാന്‍; കൊന്നത് ഇന്‍സുലിന്‍ കുത്തിവെച്ച് പ്ലാസ്റ്റിക് കൂടുകൊണ്ട് ശ്വാസം മുട്ടിച്ച്

ലണ്ടന്‍ : ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ജസീക്ക പട്ടേല്‍ (34) ബ്രിട്ടണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ഭാര്യയയെ ഇയാള്‍ തന്നെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് കണ്ടെത്തല്‍. മിതേഷിനുള്ള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.

പഠനത്തിനിടെ മാഞ്ചസ്റ്ററില്‍ വച്ച് കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കന്‍ ഇംണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്. സ്വവര്‍ഗ്ഗാനുരാഗിയിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരന്‍ ഡോ.അമിത് പട്ടേലിനൊപ്പം പുതിയ ജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.

മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വര്‍ഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയെന്നാണ് മിതേഷ് ആദ്യം വാദിച്ചത് എങ്കിലും തുടരന്വേഷണത്തില്‍ അറസ്റ്റിലാകുകയായിരുന്നു.

Top