ജഗദീഷ് ഭയങ്കരനാണ് ;അവനെങ്ങനെ വീണാലും നാല് കാലിലേ വീഴൂ;താന്‍ പാവമല്ലെന്ന് സമ്മതിച്ച് ജഗതീഷും

പലരും തന്നെ കുറിച്ച് പറയുന്ന കാര്യങ്ങളെ കുറിച്ചും, രാഷ്ട്രീയ പരാജയത്തെ കുറിച്ചും ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കവെ ജഗദീഷ് പങ്കുവച്ചു.കോളേജ് ഇലക്ഷനിലെല്ലാത്തിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാന്‍. എല്ലാത്തിലും വിജയിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റെ പരിചയ സമ്പത്ത് മാത്രമേ എനിക്കുള്ളൂ. പിന്നീട് രാഷ്ട്രീത്തിലേക്ക് വന്നിട്ടില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതും എന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമാണ്.

സിനിമയില്‍ നിന്ന് എന്നെ പിന്തുണയ്ക്കാതിരുന്നതിന് ആരോടും എനിക്ക് പരിഭവിമില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഹാപ്പി ആണ്. സിനിമ എന്താണെന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. ചിലര് പറയും, ജഗദീഷ് ഭയങ്കരനാണ്. അവനെങ്ങനെ വീണാലും നാല് കാലിലേ വീഴൂ. അവന്‍ ഭയങ്കര മിടുക്കനാണ് എന്നൊക്കെയാണ്.

എന്നാല്‍ എന്റെ ഭാര്യ പറയുന്നത്, ഞാന്‍ ഭയങ്കര പാവമാണ് എന്നാണ്. പക്ഷെ ഞാന്‍ പാവമല്ല. ചേട്ടന്‍ പാവമായത് കൊണ്ടാണ് ഇങ്ങനെ ഓരോ അനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ഭാര്യ പറയുന്നത്. ആള്‍ക്കാരെ മനസ്സിലാക്കണം എന്ന് പലപ്പോഴും എന്നോട് പറയും .പക്ഷെ ഞാനങ്ങനെ വിശ്വസിക്കുന്നില്ല. ആള്‍ക്കാരെ മനസ്സിലാക്കാന്‍ എനിക്ക് കഴിവില്ല എന്ന് വിശ്വസിക്കുന്നില്ല. ഞാന്‍ പാവമല്ല. എന്റെ ഭാര്യ പറയുന്നതാണ് തെറ്റ്- ഒന്നും ഒന്നും മൂന്നില്‍ ജഗദീഷ് പറഞ്ഞു.

Top